Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവേദന മറന്ന് ഒരു ഉല്ലാസ...

വേദന മറന്ന് ഒരു ഉല്ലാസ യാത്ര

text_fields
bookmark_border
അർബുദ രോഗികള്‍ക്ക് കാസര്‍കോട് നഗരസഭയുടെ കരുതല്‍ കാസർകോട്​: അർബുദ രോഗികള്‍ക്ക് ഒരുദിവസത്തെ ഉല്ലാസ യാത്രയൊരുക്കി കാസര്‍കോട് നഗരസഭയുടെ കരുതല്‍. നഗരസഭയുടെ നേതൃത്വത്തില്‍ പാലിയേറ്റിവ് കെയര്‍ 2021-22 പദ്ധതിയുടെ ഭാഗമായാണ് നീലേശ്വരം തൈക്കടപ്പുറത്ത് ബോട്ട് യാത്രയൊരുക്കിയത്. വേദനയും സമ്മര്‍ദവും വിഷാദവും നിറഞ്ഞ ഇന്നലെകളെ മറന്ന് 25 ഓളം സ്തനാര്‍ബുദ രോഗികള്‍ യാത്രയുടെ ഭാഗമായി. നഗരസഭ പരിസരത്തുനിന്ന് ആരംഭിച്ച യാത്ര നഗരസഭ അധ്യക്ഷന്‍ വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ രാജാറാം മുഖ്യാതിഥിയായി. പാലിയേറ്റിവ് നഴ്സ് രമ, ജെ.എച്ച്.ഐമാര്‍ ജെ.പി.എച്ച്.എന്മാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. ബി.ടെക് ലാറ്ററല്‍ എന്‍ട്രി കാസര്‍കോട്: എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി സീറ്റുകളില്‍ (എല്ലാ ബ്രാഞ്ചുകളിലും) ഒഴിവുണ്ട്. ബി.ടെക് ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്​റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഡിസംബര്‍ 18നകം അസ്സല്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകണം. ഫോൺ: 04994-250290, 9496463548, 9495310477. കൗണ്‍സലര്‍ ഒഴിവ് കാസർകോട്​: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സൈക്കോ സോഷ്യല്‍ സേവന പദ്ധതിയില്‍ ഒഴിവുള്ള കൗണ്‍സലര്‍മാരുടെ തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 20, 22, 23 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ കലക്​ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അപേക്ഷിച്ചവര്‍ക്ക് ഇ-മെയിലായും ഫോണിലും വിവരം അറിയിച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ഡിസംബര്‍ 18ന് ഉച്ചക്ക് രണ്ടിനകം ജില്ല വനിത ശിശു വികസന ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04994-293060, 9946457202 .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story