Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധന വില നൽകിയില്ല;...

ഇന്ധന വില നൽകിയില്ല; ഹൈകോടതി ഉത്തരവിനെ തുടർന്ന്​ റഷ്യൻ കപ്പൽ അറസ്റ്റിൽ

text_fields
bookmark_border
High Court
cancel
Listen to this Article

കൊച്ചി: എസ്തോണിയയിലെ കമ്പനിക്ക്​ ഇന്ധന വില നൽകാത്തതിനാൽ ഇന്ത്യൻ നാവികസേനക്ക്​ ആയുധവുമായി എത്തിയ റഷ്യൻ കപ്പൽ ഹൈകോടതി ഉത്തരവിനെ തുടർന്ന്​ അറസ്​റ്റ്​ ചെയ്തു. ഇന്ധന ബങ്കർ വാങ്ങിയ വകയിൽ നൽകാനുള്ള 23,503.14 യു.എസ് ഡോളർ ആവശ്യപ്പെട്ട്​ യൂറോപ്യൻ രാജ്യമായ എസ്തോണിയയിലെ കമ്പനി നൽകിയ ഹരജിയിലാണ്​ റഷ്യൻ കപ്പലായ 'എം.വി മയ' കൊച്ചി തുറമുഖത്ത്​ കൊച്ചി പോർട്ട്​ ട്രസ്റ്റ്​ അധികൃതർ അറസ്റ്റ്​ ചെയ്തത്​.

18.68 ലക്ഷം രൂപക്ക്​ തുല്യമായ തുക നൽകാനുള്ള കപ്പൽ കൊച്ചി തുറമുഖത്ത് അടുക്കുന്ന വിവരം അറിഞ്ഞാണ്​ ഇന്ധന കമ്പനി ഹൈകോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തത്​. അന്താരാഷ്ട്ര സമുദ്ര നിയമം അനുസരിച്ച് കപ്പൽ തീരമണഞ്ഞിട്ടുള്ള തുറമുഖത്തെ അധികാരപരിധിയിലുള്ള കോടതിയിൽ കേസ്​ ഫയൽ ചെയ്യാനാവും.

റഷ്യൻ -യുക്രെയ്​ൻ യുദ്ധം നടക്കുന്നത്​ കൊണ്ടാണ്​ ഇന്ധന വില അടക്കാൻ സാധിക്കാതിരുന്നതെന്നാണ്​ കപ്പൽ ഉടമകൾ അറിയിച്ചത്​. തുടർന്നാണ്​ കപ്പൽ അറസ്​റ്റ്​ ചെയ്യാൻ ജസ്റ്റിസ്​ സതീഷ്​ നൈനാൻ ഉത്തരവിട്ടത്​. ​കപ്പൽ വിട്ടയക്കണമെങ്കിൽ ഇന്ധന വില അടക്കുകയോ തുല്യമായ തുക കോടതിയിൽ കെട്ടിവെക്കുകയോ വേണം. കപ്പലിലെ ആയുധങ്ങൾ ഇറക്കുന്നതിന് തടസ്സമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel priceHigh CourtRussian ship
News Summary - Fuel price not given; The Russian ship was arrested following the order of the High Court
Next Story