നുഴഞ്ഞുകയറാൻ സിക്കിം ലോട്ടറി; ഓഫർ തള്ളി കേരളം
text_fieldsകോട്ടയം: സംസ്ഥാനത്ത് വീണ്ടും ചുവടുറപ്പിക്കാൻ അന്തർ സംസ്ഥാന ലോട്ടറി മാഫിയയുടെ നീക്കം. ഇതിനായി വൻ വാഗ്ദാനവുമായി സിക്കിം സർക്കാർ കേരളത്തെ സമീപിച്ചു. ലോട്ടറി വിൽപനക്ക് അനുമതി നൽകിയാൽ ലാഭവിഹിതത്തിന്റെ പകുതിയാണ് സിക്കിം വാഗ്ദാനം ചെയ്തത്. എന്നാൽ, ഇത് കേരളം തള്ളി. സിക്കിമിന്റെ ആവശ്യം നിരാകരിച്ചത് കേരളം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. സംസ്ഥാനത്ത് വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്താണ് അന്തർസംസ്ഥാന ലോട്ടറി നിരോധിക്കപ്പെട്ടത്. അക്കാലത്തുതന്നെ ലോട്ടറി തട്ടിപ്പ് അന്വേഷണം സി.ബി.ഐക്ക് വിടുകയും ചെയ്തിരുന്നു.
പഴയ നികുതി ഘടന മാറി ജി.എസ്.ടി ആയതോടെ ഫെഡറൽ നിയമപ്രകാരം ലോട്ടറി വിൽപനക്ക് അനുമതി നൽകണമെന്നാണ് സിക്കിം സർക്കാറിന്റെ ആവശ്യം. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട 32 കേസുകൾ നിലവിൽ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ഇതിൽ ചിലതിൽ കുറ്റപത്രം സമർപ്പിച്ചു. മറ്റ് ചിലതിൽ അന്വേഷണം തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

