മലയോര ഹൈവേയുടെ അലൈന്‍മെൻറ് പുതുക്കി
text_fieldsതിരുവനന്തപുരം: മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ പുതുക്കിയ അലൈന്‍മെൻറ് മന്ത്രിസഭായോഗം അംഗീകരിച്ചു. പുതുക്കിയ അലൈന്‍മെൻറ് ഇപ്രകാരമാണ്: പാലുവായ് (ജില്ല അതിര്‍ത്തി)-വിലങ്ങാട്-കുന്നുകുളം-കായക്കൊടി-തൊട്ടില്‍പാലം-മുള്ളന്‍കുന്നി-ചെമ്പനോട-പെരുവണ്ണാമൂഴി-ചക്കിട്ടപാറ-ചെംമ്പ്ര-കൂരാച്ചുണ്ട്-കല്ലാനോട്-തലയാട്-മലപ്പുറം-തൈയ്യംപാറ-തേവര്‍മല-കോഴഞ്ചേരി-മീന്മുട്ടി-നെല്ലിപ്പൊയില്‍-പുല്ലൂരാംപാറ-പുന്നക്കല്‍-കൂടരഞ്ഞി-കൂമ്പാറ-ആനക്കല്ലുംപാറ-താഴേകക്കാട്-കക്കാടംപൊയില്‍ (ജില്ല അതിര്‍ത്തി).
അധിക ചുമതല
ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ മേത്തക്ക് ഹൗസിങ് വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധികചുമതല കൂടി നല്കി. കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, തുറമുഖം, ഉദ്യോഗസ്ഥ ഭരണപരിഷ്കാരം വകുപ്പുകളുടെ അധികചുമതല കൂടി വഹിക്കും.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലകൂടി വഹിക്കും. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ പാര്‍ലമെൻററികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.
അപർണയുടെ മാതാവിന് ജോലി
ആലപ്പുഴ സായി ജലകായിക കേന്ദ്രത്തിലെ കായിക താരമായിരുന്ന അപര്‍ണ രാമഭദ്രെൻറ മാതാവ് ഗീത രാഘവന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ മാവേലിക്കര ടൗണ്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ ഓഫിസ് അറ്റൻറൻറായി നിയമനം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. നാഷനല്‍ ഗെയിംസ് ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ മെഡല്‍ നേടിയ അപര്‍ണയുടെ അസ്വാഭാവിക മരണത്തെതുടര്‍ന്ന് നിരാലംബമായ കുടുംബത്തിെൻറ സാഹചര്യം കണക്കിലെടുത്താണ് മാതാവിന് ജോലിനല്‍കാന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.