Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ -പി. ജയരാജൻ

text_fields
bookmark_border
യുവമോർച്ച നേതാവിന്‍റെ വെല്ലുവിളി പ്രസംഗത്തിനാണ് പി. ജയരാജന്‍റെ മറുപടി
P Jayarajan
cancel

കണ്ണൂർ: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്‍റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. ഷംസീർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്ന് ജയരാജൻ മുന്നറിയിപ്പു നൽകി. ഷംസീറിനെതിരായ യുവമോർച്ചയുടെ ഭീഷണിയിലാണ് ജയരാജന്‍റെ മറുപടി.

'ജോസഫ് മാഷിന്‍റെ കൈവെട്ടിയതുപോലെ ഷംസീറിന് അനുഭവമുണ്ടാകാതിരിക്കില്ല എന്ന് സൂചിപ്പിക്കുകയുണ്ടായി. ഷംസീറിന് നേരെ കയ്യോങ്ങിക്കഴിഞ്ഞാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് മനസിലാക്കണം' -ജയരാജൻ പറഞ്ഞു.

ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്‍റെ എം.എൽ.എ ക്യാംപ് ഓഫിസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷിന്‍റെ വെല്ലുവിളി പ്രസംഗത്തിനാണ് പി. ജയരാജൻ മറുപടി നൽകിയത്. ജോസഫ് മാഷിന്‍റെ അനുഭവം ഓർമിപ്പിച്ചായിരുന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേഷിന്‍റെ വെല്ലുവിളി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - if Shamseer is attacked, youth morchas will be in the mortuary -P. Jayarajan
Next Story