Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണാതെ പോകരുത്​...

കാണാതെ പോകരുത്​ മണ്ണാർക്കാ​ട്ടെ എൻഡോസൾഫാൻ ഇരകളെ

text_fields
bookmark_border
riyan-endosulfan
cancel
camera_alt?????

കാസർകോട്​ മാത്രമല്ല, പാലക്കാട്​ ജില്ലയിലെ മണ്ണാർക്കാട്​ താലൂക്കിലെ കാഞ്ഞിരപ്പുഴ പഞ്ചായ ത്തിലുമുണ്ട്​ എൻഡോസൾഫാൻ കീടനാശിനിയുടെ ഇരകൾ. ഇവിടെ 50ലേറെ കുട്ടികൾ മാനസിക-ശാരീരിക​ വെല്ലുവിളികൾ നേരിടുന്നതായ ാണ്​ പഞ്ചായത്ത്​ കണക്ക്​. ഒരുകാലത്ത്​, 500 ഹെക്​ടറിലായി വ്യാപിച്ചുകിടന്ന പ്ലാ​േൻറഷൻ കോർപറേഷ​​​​​െൻറ കശുവണ്ട ിത്തോട്ടത്തിൽ വ്യാപകമായി എൻഡോസൾഫാൻ തളിച്ചതി​​​​​െൻറ ചരിത്രമുണ്ട്​ ഈ പ്രദേശത്തിന്​. കേരളം കാണാതെ പോകുന്ന, മണ്ണാർക്കാ​ട്ടെ എൻഡോസൾഫാൻ ഗ്രാമങ്ങളുടെ വർത്തമാനം അന്വേഷിക്കുന്നു...

അന്ന്, തലക്കുമുകളിൽ മരച ്ചില്ലകൾക്കു​ മീതെ വലിയ ശബ്​ദത്തിൽ ഹെലികോപ്​ടർ ചിറകടിച്ചു നീങ്ങി. മഴപോലെ മരങ്ങൾക്കു മീതെ മരുന്ന്​ വീണു. പിന ്നൊരുനാൾ ജനങ്ങൾ തിരിച്ചറിഞ്ഞു. പിറന്നുവീണ കുട്ടികളിലായിരുന്നു ആദ്യ ലക്ഷണങ്ങൾ. താഴ​്വാരത്തുനിന്നും നിലവിളി കളുയർന്നു. പുറത്തെ ശബ്​ദഘോഷത്തിൽ അലിഞ്ഞുപോയ അവ ആരും കേട്ടതേയില്ല.
* * * *

എൻഡോസൾഫാൻ കീടനാശിനി ചില പ്രദ േശങ്ങളുടെയും അവിടത്തെ ജീവജാലങ്ങളുടെയും വർത്തമാനവും ഭാവിയും എങ്ങനെയാണ്​ മാറ്റിത്തീർത്തതെന്ന്​ കാസർകോട്ടു നിന്ന്​ കേരളം പഠിച്ചു​. കാസർകോടിന്​ പുറത്തും ഇതേ മരുന്ന്​ ഉപയോഗിച്ചതിനും ഇപ്പോഴും സൂക്ഷിക്കുന്നതിനും തെള ിവുകൾ ഏറെ. ഇവിടങ്ങളിലെ ജീവിതങ്ങളെക്കുറിച്ച്​ വേണ്ടത്ര പഠനം നടക്കുകയോ അവയൊന്നും വേണ്ടവിധം ചർച്ചചെയ്യപ്പെട ുകയോ ഉണ്ടായിട്ടില്ല. തീരാദുരിതങ്ങളിലേക്ക്​ അപ്പോഴും പലയിടങ്ങളിലായി കുട്ടികൾ ജനിച്ചുവീണു. അവിടങ്ങളിലെല്ലാ ം രോഗകാരണം എൻഡോസൾഫാനോ അല്ലയോ എന്ന തർക്കം സംശയങ്ങളായി നിലനിർത്തി അധികൃതർ കൈകഴുകി.

paruthimala
പരുത്തിമല


മണ്ണാർക്കാട്​ ^കൃഷി പ്രധാന വരുമാനമാർഗമായി ഇപ്പോഴും നിലനിൽക്കുന്ന പാലക്കാടൻ ഗ്രാമമാണ്​. പശ്ചിമഘട്ട മ ലനിരകളിലേക്ക്​ നീളുന്ന അതിർത്തികൾ. പരുത്തിമല, മെഴുകംപാറ, തത്തേങ്ങലം ഗ്രാമത്തി​​​​​െൻറ​ അടയാളമായ മലനിരകളിൽ പ് ലാ​േൻറഷൻ ​േകാർപറേഷ​​​​​െൻറയും വ്യക്​തിയുടെയും തോട്ടങ്ങളാണ്​. കശുവണ്ടിയും റബറുമാണ്​ കൃഷി. നിരോധനം വരെ ഹെലി കോപ്​ടറിൽ എൻ​േഡാസൾഫാൻ തളിച്ച മലഞ്ചരിവാണ്​​. താഴ്​ഭാഗത്ത്​ വാഴയും നെല്ലും പച്ചക്കറികളും വിളയുന്ന ഇടം. ഇടക്ക് ​ അവയെ വിഭജിക്കുന്ന പാലക്കാട്​ ദേശീയപാത.

മണ്ണാർക്കാട്​ താലൂക്കിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ചില വീടുകൾക ്ക്​ പക്ഷേ, ആ സൗന്ദര്യമില്ല. വീടിന്​ അഴകും വെളിച്ചവുമാകേണ്ട കുട്ടികൾ ഇവിടെ അസ്വസ്​ഥതയോടെ പുറത്തേക്ക്​ നോക് കിയിരിപ്പാണ്​. നിൽക്കാനോ ഇരിക്കാനോ നടക്കാനോ കഴിയാത്ത കുട്ടികൾ. മാനസിക, ശാരീരിക വളർച്ചയില്ലാത്ത മറ്റു ചിലർ. അവർക്കിടയിൽ ക്ഷമയും സഹനവും തിന്ന്​ നീറിനീറി കഴിയുന്ന രക്ഷിതാക്കൾ. വീടുകളിൽ കയറിയിറങ്ങിയാൽ ഏതു ജീവിതം ആദ്യം പ റയണം എന്ന ആശയക്കുഴപ്പത്തിലാകും. എല്ലാം പറയേണ്ടവയും അറിയേണ്ടവയുംതന്നെ.
* * * *

കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഒന്ന്​, 19 വാർഡുകൾ സംഗമിക്കുന്ന ഭൂപ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ 20ലേറെ കുട്ടികൾ ശാരീരിക, മാനസിക വെല ്ലുവിളികൾ നേരിടുന്നവരാണ്​. ഇവിടങ്ങളിലെ ഇത്തരത്തിലുള്ള ആറു കുട്ടികൾ അടുത്തിടെയായി മരിച്ചതായി പ്രദേശവാസികൾ പ റയുന്നു. തെങ്ങര, കോ​േട്ടാപ്പാടം, മണ്ണാർക്കാട്​ മേഖലകളിലായി ഒറ്റപ്പെട്ട്​ വേറെയും കുട്ടികൾ ദുരിതം നേരിടുന്നു . കാലുകൾ വളഞ്ഞുപോകുക, ഇരിക്കാനും നടക്കാനും കഴിയാനാകാത്ത അവസഥ, തലച്ചോറി​​​​​െൻറ വളർച്ചക്കുറവ്​, തല വലുതാകുക, അപസ്​മാരം, സംസാരശേഷി ഇല്ലായ്​മ -സമാനമാണ്​ എല്ലാ കുട്ടികളുടെയും ശാരീരിക, മാനസിക പ്രയാസങ്ങൾ.

