Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോട്ടപ്പള്ളിയിലെ​...

തോട്ടപ്പള്ളിയിലെ​ കരിമണൽ ഖനനം തടയണമെന്ന ഹരജികൾ ഹൈകോടതി തള്ളി

text_fields
bookmark_border
തോട്ടപ്പള്ളിയിലെ​ കരിമണൽ ഖനനം തടയണമെന്ന ഹരജികൾ ഹൈകോടതി തള്ളി
cancel

കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന്​ കരിമണൽ ഖനനം തടയണമെന്ന്​ ആവശ്യപ്പെടുന്ന ഹരജികൾ ഹൈകോടതി തള്ളി. തീരമേഖല നിയന്ത്രണ വിജ്ഞാപനത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും വിരുദ്ധമായാണ് മണൽഖനനം നടക്കുന്നതെന്നാരോപിച്ച്​ നൽകിയ അപ്പീൽ അടക്കം ഹരജികളാണ്​ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ തള്ളിയത്.

സ്​പിൽവേയിലൂടെ തടസ്സമില്ലാതെ വെള്ളം ഒഴുകിപ്പോകാൻ പൊഴിമുഖത്ത്​ അടിഞ്ഞു കൂടിയ മണൽ നിക്ഷേപം ഒഴിവാക്കേണ്ടത്​ അനിവാര്യമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഉത്തരവ്​. ദുരന്തനിവാരണ നിയമത്തിന്‍റെ പേരിൽ കരിമണൽ ഉൾപ്പെടെ ധാതുസമ്പുഷ്ടമായ മണൽത്തിട്ട അനധികൃതമായി നീക്കുകയാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.

മണൽ നീക്കുന്നത് തീരമിടിയാൻ കാരണമാകുന്നുണ്ട്​. പാരിസ്ഥിതിക പഠനം നടത്താതെ മണൽ ഖനനം നടത്തുന്നത്​ തടയണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, വേനൽക്കാലത്ത്​ കുട്ടനാട് മേഖലയിലേക്ക്​ കടലിൽനിന്ന്​ ഉപ്പുവെള്ളം കയറുന്നത് തടയാൻ 1954ലാണ്​ സ്പിൽവേ നിർമിച്ചതെന്ന്​ സർക്കാർ ചൂണ്ടിക്കാട്ടി. വർഷകാലത്ത്​ പമ്പ, അച്ചൻകോവിൽ ആറുകളിലെ വെള്ളം കടലിലേക്ക്​ ഒഴുകി ​പോകുന്നതും ഇതിലെയാണ്.

തടസ്സമില്ലാതെ വെള്ളം ഒഴുകിപ്പോകാൻ മണൽ നീക്കേണ്ടതുണ്ട്​. മണലടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെടുകയും ചെറിയ മഴയിൽപോലും കുട്ടനാട്​ വെള്ളപ്പൊക്കത്തിലാവുന്നത്​ പതിവാകുകയും ചെയ്തതോടെയാണ്​ ദുരന്തനിവാരണ നിയമപ്രകാരം പൊഴിമുഖത്തെ മണൽ നീക്കാൻ തീരുമാനമെടുത്തത്. കെ.എം.എം.എം.എൽ, ഐ.ആർ.ഇ എന്നീ പൊതുമേഖല സ്ഥാപനങ്ങളെയാണ് ഇതിന്​ നിയോഗിച്ചിരിക്കുന്നതെന്നും സർക്കാർ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Courtthottappally
News Summary - High Court rejected the petitions to stop the mining of black sand in thottappally
Next Story