Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​ സ്​പെഷൽ...

കാസർകോട്​ സ്​പെഷൽ ട്രെയിനിൽനിന്ന്​ ഇറങ്ങി ഓടിയവരെ പിടികൂടി നിരീക്ഷണത്തിലാക്കി

text_fields
bookmark_border
കാസർകോട്​ സ്​പെഷൽ ട്രെയിനിൽനിന്ന്​ ഇറങ്ങി ഓടിയവരെ പിടികൂടി നിരീക്ഷണത്തിലാക്കി
cancel

കാസർകോട്​: സിഗ്​നൽ കിട്ടാതെ നിർത്തിയ സ്പെഷൽ ട്രയിനിൽ നിന്ന് ഇറങ്ങി ഓടിയ വരെ പൊലീസ് പിടികൂടി സർക്കാർ ക്വാറൻറീനിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചക്ക് മഹാരാഷ്​ട്രയിൽ നിന്ന് വന്ന സ്പെഷൽ ട്രെയിൻ സിഗ്​നൽ കിട്ടാതെ ഉപ്പളയിൽ നിർത്തിയപ്പോഴാണ് നാലുപേർ ഇറങ്ങി ഓടിയത്. 

സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇവർ ഒരു ഓട്ടോയിൽ കയറി സ്ഥലം വിടുകയായിരുന്നു. ഈ സംഭവം കണ്ട ഒരാൾ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് കാസർകോട്​ ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഉടൻ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയവരെ കുമ്പളയിൽ കണ്ടെത്തി സർക്കാർ ക്വാറൻറീനിലേക്ക് മാറ്റുകയും ചെയ്തു. 

Show Full Article
TAGS:covid 19 lockdown Sharmik Train kasarkode kerala news malayalam news 
Next Story