അഭിജിത്ത്​


പ്രസവസമയം ഇതി​​​​​െൻറ ലക്ഷണങ്ങൾ ചിലരിലൊന്നും പ്രകടമായിരുന്നില്ല. പതിയെ കാലുകൾ വളഞ്ഞും പ്രായം കൂടുന്ന തോടെ നടക്കാനും നിൽക്കാനും വയ്യാത്ത നിലയിലും ചില കുട്ടികൾ സ്വാഭാവിക ശാരീരിക പ്രക്രിയകളിൽ പിറകോട്ടുപോകുന് നു. പിന്നെ തീർത്തും കിടപ്പിലാകുന്നു. ചില കുട്ടികൾക്ക്​ തിരിഞ്ഞുകിടക്കാൻ പോലും പരസഹായം വേണം. പഞ്ചായത്തിലെ 50ലേ റെ കുട്ടികൾ മാനസിക, ശാരീരിക​ വെല്ലുവിളികൾ നേരിടുന്നതായാണ്​ പഞ്ചായത്ത്​ കണക്ക്​. ഇതിൽ നാൽപതോളം കുട്ടികൾ മാനസ ിക വളർച്ചയില്ലാത്തവരാ്ണ്​. പഞ്ചായത്തിൽ ആനുകൂല്യങ്ങൾക്ക്​ എത്തിയ അപേക്ഷകരുടേതു​ മാത്രമാണ്​ ഇൗ എണ്ണം​. ഇതിൽ ഉൾ പ്പെടാത്തവർ ഇനിയും പുറത്തുണ്ടായേക്കാം.

രണ്ടു ദശകത്തിലേറെയായി ഇൗ പ്രദേശങ്ങളോട്​ ചേർന്ന വിയംകുറിശിയിൽ പ ്രവർത്തിക്കുന്ന ഫെയ്​ത്ത്​ ഇന്ത്യ സ്​പെഷൽ സ്​കൂളിലെ കുട്ടികളുടെ എണ്ണം 240​. ഇതിൽ ഏറെയും ഇൗ പരിസരപ്രദേശങ്ങളിൽ ത ാമസിക്കുന്നവർതന്നെ. തോട്ടങ്ങളിൽ എ​ൻഡോസൾഫാൻ തളിച്ചിരുന്ന കാലത്ത്​ ജീവിച്ചിരുന്നവരുടെ മക്കളോ ചെറുമക്കളോ ആണ്​ കുട്ടികളിൽ ഭൂരിഭാഗവും. തോട്ടത്തോട്​ ചേർന്ന കോ​േട്ടാപാടത്തു നിന്നുമാത്രം 16 കുട്ടികൾ സ്​കൂളിലുണ്ട്​. പ ഞ്ചായത്തിലെതന്നെ ചില ഭാഗങ്ങളിൽ അർബുദ മരണങ്ങളും കൂടുതലാണ്​. കാസർകോ​െട്ട എൻഡോസൾഫാൻ ദുരിതമേഖലയിലെ കുട്ടികളു ടെ അതേ രൂപങ്ങൾ മണ്ണാർക്കാട്ടും പരിസരങ്ങളിലും കാണാം.

ഇവിടെ പിറന്നുതുടങ്ങിയ കുട്ടികളിൽ വൈകല്യങ്ങൾ കണ്ടുതുട ങ്ങിയത്​ എന്നുമുതലാണെന്ന്​ ​േചാദിച്ചാൽ ആർക്കും കൃത്യതയില്ല. തലമുറകളിലേക്ക്​ പടരുംവിധം എന്താണ്​ തങ്ങളെ പിന് തുടരുന്നത്​​ എന്നതിന്​ ഇൗ കു​ട്ടികളുടെ രക്ഷിതാക്കൾക്കെല്ലാം ഒരേ ഉത്തരമുണ്ട്​ -വർഷങ്ങൾക്കു മു​മ്പത്തെ ആ വിഷമഴ. അതിത്ര മാരകമായിരുന്നുവെന്ന്​​ ​ഇപ്പോഴാണ്​ ബോധ്യപ്പെടുന്നതെന്നും നാട്ടുകാർ. എന്നാൽ, രോഗകാരണം എന്തെന്ന്​ ഉറപ്പിച്ചുപറയാൻ ഇവരുടെ കൈയിൽ ശാസ്​ത്രീയ തെളിവുകളൊന്നുമില്ല. നിത്യദുരിതത്തിൽ ജീവിക്കുന്ന കുറച്ചു കുട്ടികൾതന്നെ സാക്ഷി. അവർ ചോദ്യചിഹ്നമായി ബാക്കിയാകുന്നു. നൊട്ടമലയിലായിരുന്നു പ്ലാ​േൻറഷൻ ​േകാർപറേഷ​​​​​െൻറ ഹെലിപാട്​​. നൊട്ടമല വളവിനും ചിറക്കൽപടിക്കുമിടയിലാണ്​ അസുഖബാധിതരായ കൂടുതൽ കുട്ടികളും.

endosulfan-sajad
സജാദ്​


മെഴുകുതിരി ജീവിതങ്ങൾ
മുഹമ്മദ്​ റിയാനും സജാദും പ്രദേശത്തി​​​​​െൻറ നൊമ്പരമാണ്​. 18 വയസ്സായ രണ്ടുപേർ. പുറം കാഴ്​ചകളിലേക്കൊന്നും ചെന്നെത്താനാകാതെ വെറും നിലത്ത്​ ഒരേ കിടപ്പിൽ. തിരുത്തിയാൽ മുജീബി​​​​​െൻറയും ബുഷറയുടെയും മകൻ മുഹമ്മദ്​ റിയാന്​ എഴുന്നേൽക്കാനോ സംസാരിക്കാ​േനാ കഴിയില്ല. വളഞ്ഞ കൈകാലുകളുമായി കിടക്കാൻ മാത്രമേ കഴിയൂ. തിരിഞ്ഞ​ുകിടക്കാൻപോലും പരസഹായം ആവശ്യം. തലച്ചോറി​​​​​െൻറ വളർച്ചക്കുറവാണ്​ റിയാ​​​​​െൻറ പ്രശ്​നകാരണമെന്നാണ്​ ഡോക്​ടർമാർ പറഞ്ഞത്​. അതിനപ്പുറം രക്ഷിതാക്കൾക്ക്​ ഒന്നുമറിയില്ല. സ്വകാര്യ ബസ്​ തൊഴിലാളിയാണ്​ മുജീബ്​. മാസം പലതവണ മകനെയുംകൊണ്ട്​ ആശുപത്രിയിലേക്കോടണം. കുട്ടിയുമായി അവർ ചെന്നുകയറാത്ത ആശുപത്രികളില്ല. എന്നിട്ടും ഒരു മാറ്റവുമില്ല. കരഞ്ഞുകലങ്ങിയ കണ്ണുകളും നടന്നുതേഞ്ഞ കാലുകളും ബാക്കി.

