Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽദോസ് കുന്നപ്പിള്ളി:...

എൽദോസ് കുന്നപ്പിള്ളി: പരാതിക്കാരി 49 കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ഞെട്ടിക്കുന്നതെന്ന് ഹൈകോടതി

text_fields
bookmark_border
Eldhose Kunnappilly
cancel

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പരാതിക്കാരി 49 കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണെന്ന് ഹൈകോടതി. ഈ കേസുകളുടെ വിശദാംശങ്ങൾ അറിയണമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത്, രേഖകൾ ഹാജരാക്കിയെന്ന്​ സെഷൻസ്​ കോടതി ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.

എൽദോസിന്​ മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാറും പരാതിക്കാരിയും നൽകിയ ഹരജികൾ പരിഗണിക്കവെയാണ്​ ഹൈകോടതി പരാതിക്കാരിക്കെതിരായ കേസുകളിലെ വിവരങ്ങൾ ആവശ്യപ്പെട്ടത്. തുടർന്ന്​ ഹരജി വ്യാഴാഴ്​ച പരിഗണിക്കാൻ മാറ്റി.

ആദ്യ പരാതിയിൽ ബലാത്സംഗം സംബന്ധിച്ച ആരോപണമുണ്ടായിരുന്നില്ലെന്നും പരാതിക്കാരി 49 കേസിൽ പ്രതിയാണെന്നും എൽദോസിന്‍റെ അഭിഭാഷകൻ ഹൈകോടതിയെ അറിയിച്ചു. ആദ്യ പരാതി നൽകി 14 ദിവസത്തിന് ശേഷമാണ് ലൈംഗിക പീഡനം ഉന്നയിച്ചത്​​.

സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ വന്ന പരാതിക്കാരി പിന്നീട്​ ഫോണിന്‍റെ പാസ്​വേഡ്​ സംഘടിപ്പിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നു. ഫോൺ തട്ടിയെടുത്ത ശേഷം ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇത്​ സംബന്ധിച്ച്​ തന്‍റെ ഭാര്യയുടെ പരാതിയിൽ കുറുപ്പംപടി പൊലീസ്​ കേസെടുത്തിട്ടുണ്ടെന്നും എൽദോസിന്‍റെ അഭിഭാഷകൻ പറഞ്ഞു.

അതേസമയം, എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കേസ് രേഖകൾ സെഷൻസ്​ കോടതിയിൽ നിന്ന്​ ഹാജരാക്കാൻ ഹൈകോടതി നിർദേശം നൽകി. പരാതിക്കാരിയുടെ മൊഴിയും വാട്സ്​ആപ് സന്ദേശങ്ങളടക്കം തെളിവുകളും കേസ് ഡയറിയും ഉൾപ്പെടെ രേഖകൾ ഹാജരാക്കാനാണ്​ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്​.

എന്നാൽ, പരാതിക്കാരി നൽകിയ രഹസ്യമൊഴി പരിഗണിക്കാതെയാണ്​ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതെന്ന്​ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eldhose KunnappillyHigh Court
News Summary - Eldhose Kunnappilly: The High Court said that the information that the complainant is involved in 49 cases is shocking
Next Story