Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവയിൽ അഞ്ച്...

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ

text_fields
bookmark_border
Asfaq Alam
cancel

കൊ​ച്ചി: ആ​ലു​വ​യി​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ അ​ഞ്ച്​ വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ബി​ഹാ​ർ സ്വ​ദേ​ശി അ​സ്​​ഫാ​ഖ്​ ആ​ല​ത്തി​ന്​ (28) മ​ര​ണം വ​രെ തൂ​ക്ക്​ ക​യ​റും അ​ഞ്ച്​ ജീ​വ​പ​ര്യ​ന്ത​വും ശി​ക്ഷ വി​ധി​ച്ച്​ കോ​ട​തി. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ (പോ​ക്​​സോ) കോ​ട​തി ജ​ഡ്​​ജി കെ. ​സോ​മ​ൻ​ പ്ര​തി​ക്ക്​ വ​ധ​ശി​ക്ഷ​ക്ക്​ പു​റ​മെ അ​ഞ്ച്​ ജീ​വ​പ​ര്യ​ന്തം ത​ട​വും 49 വ​​ർ​ഷം ത​ട​വും​ കൂ​ടി വി​ധി​ച്ച​ത്. പോ​ക്​​സോ നി​യ​മം ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന്​ 11വ​ർ​ഷം തി​ക​യു​ന്ന ദി​വ​സ​മാ​യ ശി​ശു​ദി​ന​ത്തി​ലാ​ണ്​ പെ​ൺ​കു​ട്ടി​യു​ടെ പീ​ഡ​ന-​കൊ​ല​പാ​ത​ക കേ​സി​ലെ ച​രി​ത്ര​വി​ധി. പോക്​സോ കേസിലെ പ്രതിക്ക്​ സംസ്ഥാനത്തെ​ ആദ്യ വധശിക്ഷ കൂ​ടി​യാ​ണി​ത്.

പ്രതിയെ വിധി കേൾക്കുന്നതിന് കോടതിയിലേക്ക് കൊണ്ടുവരുന്നു (photo: ടി.ബി. രതീഷ്​ കുമാർ)

49 വ​ർ​ഷ​ത്തെ ശി​ക്ഷ ഒ​രു​മി​ച്ച്​ 10 വ​ർ​ഷം അ​നു​ഭ​വി​ച്ച ശേ​ഷം ജീ​വ​പ​ര്യ​ന്തം ത​ട​വ്​ ഓ​രോ​ന്നാ​യി തു​ട​ങ്ങ​ണ​മെ​ന്ന്​ കോ​ട​തി നി​ഷ്​​ക​ർ​ഷി​ച്ചു. ജീ​വ​പ​ര്യ​ന്തം ത​ട​വ്​ എ​ന്നാ​ൽ, ജീ​വി​താ​ന്ത്യം വ​രെ​ ജ​യി​ലി​ൽ ക​ഴി​യ​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ൽ എ​ടു​ത്ത്​ പ​റ​യു​ന്നു. 16 വ​കു​പ്പു​ക​ളി​ലാ​യി ശി​ക്ഷ വി​ധി​ച്ച കോ​ട​തി 7.20 ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കാ​നും നി​ർ​ദേ​ശി​ച്ചു. പ്ര​തി പി​ഴ അ​ട​ച്ചാ​ൽ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക്​ ന​ൽ​ക​ണം. മാ​താ​പി​താ​ക്ക​ൾ​ക്ക്​ മ​തി​യാ​യ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വി​സ​സ്​ അ​തോ​റി​റ്റി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. കു​റ്റ​കൃ​ത്യം ന​ട​ന്ന്​ 110 ാം ദി​വ​സ​മാ​ണ്​ ശി​ക്ഷാ​വി​ധി. രാ​വി​ലെ തി​ങ്ങി​നി​റ​ഞ്ഞ കോ​ട​തി മു​റി​യി​ൽ ആ​ദ്യ കേ​സാ​യി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ശി​ക്ഷ പ്ര​ഖ്യാ​പ​നം. പ്ര​തി​യെ പി​ന്നീ​ട്​ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി.