റിയാ​​​​​െൻറ തൊട്ട്​ അയൽക്കാരനാണ്​ സജാദ്​. ഇരു വീടുകൾക്കുമിടയിൽ മതിലോ വേലിയോ ഇല്ല. ഒരേ മുറ്റം ഒരുമിച്ച്​ പങ്കിടുന്നവർ. വീട്ടിലേക്ക്​ കയറു​േമ്പാൾ ഉമ്മറപ്പടിയിൽ പുറത്തേക്ക്​ നോക്കി കിടപ്പാണ്​ സജാദ്​. അരികിൽ ഒരു കളിവണ്ടി. 18 വയസ്സായി, ഇപ്പോഴും സജാദിന്​ കൂട്ട്​ ഇൗ കളിവണ്ടിതന്നെ. കിടന്ന കിടപ്പിൽ നിരങ്ങിനീങ്ങാനേ സജാദിന്​ കഴിയൂ. അവശത അനു​ഭവിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക്​ ലഭിക്കുന്ന ആശ്വാസകിരൺ പദ്ധതിക്ക്​ അപേക്ഷ നൽകാൻ പോയിരിക്കുകയായിരുന്നു ഉമ്മ ലൈല. പിതാവ്​ ഷൗക്കത്തലി കൂട്ടിനുണ്ട്​.

ജനിച്ച്​ നാലാംമാസത്തിലാണ്​ സജാദി​​​​​െൻറ ജീവിതം മാറിത്തുടങ്ങിയതെന്ന്​ ഷൗക്കത്തലി. പെ​െട്ടന്നൊരുനാൾ പനി വന്നു. രണ്ട​ും മൂന്നും ദിവസം കഴിഞ്ഞിട്ടും മാറിയില്ല. തല വല​ുതായി വരുന്നുണ്ടെന്ന്​ ഡോക്​ടർമാർ പറഞ്ഞപ്പോൾ കുടുംബം ഞെട്ടി. പിന്നെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​. ഒാപറേഷൻ നടത്തി തലയിൽനിന്ന്​ വയറ്റിലേക്ക്​ ട്യൂബിട്ടു. മാറ്റമൊന്നുമുണ്ടായില്ല. സജാദ്​ വളരുംതോറും കൈകാലുകൾ വളഞ്ഞുവന്നു. കിടപ്പല്ലാ​െത ഒന്നിനും കഴിയാതെയായി. മകനെ നോക്കിയും അവനെക്കുറിച്ചോർത്ത്​ ആവലാതിപൂണ്ടും ഇൗ കുടുംബം ദിനങ്ങൾ തള്ളിനീക്കുന്നു. അഞ്ചുവർഷം ഗാരൻറി പറഞ്ഞ്​ തലയിൽനിന്നിട്ട ട്യൂബിന്​ 17 വയസ്സു കഴിഞ്ഞു. ഇനി എന്തു​ചെയ്യണം എന്ന്​ ഷൗക്കത്തലിക്ക്​ അറിയില്ല.

endosulfan-naseeha
നസീഹ പുസ്​തകവായനയിൽ


ആസ്​ബസ്​റ്റോസ്​ ഷീറ്റ്​ മേൽക്കൂരയായ വീടി​​​​​െൻറ കോലായിൽ മിനുസപ്പെടുത്താത്ത നിലത്ത്​ കിടക്കുന്ന മകനു​ നേരെ നോക്കി ഷൗക്കത്തലി. വേനൽച്ചൂടിനേക്കാൾ നോവ്​ അദ്ദേഹത്തി​​​​​െൻറ ഉള്ള്​ പൊള്ളിക്കുന്നുണ്ടെന്നു ​േതാന്നി. സജാദ്​ അടക്കം​ മറ്റു മക്ക​െളയും കുടുംബവും നോക്കുന്ന ഷൗക്കത്തലിക്ക്​ വരുമാനമാർഗം നടത്തുന്ന ചായക്കടമാത്രമാണ്​. മകന്​ കൂട്ടിനെപ്പോഴും ആളുവേണം. ഭാര്യ പുറത്തിറങ്ങിയാൽ ഷൗക്കത്തലി കൂട്ടിരിക്കും. എന്തുകൊണ്ടാണ്​ ഇൗ കുട്ടികൾക്കിങ്ങനെ എന്ന ചോദ്യത്തിന്​ ഉത്തരമായി ഷൗക്കത്തലി പിറകിലെ റബർതോട്ടത്തിലേക്ക്​ വിരൽചൂണ്ടി. തോട്ടങ്ങളിൽ മരുന്ന്​ തളിക്കുന്ന കാലം മുതലേ അയൽക്കാരായിരുന്നു രണ്ടു കുടുംബവും.

ഇൗ രണ്ടു വീടുകൾക്കും എതിർവശത്തായി ദേശീയപാതയോരത്ത്​ അൽപം ഉള്ളിലേക്കായി മറ്റൊരു വീടുണ്ട്​. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിടുന്ന 15 വയസ്സുകാരനായ അഭിജിത്​ അവിടെയാണ്​. മക​​​​​െൻറ ചികിത്സക്കായി ലക്ഷങ്ങൾ പിതാവ്​ ചെലവഴിച്ചുവെങ്കിലും അഭിജിത്തിന്​​ ഇപ്പോഴും മാറ്റങ്ങളൊന്നുമില്ല. ഇരിക്കാനും നടക്കാനും സംസാരിക്കാനുമാകാതെ ജീവിതം മുന്നോട്ടുപോകുന്നു.

നാലു പെൺകുട്ടികൾ, ഒരേ അനുഭവങ്ങൾ
34 വയസ്സുകാരി ഷമീറ, 30 വയസ്സുകാരി ഷാഹിന- വിധി ഒരേ വീട്ടിലെ രണ്ടു പെൺകുട്ടികളെ വീടിനകത്തുതന്നെ ഒതുക്കി. രണ്ടുപേർക്കും നടക്കാൻ കഴിയില്ല. ചെറിയൊരു വീട്ടിൽ നാലു സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം ഈ സഹോദരികളും അരിഷ്​ടിച്ച് കഴിയുന്നു. പ്രായം ഏറെ ആയെങ്കിലും പിതാവ്​ കുഞ്ഞയമു ഇപ്പോഴും ചെറിയ ജോലികൾക്ക്​ പോകുന്നുണ്ട്​. ‘‘ജനനസമയത്ത് ഒന്നും തോന്നിയിരുന്നില്ല. പിന്നെ ചില പ്രയാസങ്ങൾ കണ്ടു. ഡോക്ടർമാർ പലതും പറഞ്ഞു. ഒന്നും ശരിയായില്ല’’ ^ കുഞ്ഞയമു പറഞ്ഞു. അന്ന് കുട്ടികളെ വല്ലതും പഠിപ്പിക്കാൻ വിടാമായിരുന്നു, വലിയ പ്രയാസങ്ങളൊന്നും ഇല്ലാത്തതിനാൽ എന്തെങ്കിലും ജോലികൾ കിട്ടിയേനെ. നാളെ എങ്ങനെ കഴിയുമെന്ന്​ ഒരുറപ്പുമില്ല, വിഷമത്തോടെ ആ പിതാവ് തല താഴ്ത്തി. അരികിൽ അവ കേട്ടുനിന്ന ഷമീറയുടെയും ഷാഹിനയുടെയും മുഖത്തും അ​േപ്പാൾ അതേ ഭാവം.

