ആരോഗ്യ വകുപ്പ് വാദങ്ങൾ തെറ്റ്; സർവേ വിവരങ്ങൾ തത്സമയം കാനഡയിലുമെത്തി
text_fieldsതിരുവനന്തപുരം: ആരോഗ്യസർവേ വിവരങ്ങൾ സംസ്ഥാന േഡറ്റ സെൻററിൽ സുരക്ഷിതമാണെന്ന ആരോഗ്യവകുപ്പിെൻറ വാദം തെറ്റ്. സർക്കാർസംവിധാനം ഉപേയാഗിച്ച് 2013 മുതൽ നടന്ന സർവേയുടെ വിവരങ്ങൾ േഡറ്റ സെൻററിനൊപ്പം തത്സമയം കനേഡിയൻ കമ്പനിയുടെ സെർവറിലുമെത്തിയിരുന്നു.
ഇതിന് സാധ്യമാകും വിധത്തിലുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കേരള ഹെൽത്ത് ഒബ്സർവേറ്ററി ബേസ്ലൈൻ സ്റ്റഡി എന്ന പേരിൽ യു.ഡി.എഫ് കാലത്ത് തുടങ്ങുകയും പിന്നീട് നിർത്തിവെക്കുകയും എൽ.ഡി.എഫ് കാലത്ത് കിരൺ എന്ന പേരിൽ പുനരാരംഭിക്കുകയും ചെയ്ത സർവേകളിലെല്ലാം ക്രമീകരണങ്ങൾ ഒന്നുതന്നെയായിരുന്നു. ഇത് തിരിച്ചറിയാനോ തടയാനോ കഴിഞ്ഞില്ല എന്നതാണ് ഗുരുതര വീഴ്ച.
ആരോഗ്യവകുപ്പിെല ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയാണ് സർവേക്കായി വിന്യസിച്ചിരുന്നത്. ഇവർക്ക് പ്രത്യേകം ടാബ് നൽകിയിരുന്നു. വീടുകളിലെത്തി ശേഖരിക്കുന്ന വിവരങ്ങൾ സോഫ്റ്റ് വെയറിലേക്ക് നൽകുന്നതോടെ അത് കനേഡിയൻ കമ്പനിയുടെ സെർവറിലും എത്തി.
ജി.പി.എസ് വഴി ഭൂമിശാസ്ത്രപരമായ സ്ഥിതിവിവരങ്ങളടക്കമാണ് കനേഡിയൻ കമ്പനിക്ക് ലഭ്യമായത്. സുരക്ഷിതമാണെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുേമ്പാഴും സംസ്ഥാനത്തെ ഒമ്പത് ലക്ഷത്തിലേറെ പേരുടെ ആരോഗ്യവിവരങ്ങൾ സർക്കാർ സംവിധാനങ്ങൾ വഴി തന്നെ ശേഖരിച്ച് കൈമാറുകയായിരുെന്നന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്.
2013 ൽ യു.ഡി.എഫ് കാലത്ത് ആരംഭിച്ച സർവേ അന്ന് പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫിെൻറ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നിർത്തിവെച്ചത്. എന്നാൽ ഇടതുസർക്കാർ അധികാരത്തിൽ വന്ന ശേഷം സർവേ പുനരാരംഭിക്കുകയായിരുന്നു. വ്യത്യസ്ത രാഷ്ട്രീയനിലപാടും സമീപന
വും പുലർത്തുന്ന രണ്ട് മുന്നണികളുടെ ഭരണകാലത്തും സർവേ നടന്നുവെന്നത് ഇതിന് പിന്നിലെ ചരടുവലികളെക്കുറിച്ച് ദുരൂഹത വർധിപ്പിക്കുന്നു.