കൊലപ്പെടുത്താൻ കുഞ്ഞിനെ കൊണ്ടുപോയത് ​വീ​ടി​നു മു​ന്നി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രിക്കെ

ജൂ​ലൈ 28ന് ​വീ​ടി​നു മു​ന്നി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രിക്കെയാണ് ബാ​ലി​ക​യെ സ​മീ​പ കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന പ്ര​തി മ​ധു​ര​പാ​നീ​യം ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞു പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മ​ദ്യം ന​ല്‍കി​യ​ശേ​ഷം ആ​ലു​വ മാ​ര്‍ക്ക​റ്റി​നു​ള്ളി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് സ​മീ​പ​ത്തു​വെ​ച്ച് ക്രൂരമായി ബ​ലാ​ത്സം​ഗത്തിനിരയാക്കി. ശേഷം കു​ട്ടി ധ​രി​ച്ചി​രു​ന്ന ബ​നി​യ​ന്‍ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. പിന്നീട് സ​മീ​പ​ത്തെ ച​തു​പ്പി​ൽ ​ത​ള്ളുകയായിരുന്നു.



30 ദി​വ​സ​ത്തി​നകം അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി

ആലുവ: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണവും വിചാരണ നടപടികളും പൂര്‍ത്തിയായത് അതിവേഗം. പെണ്‍കുട്ടി കൊല്ലപ്പെട്ട് 35ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ 26 ദിവസംകൊണ്ട് പൂർത്തിയായി. കുറ്റകൃത്യം നടന്ന് 99ാം ദിവസം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. 110ാം ദിവസം ശിക്ഷാവിധിയും വന്നു. ഒരുകേസിൽ ഇത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാകുന്നത് അപൂര്‍വം. പെൺകുട്ടി ക്രൂരതക്ക് ഇരയായതിന് ദൃക്‌സാക്ഷികളില്ലാതിരുന്നിട്ടും ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ തൂക്കുകയറിലെത്തിച്ചത് അന്വേഷണ സംഘത്തിന്‍റെ മികവാണ്.

ജൂലൈ 28നാണ് നടുക്കമുണ്ടാക്കിയ സംഭവം. ബിഹാര്‍ സ്വദേശി അസ്ഫാക് ആലം അന്തർ സംസ്ഥാന തൊഴിലാളികളുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയത് അന്നാണ്. പിന്നാലെ കുട്ടിയെ ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 29ന് മൃതദേഹം കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ 28ന് രാത്രിതന്നെ പ്രതിയെ പിടികൂടിയിരുന്നു.

പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് 30 ദിവസത്തിനകമാണ് എറണാകുളം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ (അട്രോസിറ്റി എഗെയ്ന്‍സ്റ്റ് വിമെന്‍ ആന്‍ഡ് ചില്‍ഡ്രന്‍) കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ എന്നിവക്കുപുറമെ പോക്സോ മൂന്നുമുതല്‍ ആറുവരെ വകുപ്പുകളും ചേര്‍ത്തു. പെണ്‍കുട്ടിയുടെയും പ്രതിയുടെയും ചെരിപ്പ്, വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 75 തൊണ്ടിവസ്തുക്കള്‍ തെളിവായി സമര്‍പ്പിച്ചു. ശക്തമായ സാഹചര്യ തെളിവുകൾ, സൈബര്‍-ഫോറന്‍സിക് തെളിവുകൾ, ഡോക്ടര്‍മാരുടെ റിപ്പോർട്ട്, 100 രേഖകൾ എന്നിവയും 645 പേജുള്ള കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു.