satheesh-kumar
സതീഷ്​ കുമാർ അ​മ്മക്കൊപ്പം


കുന്നിൻചരിവിലെ ആസ്​ബസ്​​േറ്റാസ്​ മേൽക്കൂരയുള്ള വീട്ടിലെ അകമുറിയിൽ കാൽനീട്ടി കട്ടിലിൽ ചാരിയിരിക്കുകയാണ്​ ഷഫീഖ്​. ഇടതുകാലിലെ ഉണങ്ങാത്ത മുറിവിൽ തുണി ചുറ്റിയിരിക്കുന്നു. രണ്ടു വർഷം ആകാറായി ഇതേ ഇരിപ്പിൽ. പാലക്കാട്​ ടൗണിൽ ലോഡിങ്​ തൊഴിലാളി ആയിരുന്ന ഷഫീഖ്​ ഡ്രൈവിങ്ങിനിടെ രക്​തസമ്മർദം കുറഞ്ഞ്​ വീണുപോകുകയായിരുന്നു. ഇതിനിടെ കാല്​ പൊട്ടി. ഒാപറേഷൻ നടത്തി കമ്പിയിട്ടു. അത്​ ശരീരത്തിൽ പിടിക്കാത്തതിനാൽ മുറിവ്​ ഉണങ്ങിയില്ല. ഇതോടെ ഒരു ​േജാലിക്കും പോകാനാകാതെ കട്ടിലിൽ ഒതുങ്ങി.

എത്തിയത്​ ഷഫീഖി​​​​​െൻറ മകൾ ഷഫ്​നയെ അന്വേഷിച്ചായിരുന്നു. ഷഫീഖിന്​ താഴെ നിലത്ത്​ ഷഫ്​നയെ കണ്ടു. അനുജനൊപ്പം കളിയിലായിരുന്നു ഒമ്പതുവയസ്സുകാരി. വളഞ്ഞുപോകുന്ന കാലുകൾകൊണ്ട്​ എഴുന്നേൽക്കാനോ നടക്കാനോ ആകില്ല. പ്രയാസങ്ങൾക്കിടയിലും നിർത്താതെ അവ്യക്​തമായെങ്കിലും സംസാരിച്ചും ചിരിച്ചും വീട്ടിൽ ചലനങ്ങളുണ്ടാക്കുന്നു ഷഫ്​ന. അംഗൻവാടിയിലും പോകുന്നുണ്ട്​. കൈകാലുകളുടെ ശരിയായ വളർച്ചക്ക്​ ഫിസി​േയാതെറപ്പി ​െചയ്യാൻ ഡോക്​ടർമാർ നിർദേശിച്ചതാണ്​. അതിന്​ എവിടെ പണം. ചികിത്സയുടെ ഭാഗമായി ഷഫ്​നക്ക്​ ഒരു ഷൂസുണ്ടായിരുന്നു പണ്ട്​. അതിപ്പോൾ ചെറുതായി. പുതിയതിന്​ നാലായിരം രൂപയോളം വിലവരും. അതുകൊണ്ട്​ വാങ്ങൽ നീണ്ടുപോയി. ഇൗ കാര്യം അറിഞ്ഞ്​ സഹായവാഗ്​ദാനവുമായി ചിലർ വിളിച്ചിരുന്നു. ബി.ആർ.സി വഴി ഷൂസ്​ കിട്ടുമെന്ന്​ പ്രതീക്ഷയുള്ളതിനാൽ ആ പണം മറ്റ്​ ആവശ്യങ്ങൾക്ക്​ തന്നുകൂടേ എന്ന്​ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ ഷഫീഖി​​​​​െൻറ സുഹൃത്ത്​ നൗഷാദ്​ പറഞ്ഞു.

പ്രായം കൂടുംതോറും മകളുടെ പ്രയാസങ്ങൾ കൂടിവരുമോ എന്ന ആധിയിലാണ്​ ഷഫീഖ്​. മൂന്നു​ വയസ്സായ ഒരാൺകുട്ടികൂടിയുണ്ട്​ വീട്ടിൽ. ഭാര്യ റഫീഖയും സംസാരശേഷിയില്ലാത്ത സഹോദരിയും ഇവർക്കൊപ്പമുണ്ട്.​ ഒരു തൊഴിലിനും പോകാനാകാതെ ഷഫീഖ്​ നിസ്സഹായനായി ഇവരെ ​േനാക്കി വീട്ടിലിരിക്കുന്നു. ഒരുനാൾ മകൾ സ്വയം എഴു​േന്നൽക്കുമെന്നും നടക്കുമെന്നും അയാൾ സ്വപ്​നം കാണുന്നു.
* * * *

satheesh-kumar
സതീഷ്​ കുമാർ


മിടുക്കിയാണ്​ നസീഹയെന്ന പതിനാലുകാരി. കഥകളും ​എഴുത്തും ഏറെ ഇഷ്​ടമുള്ളവൾ. വീട്ടിലെത്തു​േമ്പാൾ ‘ഗാന്ധിജി’യെ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അടുത്തുള്ളവരെല്ലാം നസീഹക്ക്​ പുസ്​തകങ്ങൾ എത്തിച്ചുനൽകും. വീട്ടിലിരുന്ന്​ പഠിച്ച്​ ഇത്തവണ എട്ടാം ക്ലാസ്​ വിജയിച്ചു. ടീച്ചർ ആഴ്​ചയിൽ രണ്ടു ദിവസം വീട്ടിലെത്തി പഠിപ്പിക്കും. പഠിച്ചൊരു ജോലിനേടണം -വീൽ ചെയറിൽ ഇരുന്ന്​ നസീഹ സ്വപ്​നങ്ങൾ നെയ്യുകയാണ്​. രണ്ടു വയസ്സായിട്ടും നടക്കാൻ കഴിയാതെ വന്നപ്പോഴാണ്​ നസീഹയെ ശ്രദ്ധിച്ചതെന്ന്​ പിതാവ്​ നൗഷാദ്​ പറഞ്ഞു. പിന്നെ സമീപത്തെ മറ്റു കുട്ടികളെ​േപ്പാലെ നൗഷാദും മകളുമായി പലവഴി ഒാടി. ഇന്നും തുടരുന്ന ഒാട്ടം.

