Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സിയിൽ...

കെ.എസ്​.ആർ.ടി.സിയിൽ നാലുപേർക്ക്​ സസ്​പെൻഷൻ, ഒരാളെ നീക്കി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിയിൽ നാലുപേർക്ക്​ സസ്​പെൻഷൻ, ഒരാളെ നീക്കി
cancel

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ച്ച​ത​ട​ക്കം സ്ഥാ​പ​ന​ത്തി​​​െൻറ അ​ച്ച​ട​ക്ക​ത്തി​ന് ​ നി​ര​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ളു​ടെ പേ​രി​ൽ നാ​ല്​ ജീ​വ​ന​ക്കാ​രെ കെ.​എ​സ്.​ആ​ർ.​ടി.​സി സി.​എം.​ഡി ​ടോ​മി​ൻ ജ െ. ​ത​ച്ച​ങ്ക​രി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. ഒ​രാ​ളെ പു​റ​ത്താ​ക്കി. ഡ്യൂ​ട്ടി​ക്കി​ട​യി​ൽ മ​ദ്യ​പി​ച്ച​തി​ന ്​ മാ​വേ​ലി​ക്ക​ര ഡി​പ്പോ​യി​ലെ താ​ൽ​ക്കാ​ലി​ക ക​ണ്ട​ക്​​ട​ർ ബി​ജു​കു​മാ​റി​നെ​യാ​ണ്​ സ​ർ​വി​സി​ൽ​നി​ന്ന്​ നീ​ക്കം ചെ​യ്​​ത​ത്.

ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം സൂ​പ്പ​ർ എ​ക്​​സ്​​പ്ര​സി​ൽ ​മ​ദ്യം ക​ട​ത്തി​യ​ത്​ ​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ എ​റ​ണാ​കു​ളം യൂ​നി​റ്റി​ലെ സെ​ക്ക​ൻ​ഡ്​ ഗ്രേ​ഡ്​ ഡ്രൈ​വ​ർ പി.​ആ​ർ. ഉ​ണ്ണി​യെ​യും അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​​ന്​ സേ​വ​ന​ങ്ങ​ളി​ൽ​നി​ന്ന്​ നീ​ക്കം ചെ​യ്​​ത മൂ​ന്ന്​ ക​ണ്ട​ക്​​ട​ർ​മാ​രെ യൂ​നി​റ്റി​ൽ​ പു​നഃ​പ്ര​വേ​ശി​പ്പി​ച്ച ജി​ല്ല ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സ​ർ വി.​എ​സ്. തി​ല​കി​നെ​യും സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു.

കൊ​ട്ടാ​ര​ക്ക​ര-​പ​മ്പ സ​ർ​വി​സി​ൽ 20 യാ​ത്ര​ക്കാ​ർ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ബ​സി​ൽ ഇ.​ടി.​എം സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും ര​ണ്ട്​ യാ​ത്ര​ക്കാ​ർ​ക്ക്​ ടി​ക്ക​റ്റ്​ ന​ൽ​കാ​തെ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച ചാ​ല​ക്കു​ടി ഡി​പ്പോ​യി​ലെ ക​ണ്ട​ക്​​ട​ർ അ​ജ​യ​ഘോ​ഷി​നെ​തി​രെ​യും ന​ട​പ​ടി​യു​ണ്ട്. ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പി​ച്ചെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ വ​ട​ക​ര ഒാ​പ​റേ​റ്റി​ങ്​ സ​​െൻറ​റി​ലെ ക​ണ്ട​ക്​​ട​ർ ജ്യോ​തി​പ്ര​കാ​ശി​നെ​യും സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​താ​യി മാ​നേ​ജ്​​മ​​െൻറ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstomin j thachankarimalayalam newsSuspenddismis
News Summary - four suspended and one dismissed in ksrtc -kerala news
Next Story