അഭിമാനമായി അന്വേഷണസംഘം

നാടിനെ ഞെട്ടിപ്പിച്ച ആലുവ പീഡന-കൊലപാതക സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ കുടുക്കി അർഹിക്കുന്ന ശിക്ഷയിലേക്ക് നയിച്ചത് കേരള പൊലീസ് സംഘത്തിന്‍റെ മികവ്. അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ: ആലുവ റൂറല്‍ ജില്ല പൊലീസ് മേധാവി വിവേക്‌ കുമാര്‍, ഡിവൈ.എസ്.പി എ. പ്രസാദ്, ഇന്‍സ്‌പെക്ടര്‍മാരായ എം.എം. മഞ്ജു ദാസ്, ബേസില്‍ തോമസ്, എസ്.ഐമാരായ എസ്.എസ്. ശ്രീലാല്‍, പി.ടി. ലിജിമോള്‍, എം. അനീഷ്, ടി.വിപിന്‍, എസ്. ശിവപ്രസാദ്, സന്തോഷ്, പ്രസാദ്, ജി.എസ്. അരുണ്‍, രാജീവ്, ബഷീര്‍, നൗഷാദ്, ഇബ്രാഹിംകുട്ടി, എ.എസ്.ഐമാരായ എന്‍.കെ. ബിജു, എം.എ. ബിജു, ബോബി കുര്യാക്കോസ്, വി.ആര്‍. സുരേഷ്, എസ്.സി.പി.ഒമാരായ റോണി അഗസ്റ്റിന്‍, പി.ജെ. സ്വപ്ന, സിന്ധു, ഷിജ ജോര്‍ജ്, കെ.ബി. സജീവ്, നൗഫല്‍, സി.പി.ഒമാരായ അഫ്‌സല്‍, മാഹിന്‍ ഷാ അബൂബക്കര്‍, കെ.എം. മുഹമ്മദ് അമീര്‍, കെ.ആര്‍. രാഹുല്‍.

99 സാക്ഷികൾ

കേസിൽ 99 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ 43 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ന്‍ വി​സ്​​ത​രി​ച്ചു. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തു​ മു​ത​ല്‍ ആ​ലു​വ മാ​ര്‍ക്ക​റ്റി​ലേ​ക്ക്​ ബ​സി​ല്‍ പോ​കു​ന്ന​തും മാ​ര്‍ക്ക​റ്റി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് സ​മീ​പ​ത്തേ​ക്ക്​ പോ​കു​ന്ന​തും​വ​രെ നേ​രി​ല്‍ ക​ണ്ട സാ​ക്ഷി​ക​ളെ കോ​ട​തി​യി​ല്‍ വി​സ്​​ത​രി​ച്ചു. ഒ​ക്​​ടോ​ബ​ർ നാ​ലി​ന്​ തു​ട​ങ്ങി​യ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 95 രേ​ഖ​ക​ളും പെണ്‍കുട്ടിയുടെ വസ്ത്രവും ചെരിപ്പും ഉൾപ്പെടെ 10 തൊ​ണ്ടി​മു​ത​ലു​ക​ളും തെ​ളി​വാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കുറ്റകൃത്യം നടന്ന് 100ാം ദിവസം അസ്ഫാഖ് ആലം കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. തുടർന്ന് ഇന്ന് കോടതി ശിക്ഷാ വിധി പറയുകയായിരുന്നു.


പ്രതിക്കെതിരെ നേരത്തെയും പോക്സോ കേസ്

കേസിൽ പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനായി അന്വേഷണസംഘം ബിഹാറിലേക്കും ഡൽഹിയിലേക്കും പോയിരുന്നു. യു.പിയിൽ അസ്ഫാഖ് ആലത്തിനെതിരെ നേരത്തേ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി ക​ണ്ടെത്തുകയുണ്ടായി.

കുഴിമാടത്തിലെത്തി മാതാപിതാക്കൾ

കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുഴിമാടത്തിലെത്തി പൂക്കളർപ്പിച്ച് മാതാപിതാക്കളും സഹോദരങ്ങളും. കീഴ്മാട് പൊതുശ്മാശനത്തിൽ ഇവർക്കൊപ്പം പഞ്ചായത്ത് പ്രതിനിധികളും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രതിനിധികള്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