ഒരച്ഛ​​​​​െൻറ വിരമിക്കൽ ജീവിതം
ചാമിക്കുട്ടിയുടെയും സതീഷ്​കുമാറി​​​​​െൻറയും ജീവിതംകൂടി പറയാതെ ഇൗ എഴുത്ത്​ അവസാനിപ്പിക്കാനാകില്ല. ഏഴുവർഷം മുമ്പ്​ പ്ലാ​േൻറഷൻ കോർപറേഷനിൽ തൊഴിലാളിയായിരുന്ന ചാമിക്കുട്ടി ഇപ്പോൾ കോഴികളെ വളർത്തി ജീവിക്കുന്നു. കൂട്ടിന്​ 37കാരൻ മകൻ സതീഷ്​കുമാറുണ്ട്​. ന​െട്ടല്ലു കൂടിക്കലർന്ന്​ വളർച്ച നിലച്ച സതീഷ്​കുമാറിനിപ്പഴും എട്ടുവയസ്സുകാര​​​​​െൻറ രൂപം. ബുദ്ധിമാന്ദ്യവുമുണ്ട്.​ മെലിഞ്ഞുണങ്ങിയ കൈകാലുകൾ. വളഞ്ഞുപോയ പുറവും മുതുകും. മുട്ടുവരെ നീളുന്ന ട്രൗസറും അതിനെ താങ്ങിനിർത്തുന്ന വീതിയുള്ളൊരു ബെൽറ്റും. വളർച്ച നിലച്ചുപോയ ഇൗ യുവാവി​​​​​െൻറ ജീവിതം വീടിനും പറമ്പിനും ചുറ്റും കറങ്ങുന്നു. ഒരടി മുന്നേറാതെ, ഒരേ വഴിയിൽ.

ചാമിയുടെ വീട്ടുപറമ്പ്​ അവസാനിക്കുന്നിടത്ത്​ മലഞ്ചരിവിൽ തോട്ടങ്ങൾ ആരംഭിക്കുകയാണ്​. പരുത്തിമലയുടെ നെറുകയിലേക്ക്​ നീളുന്ന മരങ്ങൾ. മലയുടെ ഉയരംകൂടിയ ഭാഗത്തേക്ക്​ ചാമി വിരൽചൂണ്ടി. അതിനുമപ്പുറമാണ്​ നരിപ്പാറ. അവിടെനിന്നാണ്​ ഹെലികോപ്​ടറിൽ എൻഡോസൾഫാൻ നിറച്ചിരുന്നത്​. ടിന്നിൽനിന്ന്​ ഹെലികോപ്​ടറി​​​​​െൻറ ബാരലിലേക്ക്​ മരുന്ന്​ നിറക്കാൻ തൊഴിലാളികൾക്ക്​ വലിയ സുരക്ഷയൊന്നും നൽകിയിരുന്നില്ല. ഒരു തോർത്ത്​ തലയിൽ കെട്ടാൻ തരും, അത്രതന്നെ. പൈപ്പ്​ വായിൽവെച്ച്​ വലിച്ചെടുത്താണ്​ ബാരലിൽനിന്ന്​ മരുന്ന്​ മാറ്റിയിരുന്നത്​. ഇതിത്ര വലിയ വിഷമാണെന്ന്​ ഒരറിവും ഉണ്ടായിരുന്നില്ല.

endosulfan-room
എൻഡോസൾഫാൻ സൂക്ഷിച്ചുവെച്ചിരിക്കുന്ന മുറികൾ


പ്ലാ​േൻറഷ​​​​​െൻറ തുടക്കംമുതലുള്ള ജീവനക്കാരനായിരുന്നു ചാമിക്കുട്ടി. കശുമാവ്​ വളർന്നതിനും ഹെലി​േകാപ്​ടർ വന്നതിനുമൊക്കെ സാക്ഷി. മരുന്നടിക്കു​േമ്പാൾ ചെറുജീവികൾ ചത്തുകിടന്നിരുന്നത്​ ഇന്നോർക്കുന്നു. ചെറിയ അരുവികളിൽ മീനുകളും ചത്തുപൊങ്ങിയിരുന്നുവ​െത്ര. ഹെലികോപ്​ടർ പറന്നുനടക്കുന്നത്​ കാണാൻ ആളുകൾ എത്തുന്നതും പതിവ്​. അവരുടെ ദേഹത്തും മരുന്ന്​ വീണിട്ടുണ്ടാകും -ചാമിക്കുട്ടി പറഞ്ഞുനിർത്തി. അതി​​​​​െൻറയെല്ലാം ഫലമാകാം മകൻ ഇങ്ങനെ ആയത്​. അയാൾ സതീഷ്​കുമാറിനെ നോക്കി. അന്ന്​ കൂടെ ജോലിചെയ്​തിരുന്ന പലരും പല രോഗങ്ങൾ വന്നു മരിച്ചു​േപായി. കാൻസറായിരുന്നു പലർക്കും. അതിനെക്കുറിച്ച്​ അന്വേഷിക്കാൻ ആരും വന്നില്ല. അപ്പോഴും ഇതൊന്നും മനസ്സിലാകാതെ മല​ഞ്ചരിവിലേക്ക്​ നോക്കിനിൽക്കുകയാണ്​ സതീഷ്​കുമാർ. പണ്ട്​ മലയിൽ ഹെലികോപ്​ടർ മരുന്നുമായി പറക്കു​േമ്പാൾ കൗതുകംപൂണ്ട്​ താ​െഴ നോക്കിനിന്നവരിൽ അവ​​​​​െൻറ അമ്മയുമുണ്ടായിരുന്നു.

ആധിപേറുന്ന രക്ഷിതാക്കൾ
മക്കളെയോർത്ത്​ ഉള്ളിൽ ആധിപേറുന്ന രക്ഷിതാവ്​ ചാമിക്കുട്ടി മാത്രമല്ല. ഒാരോരുത്തരും അങ്ങനെത്തന്നെ. തങ്ങളുടെ കാലശേഷം മക്കളെ ആര്,​ എങ്ങനെ പോറ്റും എന്ന ആശങ്ക ​ഒാരോ രക്ഷിതാക്കളിലും പ്രകടം. ചെറിയ വരുമാനവും അതിലേറെ പ്രാരബ്​ധവുമുള്ളവരാണ്​ ഇവരൊക്കെയും. മകളുടെ ചികിത്സക്കായി ഗൾഫ്​ ജോലി ഉപേക്ഷിച്ച്​ നാട്ടിൽ വന്നതാണ്​ നൗഷാദ്​. ഇതിനിടെ മരുഭൂമിയിൽ കഷ്​ടപ്പെട്ട്​ ഉണ്ടാക്കിയ വീട്​ വിൽക്കേണ്ടിവന്നു. ഇ​േ​പ്പാൾ വാടകവീട്ടിലായി. നാട്ടിൽ ഹോട്ടൽ തുടങ്ങിയെങ്കിലും മുന്നോട്ടുപോകാനാകാത്ത സ്​ഥിതി. ​അസുഖബാധിതരായ കുട്ടികളുടെ രക്ഷിതാക്കളെ സംഘടിപ്പിച്ച്​ വിഷയം അധികാരിക​ളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്​ നൗഷാദ്​.

