Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ ഡി.ജി.പി പ്രശസ്തിക്കായി എന്തും ചെയ്യും -ജോമോൻ പുത്തൻപുരയ്ക്കൽ

text_fields
bookmark_border
മുൻ ഡി.ജി.പി പ്രശസ്തിക്കായി എന്തും ചെയ്യും -ജോമോൻ പുത്തൻപുരയ്ക്കൽ
cancel
Listen to this Article

തിരുവനന്തപുരം: മുൻ ഡി.ജി.പി ആർ. ശ്രീലേഖ പ്രശസ്തിക്കുവേണ്ടി എന്തുംചെയ്യുന്ന വ്യക്തിയാണെന്നും കള്ളക്കഥകൾ മെനയാൻ വിദഗ്ധയാണെന്നും പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. സർവിസിലിരിക്കെ കുഞ്ഞിനെ കൊന്ന അമ്മയെ വരെ രക്ഷിക്കാൻ അവർ ശ്രമിച്ചു.

ഈ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് താൻ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. സർവിസിലിരിക്കെ ഒരു കേസിലും അന്വേഷണം നടത്തി പ്രതിയെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുത്ത ചരിത്രം ശ്രീലേഖക്കില്ല.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ശ്രീലേഖയുടെ ദിലീപ് അനുകൂല വെളിപ്പെടുത്തലിന് പിന്നാലെയാണ് ജോമോന്‍റെ പരാമർശം. പ്രശസ്തി ലഭിക്കാൻ എന്തും പറയുമെന്ന് ഓരോ ഘട്ടത്തിലും തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ജോമോൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former DGP will do anything for fame -Jomon Puthenpurackal
Next Story