Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.വൈ.എഫ്.ഐ നേതാവ്...

ഡി.വൈ.എഫ്.ഐ നേതാവ് ഷിജിന്റെ പ്രണയം കലാപത്തിന് ഇടവരുത്തുന്നത്; ലൗജിഹാദ് സി.പി.എം പാർട്ടി രേഖകളിലുണ്ടെന്നും ജോർജ് എം തോമസ്

text_fields
bookmark_border
ഡി.വൈ.എഫ്.ഐ നേതാവ് ഷിജിന്റെ പ്രണയം കലാപത്തിന് ഇടവരുത്തുന്നത്; ലൗജിഹാദ് സി.പി.എം പാർട്ടി രേഖകളിലുണ്ടെന്നും ജോർജ് എം തോമസ്
cancel

ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ ഷിജിന്റെ പ്രണയ വിവാഹം രണ്ട് സമുദായങ്ങൾ തമ്മിൽ കലാപമുണ്ടാക്കാനോ ശത്രുത വളർത്താനോ ഇടവരുത്തുന്ന നടപടിയാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ ജോർജ് എം. തോമസ്. അങ്ങിനെയൊരു പ്രണയ ബന്ധമുണ്ടെങ്കിൽ മിശ്രവിവാഹം കഴിക്കാൻ പാർട്ടിയോട് ആലോചിച്ച്, പാർട്ടി സഖാക്കളുമായി സംസാരിച്ച്, ഉപദേശവും നിർദേശവുമെല്ലാം സ്വീകരിച്ച് വേണമായിരുന്നു ചെയ്യാൻ. പാർട്ടിയിൽ ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി ഘടകത്തിൽ പോലും ചർച്ച ചെയ്തിട്ടില്ല. ഒാടിപോകുക എന്നത് പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കുന്നതാണ്. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാൻ കഴിയില്ല. നടപടി ഇപ്പോൾ ആലോചിച്ചിട്ടില്ല. എന്നാൽ, നടപടി ആലോചിക്കേണ്ടി വരുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജോർജ് എം. തോമസ് പറഞ്ഞു.


പ്രണയത്തിലായിരുന്ന കോട​​ഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് ഷിജിനെയും ജോയ്സ്നയെയും കാണാതാവുകയും സംഭവത്തിൽ ലൗജിഹാദടക്കം ആരോപിച്ച് ചിലർ രംഗത്തുവരികയും ചെയ്തിരുന്നു. മുസ്‍ലിം വിഭാഗത്തിൽ നിന്നുള്ള ഷിജിനും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ജോയ്സനയും തമ്മിലുള്ള ബന്ധത്തിൽ പ്രതിഷേധിച്ച് കോടഞ്ചേരിയിൽ കന്യാസ്ത്രീകളടക്കം പ​​ങ്കെടുത്ത പ്രതിഷേധ പ്രകടനം നടക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് സി.പി.എം അടുത്ത ദിവസം വിശദീകരണം യോഗം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് ജോർജ് എം. തോമസിന്റെ തുറന്നു പറച്ചിൽ.


ലൗജിഹാദ് ഉണ്ട് എന്നും വിദ്യാസമ്പന്നരായ യുവതികൾ അതിനെതിരെ ജാഗ്രത പുലർത്തണമെന്നും സി.പി.എം പാർട്ടി രേഖകളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മതസൗഹാർദ്ദം തകരാൻ സിപിഎം ആഗ്രഹിക്കുന്നില്ലെന്നും ജോർജ് എം തോമസ് പറഞ്ഞു. ആത്മാർത്ഥമായ പ്രണയമാണോയെന്ന് പഠി​ക്കേണ്ടതുണ്ട്. ആ കുട്ടി 15 ദിവസം മുൻപ് വരെ ഗൾഫിൽ ജോലിയായിരുന്നു. ഇത്ര പെട്ടെന്നൊരു ഡീപ്പായ പ്രണയം രൂപപ്പെടുമോയെന്ന് എനക്കറിഞ്ഞുകൂട -അദ്ദേഹം തുടർന്നു.

'ലൗ ജിഹാദ് എന്ന ഒരു സംഗതിയുണ്ടെന്ന് ഞങ്ങളുടെ പാർട്ടി രേഖകളിൽ വ്യക്തമാക്കിയ കാര്യമാണ്. ഞങ്ങളുടെ ഡോക്യുമെന്റ്സിൽ പറഞ്ഞത് Educated women in the proffessional colleges and Institutions are being attacked by these things. Love jihad or whatsoever. (പ്രൊഫഷണൽ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭ്യസ്ഥ വിദ്യരായ യുവതികൾ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളാൽ ആക്രമിക്കപ്പെടുന്നു.)' -അദ്ദേഹം പറഞ്ഞു.