വീട്ടിൽ ഇരുന്നുപോയ ഷഫീഖി​​​​​െൻറ ചെലവിന്​ നാട്ടിൽ പന്തുകളി നടത്തിയാണ്​ ജനങ്ങൾ പണം സംഘടിപ്പിച്ചുകൊടുത്തത്​. അങ്ങനെ പലരും. അപ്പോഴും മക്കളെ ഇവർ കൈവിടുന്നില്ല. ആരും ഇവരുടെ ഉള്ളിലെ നീറ്റൽ അറിയുന്നില്ല. കുട്ടികളുടെ നിലവിളി കേൾക്കുന്നുമില്ല. മറ്റു രോഗങ്ങളുള്ള കുട്ടികളെപ്പോലെയല്ല ഇവർ. ഇടക്കിടക്ക്​ ഡോക്​ടറെ കാണേണ്ടിവരുന്നു. ആശുപത്രിയിലേക്കും ഡോക്​ടറുടെ അടുത്തേക്കും പോകാൻ പൊതുവാഹനത്തെ ആശ്രയിക്കാനാകില്ല. ആഹാരവും മരുന്നും ശ്രദ്ധിച്ച് സൂക്ഷ്​മതയോടെ പരിചരിക്കണം. മക്കളുടെ അടുത്തുനിന്ന്​ മാറിനിൽക്കാനുമാകില്ല. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇവിടെ തടവിലാണ്. മക്കളുടെ ചികിത്സച്ചെലവ്​ താങ്ങാനാകാതെ പലരും വൻ സാമ്പത്തിക പ്രയാസത്തിലാണ്​.

chamikutty
ചാമിക്കുട്ടി


ഇവരിൽ ഒതുങ്ങുന്നതല്ല മണ്ണാർക്കാ​െട്ട ദുരിത ജീവിതകഥകൾ. വെളിച്ചത്തിലേക്ക്​ വരാതെ ഇനിയുമെത്രയോ പേർ പലയിടങ്ങളിലുമായുണ്ട്.​ അസുഖമുള്ളവർ വീട്ടിലുണ്ടെന്നത്​ സൃഷ്​ടിക്കുന്ന സാമൂഹിക പ്രശ്​നങ്ങൾ വേറെയാണ്​. ചിലർ ഇത്തരം കുട്ടികൾ വീട്ടിലുള്ള കാര്യം പുറത്തറിയിക്കുന്നു​പോലുമി​െല്ലന്ന്​ ഇത്തരം കുട്ടികളുടെ വിഷയത്തിൽ ഇടപെടുന്ന ജെസ്സി എം. ജോയ്​ സൂചിപ്പിച്ചു. സാധാരണക്കാരുടെ കുട്ടികളെ മാത്രമാണ്​ ഇങ്ങനെ പുറത്തുകാണുന്നത്.​ സാമ്പത്തികമായി ഉയർന്ന വീടുകളിൽ നിരവധി കുട്ടികൾ പ്രയാസപ്പെട്ട്​ കഴിയുന്നുണ്ട്​. രണ്ടു വയസ്സുള്ള കുട്ടിയിൽ ​അസുഖം കണ്ടെത്തിയത്​​ അടുത്തിടെയാണ്​. ഇൗ കുഞ്ഞി​​​​​െൻറ രണ്ടു സഹോദരങ്ങൾക്കും ഇ​േത അസുഖമായിരുന്നു. അതിലൊരാൾ മരിച്ചു. എന്നിട്ടും കുട്ടികളെ പുറത്തുകാണിക്കാൻ കുടുംബത്തിന്​ താൽപര്യമില്ല. അസുഖമുള്ള കുട്ടികൾ വീട്ടിലുണ്ടെന്നത്​​ വിവാഹമുൾപ്പെടെ പലകാര്യങ്ങൾക്കും തടസ്സമാകുമെന്ന്​ ചിലർ ഭയപ്പെടു​ന്നു. സമൂഹം തങ്ങളുടെ കുട്ടികളെ എങ്ങനെ കാണുമെന്നും ചിലർക്ക്​ പേടിയുണ്ട്​. എന്നാൽ, ഇതെല്ലാം ഇവർക്ക്​ ലഭിക്കേണ്ട സഹായങ്ങളെ ഇല്ലാതാക്കുന്നുണ്ടെന്നും ജെസ്സി ചൂണ്ടിക്കാണ്ടി.

വിരൽചൂണ്ടുന്നത്​ മലമുകളിലേക്ക്​
പരുത്തിമല, മെഴുകുംപാറ, തത്തേങ്ങലം മലകളിൽ 500 ഹെക്​ടറിലായി വ്യാപിച്ചുകിടക്കുന്നു പ്ലാ​േൻറഷൻ കോർപറേഷ​​​​​െൻറ കശുവണ്ടിത്തോട്ടം. പൈനാപ്പിളും കുരുമുളകും പണ്ട്​ ഇടവിളകളായും ഉണ്ടായിരുന്നു. ​േതാട്ടത്തി​​​​​െൻറ ചിലഭാഗങ്ങൾ പിന്നീട്​ വനത്തി​​​​​െൻറ ഭാഗമായി. ഇവയോട്​ ചേർന്ന്​ വ്യക്​തികളു​െട റബർതോട്ടങ്ങളുമുണ്ട്​. 2001 ജനുവരി അവസാനംവരെ തോട്ടങ്ങളിൽ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം നടത്തിയിരുന്നു. സംസ്​ഥാന വ്യാപകമായി നിരോധനം വന്നതോടെയാണ്​ ഇത്​ അവസാനിപ്പിക്കുന്നത്​.

തോട്ടങ്ങളിൽ നിന്നുള്ള അരുവികളിലൂടെ വെള്ളം സമീപ​ദേശങ്ങളിലേക്ക്​ ഒഴുകിയെത്തുന്നുണ്ട്​. നെല്ലിപ്പുഴയിലേക്കും കൃഷിയിടങ്ങളിലേക്കും നീളുന്ന അരുവികൾ ഇത്തരത്തിൽ ഒരുപാടുണ്ട്​. പ്രദേശവാസികൾ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്നവയാണ്​ ഇവയെല്ലാം. തോട്ടങ്ങളിൽ മരുന്നടിച്ചിരുന്ന സമയം അവ ഒഴുകിയെത്താൻ സാധ്യത ഏറെയെന്ന്​ ​ജനം ചൂണ്ടിക്കാട്ടുന്നു. അസുഖബാധിതരായ കുട്ടികളുടെ കുടുംബം തോട്ടങ്ങൾക്കടുത്ത്​ താമസിച്ചിരുന്നവരാണ്​. ഹെലികോപ്​ടറിൽ മരുന്ന്​ തളിക്കു​േമ്പാൾ ഒാലകൊണ്ട്​ കിണറുകൾ മൂടാൻ സമീപവാസികളോട്​ പറയും. അതുമാത്രമാണ്​ മുന്നറിയിപ്പ്​. ചിലർ കിണറുകൾ മൂടും, ചിലർ ഇവ അറിയാതെ പോകും. അസുഖം പടരാൻ കാരണമായി പലതും ഇപ്പോൾ ഒാർത്തെടുക്കാനാകും. ഇനി പറഞ്ഞി​െട്ടന്ത്​ -ദുരന്തം സംഭവിച്ചുകഴിഞ്ഞല്ലോ എന്ന നിസ്സംഗഭാവമാണ്​ പലരിലും.

