Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണം തകരുന്നു;...

സ്വർണം തകരുന്നു; ഇന്ന്​ 1000 രൂപ കുറഞ്ഞു

text_fields
bookmark_border
സ്വർണം തകരുന്നു; ഇന്ന്​ 1000 രൂപ കുറഞ്ഞു
cancel

കോഴിക്കോട്​: വൻ കുതിപ്പിന്​ ശേഷം സ്വർണവില തകർന്നടിയുന്നു. ചൊവ്വാഴ്​ച മാത്രം രണ്ടുതവണയായി ആയിരം രൂപയാണ്​ പവന്​ കുറഞ്ഞത്​. ഇതോടെ പവന്​ 29600 രൂപയായി. ഗ്രാമിന്​ 3700 രൂപയാണ്​ വില.

തിങ്കളാഴ്​ച 30600 രൂപയായിരുന്നു പവന്​. ചൊവ്വാഴ്​ച രാവിലെ 800 രൂപയിടിഞ്ഞാണ്​ വ്യാപാരം തുടങ്ങിയത്​. തുടർന്ന്​ ഉച്ച 12 ഓടെ 200 രൂപ കൂടി കുറയുകയായിരുന്നു. എട്ടുദിവസത്തിനിടെ 2720 രൂപയാണ്​ പവന്​ കുറഞ്ഞത്​.

ഈ മാസം ആറിന്​ 32320 രൂപയായി സ്വർണ വില ചരിത്രം സൃഷ്​ടിച്ചിരുന്നു. എന്നാൽ, 10ാം തീയ്യതി മുതൽ വില തിരിച്ചിറങ്ങി തുടങ്ങി. കൊറോണയുടെ ആദ്യഘട്ടത്തിൽ തകർന്ന ഓഹരി വിപണിയിൽനിന്ന്​ വമ്പൻമാർ തങ്ങളുടെ നിക്ഷേപം സ്വർണത്തിലേക്ക്​ മാറ്റിയതാണ്​ വിലകൂടാനിടയാക്കിയത്​. എന്നാൽ, കൊറോണ ലോകവ്യാപകമായതോടെ ആഗോള വിപണി അനിശ്​ചിതത്വത്തിലായി. ഇത്​ സ്വർണവിലയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKerala News
News Summary - gold rate
Next Story