Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒക്​ടോബർ ഏഴിനല്ല...

ഒക്​ടോബർ ഏഴിനല്ല ചരിത്രം തുടങ്ങുന്നത്​, അധിനിവേശത്തിനെതിരെ തിരിച്ചടിക്കുന്നത്​ അപരാധമല്ല-എം. സ്വരാജ്​

text_fields
bookmark_border
M Swaraj
cancel

തിരുവനന്തപുരം: ഫലസ്​തീൻ-ഇസ്രായേൽ സംഘർഷത്തി​ന്‍റെ നാൾവഴി തുടങ്ങുന്നത്​ 2023 ഒക്​ടോബർ ഏഴിനാണെന്ന ചിലരുടെ ധാരണ ലജ്ജാകരമാണെന്നും അധിനിവേശം തിരിച്ചടി അർഹിക്കുന്നുവെന്നത്​ ചരിത്രനീതിയാണെന്നും​ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം എം. സ്വരാജ്​. ഭൂമിയും വീടും സഹോദരങ്ങളും നഷ്ടപ്പെട്ടവർ തിരിച്ചടിച്ചാൽ അപരാധമായി കാണുന്നത്​ ഘാതകരോടൊപ്പം നിൽക്കലാണ്​. ഒക്ടോബർ ഏഴിന്​ മുമ്പും നിത്യേനയെന്നോണം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്ന നാടാണ്​ ഫലസ്​തീൻ. അധിനി​വേശശക്തികളോട്​ സമാധാനത്തോടെയുള്ള പ്രതിഷേധം വലിയൊരളവോളം അപ്രായോഗികമാണ്​. ഇന്ത്യൻ ദേശീയ പ്രസ്ഥാനം ബ്രിട്ടീഷ്​ അധിനിവേശത്തിനെതിരെ നടത്തിയ ചരിത്രം പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്ര​േട്ടറിയറ്റ്​ എംപ്ലോയീസ്​ അസോസിയേഷന്‍റെ കലാ സാംസ്കാരിക വിഭാഗമായ ‘രചന’ സെക്ര​േട്ടറിയറ്റിന്​ മുന്നിൽ നടത്തിയ​ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധിജി ആഹ്വാനം ചെയ്ത ക്വിറ്റ്​ ഇന്ത്യ സമരം സമാധാനപരമായി തന്നെയാണ്​ തുടങ്ങിയത്​. പക്ഷേ, 662 ബോംബ്​ സ്​ഫോടനങ്ങൾ ക്വിറ്റ്​ ഇന്ത്യ സമരത്തിന്‍റെ ഭാഗമായി നടന്നുവെന്നാണ്​ ചരി​ത്രം പറയുന്നത്​. 208 പൊലീസ്​ സ്​റ്റേഷനാണ്​ ക്വിറ്റ്​ ഇന്ത്യ സമരഭാഗമായി തകർക്കപ്പെട്ടത്​. 352 റെയിൽവേ സ്​റ്റേഷൻ തകർക്കപ്പെട്ടു. 945 പോസ്റ്റ്​ ഓഫിസുകൾ പൂർണമായും നശിപ്പിച്ചു. ഭാഗികമായി 12000 ത്തോളവും. പൊലീസ്​ വെടി​വെപ്പിൽ 760 പേർ കൊല്ല​പ്പെട്ടു. പട്ടാളനടപടികളിൽ 297 പേരും. ഇതിന്‍റെ​യെല്ലാം പേരിൽ ബ്രിട്ടനെ ന്യായീകരിക്കാൻ ആരെങ്കിലും തയാറാകു​മോ.

ലോകമെങ്ങും അധിനിവേശത്തിനെതിരെ സായുധമായും അക്രമാസക്തമായും സമരം നടന്നിട്ടുണ്ട്​. ആ ചരിത്രം ഫലസ്തീന്‍റെ ഏത്​​ ചെറുത്തുനിൽപ്പിനെയും സാധൂകരിക്കുന്നതാണ്​. സമാധാനം എന്ന വാക്കിനോടുപോലും അസഹിഷ്ണുതയുള്ളവരാണ്​ സയണിസ്റ്റുകൾ. മുക്കാൽ നൂറ്റാണ്ടായി ഒരു ഭൂപ്രദേശ​െത്തയും ജനതയെയും ആക്രമിക്കുന്ന ഭീകരരാഷ്ട്രമാണ്​ ഇസ്രായേൽ. നരസിംഹ റാവു അധികാരത്തിൽ വരുന്നത്​ വരെ ഇസ്രായേലിൽ ഇന്ത്യക്ക്​ അംബാസഡർ ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ ഫലസ്​തീൻ വിരുദ്ധ ചേരിയിലേക്കാണ്​ രാജ്യം കാലുമാറിയത്​. ഒരു നന്മയോടും കൂടെനിൽക്കാൻ സംഘ്​പരിവാറിന്​ കഴിയില്ല എന്നാണിത്​ തെളിയിക്കുന്നത്​. തിന്മയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്ക്​ കൊലയാളികൾക്ക്​ ഒപ്പമേ നിലയുറപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m swarajIsrael Palestine Conflict
News Summary - History does not begin on October 7, Retaliating against invasion is not a crime-M Swaraj
Next Story