shafna-parents
ഷഫ്​ന രക്ഷിതാക്കൾക്കും അനുജനുമൊപ്പം


ജനങ്ങളുടെ സംശയം കാഞ്ഞിരപ്പുഴ പഞ്ചായത്ത്​ പ്രസിഡൻറ്​ മണികണ്​ഠനും പങ്കുവെക്കുന്നു. കാസർ​േകാ​െട്ട എൻഡോസൾഫാൻ ഇരകൾക്ക്​ സമാനമാണ്​ കാഞ്ഞിരപ്പുഴയിലും കാണുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. വിശദ പഠനം നടത്തി ഭീതി ഒഴിവാക്കണമെന്നും രോഗബാധിതർക്ക്​ ആരോഗ്യ പരിരക്ഷ നൽകണമെന്നുമുള്ള ആവശ്യവും അദ്ദേഹം ഉയർത്തുന്നു. രോഗബാധിതർ എൻഡോസൾഫാൻ ഇരകളാണെന്ന്​ തീർത്തുപറയാൻ ഒരു പഠനവും പഞ്ചായത്തി​​​​​െൻറ കൈവശമില്ല. ഇതുസംബന്ധിച്ച്​ ജില്ല മെഡിക്കൽ ഒാഫിസർക്കും വകുപ്പ്​ മേധാവികൾക്കും പഞ്ചായത്ത്​ നിവേദനം നൽകിയതാണ്​. ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ വീണ്ടും വിഷയം എത്തിച്ച്​ സർക്കാർ ഇട​െപടൽ നടത്താനുള്ള ശ്രമത്തിലാണിപ്പോൾ പഞ്ചായത്ത്​ അധികൃതർ.
ജില്ല ആരോഗ്യവകുപ്പ്​ രോഗകാരണം സംബന്ധിച്ച്​ വർഷങ്ങൾക്കു മുമ്പ്​ പഠനം നടത്തിയെങ്കിലും സമഗ്രമായിരുന്നില്ല.

ക്യാമ്പിൽ ഭൂരിപക്ഷം കുട്ടികൾക്കും എത്താനുമായില്ല. ഇൗ പ്രദേശത്തെ കുട്ടികളെ ഗൗരവത്തോടെ ആരോഗ്യവകുപ്പ്​ ശ്രദ്ധിച്ചിട്ടുമില്ല. എൻഡോസൾഫാ​​​​​െൻറ ഫലമായി സെറിബ്രൽ പാൾസിയും ഹൈഡ്രോ സെഫാലസും ലിംബ്​ അബ്​നോർമാലിറ്റിയുമുള്ള കുട്ടികൾ ജനിക്കുമെന്ന്​ പഠനങ്ങളുണ്ട്​​. പ്രദേശത്ത്​ നിരവധി കുട്ടികൾക്ക്​ സമാന അസുഖം നിലനിൽക്കുന്നത്​ യാദൃച്ഛികമായി കാണാനാകില്ലെന്നും ജലസ്രോതസ്സുകളിലൂടെ എൻഡോസൾഫാൻ വ്യാപിക്കാനുള്ള സാധ്യത ഉണ്ടെന്നും വിദഗ്​ധർ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളിൽ ഭൂരിഭാഗത്തിനും സെറിബ്രൽ പാൾസി വിഭാഗത്തിൽപെട്ട പ്രശ്​നങ്ങളാണ്​ കൂടുതൽ. ആയിരം പ്രസവം നടക്കു​േമ്പാൾ മൂന്നുപേരാണ്​ ഇന്ത്യയിൽ ഇത്തരം കുഞ്ഞുങ്ങളുടെ ശരാശരി. ​ഇവിടെ ഇത്​ എ​ത്രയോ ഉയർന്നതാണ്​. എൻഡോസൾഫാൻ പ്രത്യാഘാതം മൂന്ന്​ തലമുറവരെ ബാധിച്ചേക്കാമെന്ന കണ്ടെത്തലുകളും മണ്ണാർക്കാടി​​​​​െൻറ വിഷയത്തിൽ കണക്കിലെടുക്കു​ന്നില്ല. എൻഡോസൾഫാൻ ബാധിതപ്രദേശങ്ങളുടെ ഭൂപടത്തിൽ ഒരിടത്തും ഇൗ പ്രദേശം രേഖപ്പെടുത്തിയിട്ടുമില്ല.

‘ഓപറേഷന്‍ ബ്ലോസം സ്പ്രിങ്’
നിരോധനം വന്നതോടെ ബാക്കിവന്ന കീടനാശിനി പ്ലാ​േൻറഷൻ കോർപറേഷ​​​​​െൻറ ഗോഡൗണിലേക്ക്​ മാറ്റി. ഇരുമ്പ്​ ടിന്നുകളിലായിരുന്ന ഇത്​. വർഷങ്ങൾ പിന്നിട്ടതോടെ ബാരലുകൾ പൊട്ടി ഒഴ​ുകുന്നു എന്ന പരാതി ഉയർന്നു. ചോർച്ച വന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടി. പ്രദേശവാസികൾ ആശങ്കകളുയർത്തി. ഇതോടെ അധികൃതർ ചെറുതായി ഉണർന്നു. എം.എൽ.എയും കലക്​ടറും ജില്ല മെഡിക്കൽ ഒാഫിസറും സ്​ഥലത്തെത്തി യോഗം സംഘടിപ്പിച്ചു.
2014 ഒക്​ടോബർ അവസാനം എന്‍ഡോസള്‍ഫാന്‍ പ്രത്യേക ബാരലിലേക്ക്​ മാറ്റി. ‘ഓപറേഷന്‍ ബ്ലോസം സ്പ്രിങ്’ എന്ന പേരിട്ട് എൻ​േഡാസൾഫാൻ സെല്ലിലെ ഡോ. മുഹമ്മദ് അഷീല്‍ നോഡല്‍ ഓഫിസറായി വലിയ സന്നാഹങ്ങളോടെയായിരുന്നു എന്‍ഡോസള്‍ഫാന്‍ ബാരലില്‍ ആക്കിയത്.

riyan-endosulfan
റിയാൻ


കീടനാശിനി നിര്‍വീര്യമാക്കാതെ ആയിരുന്നു മാറ്റൽ​. കാസർകോട്​ അവലംബിച്ച രീതിതന്നെയായിരുന്നു മണ്ണാർക്കാടും. നാട്ടുകാരുടെയും തൊഴിലാളികളുടെയും ഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നെങ്കിലും അതേവർഷം ഡിസംബർ അവസാനത്തോടെ ഇവിടെനിന്ന്​ കൊണ്ടുപോകും എന്ന്​ അധികൃതർ ഉറപ്പിച്ചുപറഞ്ഞ്​ മുറി പൂട്ടി സീല്‍ ചെയ്തു. ഇരകളെക്കുറിച്ച്​ പ്രത്യേക പഠനം നടത്തുമെന്ന്​ കലക്​ടർ കെ. രാമചന്ദ്രൻ ജനങ്ങൾക്ക്​ ഉറപ്പുനൽകി. വര്‍ഷങ്ങൾ പിന്നെയും കഴിഞ്ഞു. കീടനാശിനി ഇവിടന്ന് കൊണ്ടുപോകുന്നത്​ സംബന്ധിച്ച് ഒരു നടപടിയും ആയില്ല. ഉറപ്പുനൽകിയ പ്രത്യേക പഠനത്തിന്​ എന്ത്​ സംഭവിച്ചു എന്നും നാട്ടുകാർക്കറിയില്ല.

