Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സ്ഥലം എവിടെയെന്ന് കാവ്യ മാധവന് തീരുമാനിക്കാം- ക്രൈം ബ്രാഞ്ച്

text_fields
bookmark_border
Kavya Madhavan
cancel
Listen to this Article

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കെ ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ അവസരം നല്‍കി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സ്ഥലം ഏതെന്ന് കാവ്യക്ക് തീരുമാനിക്കാം. സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യമാണിതെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി. എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ല.

ചെന്നൈയിലുള്ള കാവ്യാ മാധവന്‍ ഇന്ന് തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനായിരുന്നു നിർദേശം.

അതിനിടെ, കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്ക് സംശയിക്കാവുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. കാവ്യയുടെ പങ്ക് സംബന്ധിച്ച് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ശരത്തിനോട് സംസാരിക്കുന്ന ശബ്ദരേഖയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kavya Madhavan can decide where to appear for questioning- Crime Branch
Next Story