Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺ​ഗ്രസ് തളർന്നാൽ...

കോൺ​ഗ്രസ് തളർന്നാൽ ഇന്ത്യ തളരും, ഐതിഹാസിക പ്രക്ഷോഭങ്ങൾ വെറുതേയാവില്ല -കെ. സുധാകരൻ

text_fields
bookmark_border
K Sudhakaran
cancel
Listen to this Article

കോഴിക്കോട്: കേരളത്തിലും കേന്ദ്രത്തിലും നടക്കുന്ന ഭരണ നെറികേടുകൾക്കും കൊടിയ അഴിമതികൾക്കും എതിരേ കേരളത്തിലെ യൂത്ത് കോൺ​ഗ്രസ്-കെ.എസ്‌.യു- മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭങ്ങൾ വെറുതേയാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കോഴിക്കോട് കെ.പി.സി.സി ചിന്തൻ ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിലും കോൺ​ഗ്രസ് ദുർബലമായിട്ടുണ്ട്. കോൺ​ഗ്രസ് തളർന്നാൽ ഇന്ത്യ തളരും. നമ്മുടെ മതേതരത്വം തളരും. ജനാധിപത്യം തളരും. ഇന്ത്യ അപ്പാടെ ഇല്ലാതാകും. ദേശീയതലത്തിൽ കോൺ​ഗ്രസ് ഇല്ലെങ്കിൽ രാജ്യം തന്നെ ഇല്ലാതാകുന്ന സാഹചര്യമുണ്ടാകും. കോൺ​ഗ്രസ് തളർന്നപ്പോൾ വർ​ഗീയത വളരുന്നതാണ് നാമിപ്പോൾ കാണുന്നത്.

കേരളത്തിലെ ഭരണ നെറികേടുകൾക്കും അഴിമതിക്കുമെതിരേ നടക്കുന്നത് സമാനതകളില്ലാത്ത പോരാട്ടമാണ്. അതിനു മുന്നിൽ നിൽക്കുന്നത് കെഎസ്‌യുവും യൂത്ത് കോൺ​ഗ്രസും മഹിളാ കോൺ​ഗ്രസുമാണ്. ഈ സമരങ്ങൾ ലക്ഷ്യം കാണണം, അതിനുള്ള മുന്നൊരുക്കങ്ങളാണ് രണ്ടു ദിവസത്തെ ചിന്തൻ ശിബിരം വിഭാവന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ കോൺ​ഗ്രസിനു കഴിഞ്ഞില്ല. സംഘടനാപരമായ ദൗർബല്യമടക്കമുള്ള പ്രശ്നങ്ങൾ അവിടെ സംഭവിച്ചിട്ടുണ്ട്. അഴിമതിയും ധൂർത്തും തന്നിഷ്ടവും മാത്രം കൈമുതലായുള്ള ഒരു സർക്കാരായിരുന്നു അന്ന് അധികാരത്തിലിരുന്നത്. ഈ സർക്കാർ മാറണമെന്ന് ജനങ്ങൾ ആ​ഗ്രഹിച്ചു. പക്ഷേ അവരുടെ ആ​ഗ്രഹം സഫലമായില്ല. അതിൽ ജനങ്ങളും കോൺ​ഗ്രസ് പ്രവർത്തകരും നിരാശരാണ്. ഈ നിരാശയിൽ നിന്ന് അവരെ മോചിപ്പിക്കണം. രണ്ടാമതൊരു പരാജയത്തിന് ഇനി അനുവദിക്കാനാവില്ല. അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പിൽ അതിനുള്ള മറുപടി നൽകുമെന്ന് സുധാകരൻ പറഞ്ഞു. അതിനുള്ള ഉത്തരവാദിത്വം പാർട്ടി നേതൃത്വം ഏറ്റെടുക്കുന്നു. അതിന് ഊർജം പകരാനുള്ള നിർദേശങ്ങളും പാർട്ടി രേഖയും ചിന്തൻ ശിബിരത്തിലുണ്ടാകണമെന്നു സുധാകരൻ വ്യക്തമാക്കി.

ഫാസിസ്റ്റ് അജൻഡയാണ് ബിജെപി നടപ്പാക്കുന്നത്. ഇന്ത്യയുടെ മതേതര ഭരണഘടനയല്ല അവരുടെ ലക്ഷ്യം. ഹിന്ദുത്വ അജൻഡയാണ് അവർ നടപ്പാക്കുന്നത്. മതേതര ഭാരതമല്ല, ഹിന്ദു രാജ്യമാണ് അവരുടെ ലക്ഷ്യം. നമ്മുടെ രാജ്യത്തിനു ജനാധിപത്യവും മതേതരത്വവും നൽകിയത് കോൺ​ഗ്രസാണ്. ഇതെല്ലാം തകർക്കുകയാണ് ബിജെപി. അവരിൽ നിന്ന് മതേതരത്വവും ജനാധിപത്യവും പ്രതീക്ഷിക്കേണ്ടതില്ല. ഈ അപകടം ചെറുക്കുകയാണ് കോൺ​ഗ്രസിന്റെ ലക്ഷ്യമെന്നും സുധാകരൻ.

കേരളത്തിലെ കോൺ​ഗ്രസിന്റെ മുഖച്ഛായ മാറ്റുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം. ഹൈക്കമാൻഡിന്റെ പൂർണ പിന്തുണ അതിനുണ്ട്. കേരളത്തിലെ പാർട്ടി പുനഃസംഘടന ഇനി ഒട്ടും വൈകില്ല. സംസ്ഥാന തലത്തിൽ പാർട്ടി സ്കൂളുകൾ ശക്തമാക്കും. സി.യു.സികൾ കൂടുതൽ ശക്തമാക്കും. കോൺ​ഗ്രസിന്റെ ഓരോ കുടുംബവും സി.യു.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കും. രാഷ്‌ട്രീയത്തിനപ്പുറത്തേക്ക് ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പാർട്ടിയെ സജ്ജമാക്കും. അതിനുള്ള രൂപ രേഖ തയാറാക്കാൻ കൂടിയാണ് ചിന്തൻ ശിബിരം. ഇവിടെ ഉരുത്തിയുന്ന ആശയങ്ങൾ പാർട്ടി നയരേഖയായി മാറ്റുമെന്നും എല്ലാവരുടെയും ആ​ഗ്രഹങ്ങൾക്കൊപ്പിച്ച് പാർട്ടിയെ മാറ്റുമെന്നും സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranCongresschintan shivir
News Summary - If the Congress is weak, India will be weak - K. Sudhakaran
Next Story