You are here

73ാം നാൾ അവൻ കേട്ടു, പെറ്റമ്മയുടെ പ്രിയശബ്​ദം

  • കശ്​മീരിൽ നിന്നുള്ള ഒരു വിദ്യാർഥിക്ക്​ വീടുമായി ബന്ധപ്പെടാനായി

08:40 AM
15/10/2019
kashmeer-student
സ്‌കൂളിൽനിന്ന് ഉമ്മയെ വിളിച്ചു സന്തോഷം പങ്കിടുന്ന കശ്‍മീരിൽനിന്നുള്ള മർകസ് വിദ്യാർഥി ഐജാസ് വഖായ്

കോ​ഴി​ക്കോ​ട്: രാ​വി​ലെ മു​ത​ൽ മ​ർ​ക​സ് ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലെ ക​ശ്‌​മീ​രി വി​ദ്യാ​ർ​ഥി​ക​ൾ വാ​ച്ചി​ലേ​ക്ക് ക​ണ്ണും ന​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു; 12 മ​ണി​യാ​കാ​ൻ. അ​പ്പോ​ഴാ​ണ്​ ക​ശ്​​മീ​രി​ലെ ഫോ​ൺ​നി​യ​ന്ത്ര​ണ​ത്തി​ന്​ അ​യ​വു വ​രു​ന്ന​ത്. ക​ശ്മീ​രി​​െൻറ പ്ര​ത്യ​ക പ​ദ​വി നീ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം 72 ദി​വ​സ​മാ​യി അ​വ​ർ​ക്ക് വീ​ടു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നി​ല്ല. 

ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ലെ ഐ​ജാ​സ് വ​ഖാ​യാ​ണ് ആ​ദ്യം വി​ളി​ച്ച​ത്. മ​റു​ത​ല​ക്ക​ൽ​നി​ന്ന് ഉ​പ്പ മു​ഹ​മ്മ​ദ് ശ​ബാ​​െൻറ ശ​ബ്​​ദം കേ​ട്ട​പ്പോ​ൾ ഐ​ജാ​സി​​െൻറ ക​ണ്ണു​ക​ളി​ൽ സ​ന്തോ​ഷ​ക്ക​ണ്ണീ​ർ നി​റ​ഞ്ഞു. ദീ​ർ​ഘ​നാ​ളാ​യി മ​ക​​െൻറ വി​വ​ര​മ​റി​യാ​ൻ ക​ഴി​യാ​ത്ത സ​ങ്ക​ട​ക്ക​ട​ലി​ലാ​യി​രു​ന്നു വീ​ട്ടു​കാ​ർ. ദീ​ർ​ഘ​നേ​രം ഉ​മ്മ ആ​യി​ശ​യും ഐ​ജാ​സു​മാ​യി സം​സാ​രി​ച്ചു. 

പി​ന്നീ​ട്​ ഉ​വൈ​സ് ഹ​മീ​ദ് ഉ​പ്പാ​ക്ക് വി​ളി​ച്ചു​നോ​ക്കി. എ​ന്നാ​ൽ, കി​ട്ടി​യി​ല്ല. ഒ​ന്നു ര​ണ്ടു ത​വ​ണ പി​ന്നെ​യും ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. രാ​ത്രി​യോ​ടെ നെ​റ്റ്​​വ​ർ​ക്ക് ശ​രി​യാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​വ​ൻ.

മ​റ്റു സ​ഹ​പാ​ഠി​ക​ളാ​യ മു​സ​മ്മി​ൽ, ഫൈ​സ​ൽ, സാ​ഖി​ബ്, മ​അ​രി​ഫ​ത്, ഫു​ർ​ഖാ​ൻ തു​ട​ങ്ങി ബാ​റാ​മു​ല്ല, കു​ൽ​ഗാം, ആ​ന​ന്ത്​​നാ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഏ​റെ നേ​രം വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​ട്ടും ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ശ്മീ​രി​ക​ളാ​യ നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ർ​ക്ക​സി​ൽ പ​ഠി​ക്കു​ന്ന​ത്.

Loading...
COMMENTS