പ്ലാ​േൻറഷന്‍ ഓഫിസി​​​​​െൻറ ഭാഗമായുള്ള ഒരു മുറിയിലാണ് നിലവിൽ 300 ലിറ്ററോളം എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിട്ടുള്ളത്. തൊഴിലാളികളും ഓഫിസിലെ ജീവനക്കാരും നിരന്തരമായി ഇതി​​​​​െൻറ മണം ശ്വസിക്കേണ്ടി വരുന്നതായി ജീവനക്കാർ പറയുന്നു. പ്ലാ​േൻറഷനിലെ തൊഴിലാളികള്‍ക്ക്​ വിവിധ രോഗങ്ങൾ പിടിപെട്ടതായും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇവയെക്കുറിച്ചൊന്നും അന്വേഷണം നടക്കുന്നേയില്ല. യു.എന്‍ സുരക്ഷാ മാനദണ്ഡമനുസരിച്ചു പ്രവര്‍ത്തിക്കുന്ന സുരക്ഷ ഏജന്‍സിയെ കണ്ടെത്താന്‍ സാധിക്കാത്തതാണ് എന്‍ഡോസള്‍ഫാന്‍ നിർമാർജനം അനന്തമായി നീളാന്‍ കാരണമായി അധികൃതർ പറയുന്നത്. ഇതോടെ മറ്റിടങ്ങളിലേക്ക്​ മാറ്റാനുള്ള ശ്രമവും അടഞ്ഞു.

എൻഡോസൾഫാൻ ബാരലുകൾ മാറ്റുന്നതിനു മാത്രമേ ആദ്യഘട്ടത്തിൽ കരാർ ആയിരുന്നുവെന്നും കൊണ്ടുപോകുന്നത്​ സംബന്ധിച്ച്​ അനിശ്ചിതത്വം തുടരുകയാണെന്നും സ്​ഥലം എം.എൽ.എ അഡ്വ.എൻ. ശംസുദ്ദീൻ പറയുന്നു. ജനങ്ങളുടെ ആശങ്ക അകറ്റേണ്ടതുണ്ട്​. നിയമസഭയിലടക്കം പ്രശ്​നം ഉന്നയിച്ചാണ്​ പൊട്ടിയ ബാരലുകളിൽനിന്ന്​ 2014 എൻഡോസൾഫാൻ പുതിയ ബാരലുകളിലേക്ക്​ മാറ്റിയത്.​ ദീർഘകാലം ഇത്തരം ബാരലുകൾ സുരക്ഷിതമാണെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും എൻഡോസൾഫാൻ പൂർണമായും ഇവിടെനിന്ന്​ നീക്കംചെയ്യണമെന്നും ജനങ്ങളുടെ കൂടെ നിൽക്കേണ്ടതുണ്ടെന്നും എം.എൽ.എ പറയുന്നു. അപ്പോഴും ഇതിന്​ ആരാണ്​ മുന്നിട്ടിറങ്ങേണ്ടതെന്ന ചോദ്യം ബാക്കിയാകുന്നു.

shafeek-house
ഷഫീഖി​​​​​െൻറ വീട്​


ബാരലുകൾക്ക്​ ചോർച്ചയോ കേടുപാടുകളോ സംഭവിക്കാത്തിടത്തോളം ഇവ സൂക്ഷിക്കുന്നതിൽ പ്രശ്​നങ്ങളില്ലെന്ന്​ ഡോ.മുഹമ്മദ് അഷീല്‍ പറയുന്നു. എൻഡോസൾഫാൻ നിർവീര്യമാക്കാൻ ശാസ്​ത്രീയ രീതികളും വലിയ സന്നാഹങ്ങളും വേണ്ടിവരുമെന്നും പ്രശ്​നങ്ങൾ ഇല്ലാത്തിടത്തോളം കാലം തിടുക്കം കാ​േട്ടണ്ടതില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. എന്നാൽ, ഇവ അടുത്തിരിക്കു​േമ്പാൾ എങ്ങനെ തങ്ങൾ സുരക്ഷിതരെന്ന്​ പറയാനാകും എന്നാണ്​ ​േതാട്ടം തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ചോദ്യം. എ​േപ്പാഴും പൊട്ടുമെന്ന ഭീതിയിൽ ‘ബോംബു’മായി ഇനിയും എത്രകാലം!
* * * *

പഠനങ്ങളും വാർത്തകളും ഏറെ വന്നിട്ടും ദയനീയ ചിത്രങ്ങളായി ചില രൂപങ്ങൾ നമ്മുടെ മുന്നിലെത്തിയിട്ടും കാസർകോ​െട്ട എൻഡോസൾഫാൻ ഇരകളോട്​ ഭരണകൂടം എങ്ങനെയാണ്​ പെരുമാറുന്നത്​ എന്നതിന്​ കാലം സാക്ഷിയാണ്​. ആ ദുരന്തബാധിതരുടെ ജീവിക്കാനുള്ള പോരാട്ടം സമാനതകളില്ലാത്തതാണ്​. ലാഭേച്ഛ വിഷമഴയായി മരങ്ങൾക്കു മീതെ പെയ്​തപ്പോൾ നിത്യദുരിതത്തിലേക്ക്​ ജനിച്ചുവീണവരായിരുന്നു അവർ. നീണ്ട നിലവിളികൾക്കു​ ശേഷമാണ്​ ഇരകളായിപ്പോലും അംഗീകരിക്കപ്പെട്ടത്​. ജീവിക്കാനുള്ള ആവശ്യങ്ങൾക്കായി വീണ്ടും വീണ്ടും സമരമുഖത്തേക്ക്​ എത്തേണ്ടിവരുന്നു അവർക്കിപ്പോഴും. ഇൗ കാഴ്​ചകൾക്കിടയിൽ മണ്ണാർക്കാ​െട്ട ദുർബലരായ കുട്ടികളെ കേരളം കാണാതെപോകാനാണ്​ സാധ്യത കൂടുതൽ.

പ്രദേശത്തെക്കുറിച്ചും അസുഖത്തെക്കുറിച്ചും സമഗ്രമായ പഠനം, കുട്ടികളുടെ ചികിത്സക്കും പഠനത്തിനും തുടർജീവിതത്തിനും പര്യാപ്​തമായ പാക്കേജ്​, വിദ്യാഭ്യാസ ചികിത്സ സൗകര്യങ്ങൾ, ഭാവിയിൽ രോഗം വരാതിരിക്കാനുള്ള കരുതൽ -ഇതൊക്കെയാണ്​ പ്രദേശത്തി​​​​​െൻറ ആവശ്യങ്ങൾ. ഇതൊന്നുമില്ലെങ്കിലും തങ്ങളുടെ ജീവിതം എന്തുകൊണ്ട്​ ഇങ്ങനെയായി എന്ന ചോദ്യത്തിന്​ ഉത്തരം ലഭിക്കാനുള്ള അവകാശമെങ്കിലും ഇൗ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ട്​. അതിനെങ്കിലും സത്യസന്ധമായ മറുപടി നൽകാൻ ഭരണകൂടത്തി​ന്​ ബാധ്യതയുണ്ട്​.

('മാധ്യമം' അഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadendosulfankerala newsendosulfan victimsMannarkkad
News Summary - Endosulfan Victims in Mannarkkad, palakkad -Kerala News
Next Story