Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.ജി.പിയുടെ പേരിൽ വ്യാജവാർത്ത: മുന്നറിയിപ്പുമായി പൊലീസ്

text_fields
bookmark_border
ഡി.ജി.പിയുടെ പേരിൽ വ്യാജവാർത്ത: മുന്നറിയിപ്പുമായി പൊലീസ്
cancel

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ഡി.ജി.പിയുടെ പേരിൽ വ്യാജവാർത്ത പ്രചരിക്കുന്നതിൽ മുന്നറിയിപ്പുമായി പൊലീസ്. പീഡന സാധ്യത മനസ്സിലായാല്‍ ആക്രമിയെ കൊല്ലാന്‍ പെണ്‍കുട്ടിക്ക് അവകാശമുണ്ടെന്ന രീതിയിലാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. ഡി.ജി.പിയുടെ ഫോട്ടോ ഉപയോഗിച്ചാണ് പ്രചാരണം. ഇത്തരം വാര്‍ത്ത നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് പൊലീസ് വ്യക്തമാക്കി.

‘ഇന്ത്യന്‍ പീനല്‍ കോഡ് 233 പ്രകാരം പെണ്‍കുട്ടി പീഡനത്തിന് ഇരയാവുകയോ, പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നോ മനസ്സിലായാല്‍ ആക്രമിയെ കൊല്ലാനുള്ള അവകാശം പെണ്‍കുട്ടിക്കുണ്ട്' എന്നാണ് പ്രചരിക്കുന്നത്. ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം പ്രചാരണങ്ങള്‍ ആരംഭിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake news in the name of DGP: Police with warning
Next Story