Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സംരംഭം തുടങ്ങാം

text_fields
bookmark_border
കാസർകോട്​: ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്​റ്റന്‍സ് ടു ഫിഷര്‍ വിമൻ (സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂനിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടുമുതല്‍ അഞ്ചുപേര്‍ വരെയുള്ള വനിതകളുടെ സംഘമായിരിക്കണം. ഒരു സംഘത്തിന് പരമാവധി അഞ്ചുലക്ഷം രൂപ വരെ പദ്ധതി ഗ്രാൻറായി അനുവദിക്കും. അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള എഫ്.ഐ.എം.എസില്‍ ഉള്‍പ്പെടുന്നവരും ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. അപേക്ഷാഫോറം സാഫി​ൻെറ ജില്ല ഓഫിസിലും കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, കാസര്‍കോട്, കുമ്പള എന്നീ മത്സ്യഭവനുകളിലും ലഭ്യമാണ്. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ സാഫ് ജില്ല ഓഫിസിലും ജില്ലയിലെ മത്സ്യഭവനുകളിലും ഡിസംബര്‍ 24 വരെ സ്വീകരിക്കും. ഫോണ്‍: 7306662170, 9645259674.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story