Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 6:40 PM GMT Updated On
date_range 9 Aug 2022 6:40 PM GMTകെ.എസ്.ടി.പി റോഡിൽ ചതിക്കുഴി; ചെടിനട്ട് യാത്രക്കാർ
text_fieldsbookmark_border
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി നിർമിച്ച സംസ്ഥാനപാതയിൽ പലയിടങ്ങളിലും ചതിക്കുഴികൾ. മഴക്കാലമായതിനാൽ റോഡിലെ കുഴി വലിയ അപകടങ്ങൾക്കിടയാക്കുന്നു. വേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ കുഴി കാണാനാവാത്തതിനാൽ വാഹനങ്ങൾ വീഴുന്നത് പതിവാണ്. ബൈക്കടക്കമുള്ള ചെറുവാഹനങ്ങൾക്കാണ് കൂടുതൽ ഭീഷണി. കെ.എസ്.ടി.പി പരിപാലിച്ചിരുന്ന റോഡ് അഞ്ചുവർഷ കാലാവധി പൂർത്തിയായതിനാൽ പി.ഡബ്ല്യൂ.ഡിയാണ് റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത്. നാളുകളായി ഇവർ പുറംതിരിഞ്ഞുനിൽക്കുകയാണ്. അപകടം പതിവായതോടെ കൊവ്വൽപള്ളി കെ.എസ്.ടി.പി റോഡിൽ യാത്രക്കാർ കഴിഞ്ഞദിവസം ചെടിനട്ട് പ്രതിഷേധിച്ചു. knhd rodil chedi കൊവ്വൽപള്ളി കെ.എസ്.ടി.പി റോഡിൽ യാത്രക്കാർ ചെടി നടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story