Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.എല്‍.എഫ് ഫ്ളാറ്റ്:...

ഡി.എല്‍.എഫ് ഫ്ളാറ്റ്: സര്‍ക്കാര്‍ അപ്പീലോ പുന:പരിശോധന ഹരജിയോ നല്‍കും

text_fields
bookmark_border
ഡി.എല്‍.എഫ് ഫ്ളാറ്റ്: സര്‍ക്കാര്‍ അപ്പീലോ പുന:പരിശോധന ഹരജിയോ നല്‍കും
cancel

കൊച്ചി: ചിലവന്നൂര്‍ കായല്‍ കൈയേറി ഡി.എല്‍.എഫ് നിര്‍മിച്ച ഫ്ളാറ്റ് പൊളിക്കേണ്ടെന്നും പകരം ഒരുകോടി രൂപ പിഴ അടക്കണമെന്നുമുള്ള ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലോ പുന:പരിശോധന ഹരജിയോ നല്‍കും. ആദ്യം പുന$പരിശോധന ഹരജിയും പിന്നീട് അപ്പീല്‍ നല്‍കാനുമാണ് ആലോചന.
 ഇതുമായി ബന്ധപ്പെട്ട നടപടി പൂര്‍ത്തിയാക്കാന്‍ അഡീ. അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

കായല്‍ കൈയേറിയാണ് നിര്‍മാണമെന്ന സിംഗിള്‍ ബെഞ്ചിന്‍െറ കണ്ടത്തെല്‍ ശരിവെച്ചെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് കെട്ടിടം പൊളിക്കേണ്ടതില്ളെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. തീരദേശ, പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ച് ചിലവന്നൂരില്‍ ഫ്ളാറ്റ് നിര്‍മിച്ചതിനെതിരെ ആനാത്തുരുത്ത് സ്വദേശി കെ.വി. ആന്‍റണി നല്‍കിയ ഹരജിയില്‍ ഫ്ളാറ്റ് പൊളിച്ചുനീക്കാനായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.

ഇതിനെതിരെ ഡി.എല്‍.എഫ് നല്‍കിയ അപ്പീലിലാണ് ഫ്ളാറ്റ് പൊളിക്കുന്നതിന് പകരം ഒരുകോടി രൂപ ജില്ല കലക്ടര്‍ മുമ്പാകെ പിഴയടക്കാനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സാധൂകരിച്ചുനല്‍കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DLF Flat scam
News Summary - dlf flat scam
Next Story