Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന​വ​കേ​ര​ള...

ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി കോർപറേഷൻ പണം നൽകില്ലെന്ന് കണ്ണൂർ മേയർ

text_fields
bookmark_border
ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി കോർപറേഷൻ പണം നൽകില്ലെന്ന് കണ്ണൂർ മേയർ
cancel

ക​ണ്ണൂ​ർ: ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​ണം ന​ൽ​കി​ല്ലെ​ന്ന് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ. സ​ർ​ക്കാ​റി​ന്റെ മു​ഖം മി​നു​ക്കാ​നു​ള്ള കോ​പ്രാ​യ​മാ​ണി​ത്. ഇ​ത്ത​രം ധൂ​ർ​ത്തി​നോ​ടും അ​ഴി​മ​തി​യോ​ടും സ​ഹ​ക​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ത്തി​പ്പി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും പ​ണം ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

ര​ണ്ട് ല​ക്ഷം രൂ​പ കോ​ർ​പ​റേ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. അ​ർ​ഹ​ത​പ്പെ​ട്ട വി​ഹി​ത​ങ്ങ​ൾ അ​നു​വ​ദി​ച്ചു​ത​രാ​ത്ത സ​ർ​ക്കാ​ർ ത​ന​ത് ഫ​ണ്ടി​ൽ​നി​ന്ന് അ​ങ്ങോ​ട്ട് പ​ണം വാ​ങ്ങു​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണ്. കേ​ന്ദ്രം, സം​സ്ഥാ​ന​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​താ​യും പ​ണം ന​ൽ​കാ​ത്ത​തും ഇ​ട​തു​പ​ക്ഷ​വും സ​ർ​ക്കാ​റും പ​റ​യു​ന്നു​ണ്ട്.

ഇ​തി​നേ​ക്കാ​ൾ ഭീ​ക​ര​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് ചെ​യ്യു​ന്ന​ത്. മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി പ്രാ​ദേ​ശി​ക വി​ക​സ​നം ഇ​ല്ലാ​താ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സ്സു​മാ​യി സ​ഹ​ക​രി​ക്കേ​​ണ്ടെ​ന്ന് യു.​ഡി.​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തീ​രു​മാ​നം മ​റി​ച്ചാ​യാ​ലും കോ​ർ​പ​റേ​ഷ​ൻ പ​ണം ന​ൽ​കി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Corporation
News Summary - Kannur Mayor says Corporation will not pay for the Navakerala programme
Next Story