Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഭീമനടി-...

ഭീമനടി- ചിറ്റാരിക്കാല്‍ റൂട്ടില്‍ ബസ് സര്‍വിസ് പുനരാരംഭിക്കും

text_fields
bookmark_border
കാസർകോട്: ബസ് ഗതാഗതം തടസ്സപ്പെട്ട ഭീമനടി-നര്‍ക്കിലക്കാട്-ചിറ്റാരിക്കല്‍ റോഡില്‍ ഉടന്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബസുകള്‍ ഓടാത്തതിനാല്‍ ജനങ്ങള്‍ ഏറെ ദുരിതത്തിലാണെന്നും അടിയന്തര നടപടി വേണമെന്നും വികസന സമിതി യോഗത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എ ജില്ല വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍വിസുകള്‍ പുനരാരംഭിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയത്. റോഡ് തകര്‍ന്നതിനെത്തുടര്‍ന്നാണ് ഇതുവഴി വാഹന ഗതാഗതം നിലച്ചത്. തുടര്‍ന്ന് ബസുകള്‍ കുന്നുംകൈ വഴിയാണ് സര്‍വിസ് നടത്തിയിരുന്നത്. ബസ് സര്‍വിസുകള്‍ പൂര്‍ണമായും നിലച്ചതോടെ കഴിഞ്ഞ ദിവസം കലക്ടറും ഇവിടെ സന്ദര്‍ശിച്ചിരുന്നു. ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്ന കാരണത്താലാണ് സ്വകാര്യ ബസുകളടക്കം ഓട്ടം നിര്‍ത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story