Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദ ഫേസ്​ബുക്​​...

വിവാദ ഫേസ്​ബുക്​​ പോസ്​റ്റ്​: എം.എസ്​.എഫ്​ നേതാവിന്​ സസ്​പെൻഷൻ

text_fields
bookmark_border
വിവാദ ഫേസ്​ബുക്​​ പോസ്​റ്റ്​: എം.എസ്​.എഫ്​ നേതാവിന്​ സസ്​പെൻഷൻ
cancel

മലപ്പുറം: വേങ്ങരയിൽ മുസ്​ലിം ലീഗ്​ സ്ഥാനാർഥി​െയ തീരുമാനി​ക്കു​േമ്പാൾ യുവാക്കൾക്ക്​ പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട്​ ഫേസ്​ബുക്​​ പോസ്​റ്റിട്ട എം.എസ്​.എഫ്​ ദേശീയ ജോയിൻറ്​ സെക്രട്ടറി എൻ.എ. കരീമി​നെതിരെ നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടന രീതിക്ക്​ നിരക്കാത്ത തരത്തിൽ കുറിപ്പ്​ പ്രസിദ്ധീകരിച്ചതിന്​ കരീമിനെ പാർട്ടിയുടെ എല്ലാ ഒൗദ്യോഗിക സ്ഥാനങ്ങളിൽനിന്നും നീക്കിയതായി​ മുസ്​ലിം ലീഗ്​ സംസ്ഥാന കമ്മിറ്റി ഒാഫിസിൽ നിന്ന്​ അറിയിച്ചു. 

പരോക്ഷമായാണെങ്കിലും കെ.പി.എ. മജീദിനും കെ.എൻ.എ. ഖാദറിനുമെതിരെ കടുത്ത വിമർശനശരങ്ങളുള്ളതായിരുന്നു കരീമി​​െൻറ ഫേസ്​ബുക്​​ പോസ്​റ്റ്​. വോട്ടർമാരെ കാണാതെ വിജയിച്ച ചരിത്രമുള്ള മണ്ഡലത്തിൽ പിന്നെയും മത്സരിച്ച്​ പാർട്ടി ചരിത്രത്തിലെ കറുത്ത അധ്യായത്തിന്​ കാരണക്കാരായവരും ഒരിക്കൽ മത്സരിച്ച മണ്ഡലത്തിൽ പിന്നീടൊരിക്കൽ പോലും മത്സരിക്കാൻ ​കഴിയാത്ത വിധം ‘ജനകീയത’ കൈമുതലാക്കിയവരും വേങ്ങരയിൽ യു.ഡി.എഫിനായി പോരാട്ടത്തിനിറങ്ങരുതേയെന്ന്​ ​പാർട്ടി പ്രവർത്തകരോടൊപ്പം ആഗ്രഹിക്കുന്നുവെന്നതടക്കമുള്ള വാചകങ്ങളായിരുന്നു പോസ്​റ്റിലുണ്ടായിരുന്നത്​. വിവാദമായതോടെ പോസ്​റ്റ്​ അൽപ്പസമയത്തിനകം പിൻവലിച്ചിരുന്നു. പുതുമുഖങ്ങൾക്ക്​ അവസരം നൽകണമെന്ന തരത്തിൽ പൊതുവെ യുവജന, വിദ്യാർഥി വിഭാഗങ്ങൾക്കിടയിലുള്ള ചിന്ത താൻ വ്യക്​തിപരമായി പ്രകടിപ്പിക്കുകയായിരുന്നുവെന്ന്​ എൻ.എ. കരീം ‘മാധ്യമ’ത്തോട്​ പറഞ്ഞു. 

ഉത്തരവാദിത്വമുള്ള പദവിയിലിരുന്ന്​​ അത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കാൻ പാടില്ലെന്ന നേതൃത്വത്തി​​െൻറ നിർദേശത്തെതുടർന്ന്​ പോസ്​റ്റ്​ ഉടൻ പിൻവലിക്കുകയും ചെയ്​തു. ​ഇതുസംബന്ധിച്ച്​ കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി വിശദീകരണം തേടുകയും മറുപടി നൽകുകയും ചെയ്​തു. പാർട്ടി നടപടി സംബന്ധിച്ച്​ ഒൗദ്യോഗിക അറിയിപ്പ്​ കിട്ടാത്തതിനാൽ പ്രതികരിക്കുന്നില്ലെന്ന്​ എൻ.​എ. കരീം വ്യക്​തമാക്കി.
 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedkerala newsfb postmalayalam newsmsf leadervengara re election
News Summary - fb post: msf leader suspended- Kerala news
Next Story