Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവ്യാപാരികൾ ഇഫ്താർ...

വ്യാപാരികൾ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
തൃക്കരിപ്പൂർ: സഹജീവി സ്നേഹത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സന്ദേശമാണ്‌ ഇഫ്താർ സ്നേഹസംഗമങ്ങളെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. തൃക്കരിപ്പൂർ സി.എച്ച് ടൗൺ ഹാളിൽ മർച്ചന്റ് തൃക്കരിപ്പൂർ യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ്​ സി.എച്ച്. റഹീം അധ്യക്ഷത വഹിച്ചു. ടൗൺ ഇമാം ചുഴലി മുഹിയിദ്ദീൻ മൗലവി ഇഫ്താർ സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്‍റ്​ സത്താർ വടക്കുമ്പാട്, ജില്ല പഞ്ചായത്ത് അംഗം എം. മനു, ചന്തേര സർക്കിൾ ഇൻസ്പെക്ടർ പി. നാരായണൻ, ബ്ലോക്ക് അംഗങ്ങളായ ടി.എസ്. നജീബ്, വി.പി.പി. ഷുഹൈബ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി, അംഗങ്ങളായ ഫായിസ് ബീരിച്ചേരി, കെ.വി. കാർത്യായനി, ഡോ.സി.കെ.പി. കുഞ്ഞബ്ദുല്ല, ഡോ.കെ. സുധാകരൻ, എം.ടി.പി. കരീം തുടങ്ങിയവർ സംസാരിച്ചു. എ.ജി. നൂറുൽ അമീൻ സ്വാഗതവും സി. കൃഷ്ണൻ നന്ദിയും പറഞ്ഞു. tkp ifthar തൃക്കരിപ്പൂരിൽ വ്യാപാരി ഇഫ്താർ സംഗമം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story