Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കൊ​ട്ടി​യൂ​ർ-വ​യ​നാ​ട്, നി​ടും​പൊ​യി​ൽ -വ​യ​നാ​ട് ചു​രം റോ​ഡു​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി

text_fields
bookmark_border
കൊ​ട്ടി​യൂ​ർ-വ​യ​നാ​ട്, നി​ടും​പൊ​യി​ൽ -വ​യ​നാ​ട് ചു​രം റോ​ഡു​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി
cancel

കേ​ള​കം: ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത മ​ഴ തു​ട​രു​ന്ന മ​ല​യോ​രം ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ൽ. കേ​ള​കം, കൊ​ട്ടി​യൂ​ർ, ആ​റ​ളം, അ​യ്യം​കു​ന്ന്, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ലു​ള്ള​ത്. മേ​ഖ​ല​യി​ലെ പു​ഴ​ക​ളി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മ​ഴ ക​ന​ത്ത് പെ​യ്യു​ന്ന​തി​നാ​ൽ കൊ​ട്ടി​യൂ​ർ വ​യ​നാ​ട്, നി​ടും​പൊ​യി​ൽ -വ​യ​നാ​ട് ചു​രം റോ​ഡു​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

കൊ​ട്ടി​യൂ​ർ, ആ​റ​ളം വ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ചീ​ങ്ക​ണ്ണി, ക​ക്കു​വ, ബാ​വ​ലി​പ്പു​ഴ​ക​ളി​ലെ തോ​ടു​ക​ളി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി വാ​ഹ​ന യാ​ത്ര​യും ദു​ഷ്ക​ര​മാ​യി.

മ​ല​യ​ടി​വാ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ലാ​ണ്. ഇ​തി​നി​ടെ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​യോ​ര​ത്ത് ദു​ര​ന്ത നി​വാ​ര​ണ മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രൂ​പ​വ​ത്ക​രി​ച്ച ദു​ര​ന്ത​നി​വാ​ര​ണ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​ത്യേ​ക ക​മ്മി​റ്റി കൂ​ടു​ക​യും ഇ​തി​​െൻറ തു​ട​ർ​ച്ച​യാ​യി എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ക​മ്മി​റ്റി​ക​ൾ കൂ​ടി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യു​മാ​ണ്. പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളാ​യ ശാ​ന്തി​ഗി​രി, അ​ട​ക്കാ​ത്തോ​ട്, വെ​ള്ളൂ​ന്നി, ബാ​വ​ലി​പ്പു​ഴ​യോ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളി​ൽ പ്ര​ത്യേ​ക ക​മ്മി​റ്റി​ക​ൾ ചേ​ർ​ന്ന്‌ പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്തി. മു​ൻ​ക​രു​ത​ലാ​യി അ​ട​ക്കാ​ത്തോ​ട്, മ​ഞ്ഞ​ളാം​പു​റം തു​ട​ങ്ങി​യ സ്കൂ​ളു​ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ​ക്കാ​യി ഒ​രു​ക്കി.

60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും 10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കു​മാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കാ​നും ശ്ര​മം തു​ട​ങ്ങി. ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്‌. നെ​ല്ലി​യോ​ടി മേ​ഖ​ല​ക​ളി​ല​ട​ക്കം ഭൂ​മി​വി​ള്ള​ലു​ണ്ടാ​യ​താ​ണ്. മ​ഴ​ക്കാ​ലം ശ​ക്തി​യാ​ർ​ജി​ക്കും മു​മ്പേ ബാ​വ​ലി​പ്പു​ഴ​യു​ടെ ഒ​ഴു​ക്ക്‌ നേ​രെ​യാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്നു. ക​ര​യി​ടി​ച്ചി​ൽ ഭീ​ഷ​ണി കൂ​ടു​ത​ലാ​യ വീ​ടു​ക​ൾ​ക്ക് സു​ര​ക്ഷാ​ഭി​ത്തി​ക​ൾ കെ​ട്ടി​യ​ത് ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newskelakam
News Summary - kelakam landsliding issue in churam roads-kera news
Next Story