'അങ്ങിനെയൊന്ന് കേരളത്തിലുണ്ടെന്ന് പാർട്ടി ജേണലുകളിലും റെസൊല്യൂഷനുകളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് നടക്കുന്നുണ്ട്, അപൂർവമായിട്ട്. വലിയ ഡിസ്പ്രൊപോർഷനായിട്ട് വിശദീകരിക്കേണ്ട കാര്യമില്ല. പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികളെ ലൗ ജിഹാദ് എന്നോ മറ്റോ പേര് പറഞ്ഞ് മിശ്രവിവാഹങ്ങളിലേക്ക് പ്രേരിപ്പിക്കുന്നുണ്ട്.' -അദ്ദേഹം തുടർന്നു

'ലൗ ജിഹാദ് എന്ന പേര് ആർഎസ്എസ് ഉണ്ടാക്കിയതാണെന്നതിൽ തർക്കമില്ല. അങ്ങിനെയൊരു പേരിന്റെ ലക്ഷ്യം സാമുദായിക മൈത്രി തകർക്കുക എന്നു ത​ന്നെയാണ്. എന്നാൽ അതിനെ കണ്ണടച്ച് എതിർക്കുക അല്ലെങ്കിൽ അങ്ങനെയൊരു പ്രതിഭാസമേ ഇല്ലെന്ന് പറയാൻ കഴിയാത്ത അനുഭവങ്ങൾ കേരളത്തിൽ അറ്റയും തെറ്റയുമായിട്ടുണ്ട്. തിരുവമ്പാടി ഭാഗത്ത് ഇല്ല. സിപിഎം രേഖകളിൽ പറയുന്നത് പ്രൊഫഷണൽ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികളെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഐസിസ് പോലുള്ളവക്കെല്ലാം ട്രെയിനിങ് കൊടുക്കുന്ന അനുഭവങ്ങളെല്ലാം നമ്മുടെ കേരളത്തിലെല്ലാം പത്രത്തിൽ വന്നതാണല്ലോ. അങ്ങിനെയൊരു വസ്തുതയുണ്ട്, അതിനെ കരുതണം. അങ്ങിനെയുള്ള പ്രശ്നങ്ങളിൽ ആളുകൾ കുടുങ്ങാതിരിക്കാൻ ശ്രദ്ധ വേണം, ജാഗ്രത പുലർത്തണമെന്ന് സി.പി.എം ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്.'

'സി.പി.എം ഇക്കാര്യം പരസ്യമായി പറഞ്ഞോ ഇല്ലേയെന്നത് എനിക്കറിയില്ല. പക്ഷെ ഇങ്ങിനെയൊരു വസ്തുതയുണ്ട്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐ പോലുള്ള സംഘടനകളും ക്യാംപസ് ഫ്രണ്ട് പോലുള്ള സംഘനകളുമെല്ലാം ഇതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇത് പത്രങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.' - ജോർജ് എം. തോമസ് പറഞ്ഞു.

സി.പി.എം വിശദീകരണ യോഗം സംബന്ധിച്ച് ജോർജ് എം. തോമസ് പറഞ്ഞത്

ഇത് സാധാരണ പ്രണയവിവാഹം പോലെ കരുതാവുന്നതാണ്. എന്നാൽ, ചിലർ ലൗ ജിഹാദ് പരിവേഷം നൽകി പ്രതിഷേധംനടത്തുന്നുണ്ട്. കന്യാസ്ത്രീകൾ ഉൾപ്പെ​ടെ മുന്നൂറിലേറെ പേർ പങ്കെടുത്ത പ്രതിഷേധം കോടഞ്ചേരി അങ്ങാടിയിൽ നടന്നു. ഡിവൈഎഫ്ഐക്കാരൻ നേതാവ് ധൈര്യമുണ്ടെങ്കിൽ പുറത്തുവാടാ എന്നൊക്കെയുള്ള മുദ്രാവാക്യമാണ് വിളിച്ചത്.

വിവാഹത്തിന് സിപിഎമ്മാണ് മുൻകൈയെടുത്തത്, പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് വിവാഹം നടന്നത് എന്നൊക്കെയുള്ള പ്രചാരണം പാർട്ടിക്കെതിരെ വ്യാപകമാണ്. സാന്ദർഭികമായി ഷെജിൻ പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമാണ്. അതുകൊണ്ട് ആളുകൾ ഇത് വിശ്വാസത്തിലെടുക്കും. ഇത് വിശദീകരിക്കേണ്ട ബാധ്യത പാർട്ടിക്കുണ്ട്. ഇല്ലെങ്കിൽ ആളുകൾ പാർട്ടിയെ സംശയത്തോടെയാണ് നോക്കുക.

ക്രിസ്ത്യൻ വിഭാഗം നല്ല നിലയിൽ പാർട്ടിയുമായി സഹകരിച്ചുവരുന്ന ഘട്ടമാണ്. ബിഷപ്പടക്കമുള്ളവർ സർക്കാരിനെയും പാർട്ടി​യെയും അംഗീകരിക്കുന്ന നില വന്നിട്ടുണ്ട്. ഈ ഘട്ടത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ ഞങ്ങൾക്കെതിരാക്കേണ്ടത് യുഡിഎഫിന്റെയും വിശേഷിച്ച് കോൺഗ്രസിന്റെയും ആവശ്യമാണ്. ഇവരാണ് ഇതിന് പിന്നിലുള്ളത്.

ജനത്തെ ബോധവത്കരിക്കേണ്ടത് സിപിഎമ്മിന്റെ അടിയന്തിര കടമയായതിനാലാണ് വിശദീകരണ യോഗം വെക്കാൻ തീരുമാനിച്ചത്. ലൗ ജിഹാദാണ് ഇതെന്നാണ് പ്രചാരണം. ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണ്. ഇതിനോട് രണ്ടിനോടുമുള്ള സിപിഎം നിലപാട് എന്താണ്, ഇത്തരം വിവാദങ്ങൾ എന്തിനാണ് എന്നെല്ലാം വിശദീകരിക്കാനാണ് യോഗം വിളിച്ചു ചേർത്തത് -ജോർജ് എം. തോമസ് വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:george m thomasCPMloveLove Jihad
News Summary - george m thomas about love jihad
Next Story