ക്രൂ​ര​തയുടെ തെ​ളി​വു​ക​ൾ

കൊ​ച്ചി: സാ​ക്ഷി മൊ​ഴി​ക​ൾ, രേ​ഖ​ക​ൾ, സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ, ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കു​ട്ടി​യോ​ട്​ പ്ര​തി കാ​ണി​ച്ച ക്രൂ​ര​ത തെ​ളി​യു​ന്നു​ണ്ടെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. ​പ്ര​തി​യു​ടെ ക്രൂ​ര മാ​ന​സി​കാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്നും വ​സ്​​തു​ത​ക​ളി​ൽ​നി​ന്നും വ്യ​ക്ത​മാ​ണ്. കൊ​ല ന​ട​ത്തി​യ​തി​ന്​ ദൃ​ക്​​സാ​ക്ഷി​ക​ളി​ല്ലെ​ങ്കി​ലും പ്ര​തി​യെ കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ൾ കേ​സി​ൽ പൂ​ർ​ണ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഡ​ൽ​ഹി​യി​ൽ സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ൽ അ​സ്​​ഫാ​ഖ്​ ആ​ലം പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ആ ​കേ​സ്​ നി​ല​നി​ൽ​ക്കെ​യാ​ണ്​ ​കേ​ര​ള​ത്തി​ലേ​ക്ക്​ വ​ന്ന​ത്. ഈ ​ക്രൂ​ര​കൃ​ത്യം സ​മൂ​ഹ​ത്തി​ൽ അ​സ്വ​സ്​​ഥ​ത​യും ഭ​യ​വും സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ വി​ട്ട​യ​ച്ചാ​ൽ ജ​നി​ക്കാ​നി​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ കൂ​ടി ഭീ​ഷ​ണി​യാ​കു​മെ​ന്ന​ത​ട​ക്കം പ്രോ​സി​ക്യൂ​ഷ​​ന്‍റെ വാ​ദ​ഗ​തി​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കോ​ട​തി ചു​മ​ത​ല നി​റ​വേ​റ്റു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​മെ​ന്നും ​ജ​ഡ്​​ജി കെ. ​സോ​മ​ൻ നി​രീ​ക്ഷി​ച്ചു.

കുറ്റവും ശിക്ഷയും ഇങ്ങനെ

കൊച്ചി: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി വിധിച്ചത് സമീപ കാലത്തെ ഏറ്റവും ഉയർന്ന ശിക്ഷ. പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളും തെളിഞ്ഞതോടെയാണ് വിവിധ വകുപ്പുകളിൽ വധശിക്ഷ അടക്കം വിധിച്ചത്. 16 വകുപ്പുകൾ തെളിഞ്ഞെങ്കിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും കുറ്റകൃത്യങ്ങൾ ഒരുമിച്ച് വരുന്നതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ അടക്കം 13 വകുപ്പുകൾക്കാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. കുറ്റവും ശിക്ഷയും ഇങ്ങനെ:.

വധശിക്ഷ

ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം): വധശിക്ഷയും ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ്.

അഞ്ച് ജീവപര്യന്തം തടവുകൾ

• ഇന്ത്യൻ ശിക്ഷാ നിയമം 376 (2) (ജെ): / പ്രാപ്തിയില്ലാത്തവരെ ലൈംഗികമായി പീഡിപ്പിക്കൽ • ഇന്ത്യൻ ശിക്ഷാ നിയമം 377: പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം

• പോക്സോ ആക്ട് 5 (ഐ): പീഡനത്തിനിടക്ക് ലൈംഗികാവയവങ്ങളിൽ പരിക്കേൽപിക്കൽ

• പോക്സോ ആക്ട് 5 (എൽ): ഒന്നിൽ കൂടുതൽ തവണ ബലാൽസംഗം

• പോക്സോ ആക്ട് 5 (എം): 12 വയസിൽ താഴെയുള്ള കുട്ടിയെ ബലാൽസംഗം ചെയ്യൽ

അഞ്ച് ജീവപര്യന്തം തടവിനൊപ്പം ഒരു ലക്ഷം രൂപ വീതം പിഴയും പിഴ അടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും ഒരു വർഷം വീതം അധിക തടവും വിധിച്ചിട്ടുണ്ട്. ജീവപര്യന്തം തടവെന്നാൽ ജീവിതാന്ത്യം വരെ തടവാണെന്നും കോടതി പ്രത്യേകം വ്യക്തമാക്കി.

40 വർഷം തടവ്

• ഇന്ത്യൻ ശിക്ഷ നിയമം 366 എ: പ്രായപൂർത്തിയാവാത്ത കുട്ടിയെ വശീകരിച്ച് കൂട്ടിക്കൊണ്ടുപോവുക

• ഇന്ത്യൻ ശിക്ഷാ നിയമം 364: കൊലപ്പെടുത്തുന്നതിനായി ഒരാളെ തട്ടിക്കൊണ്ടുപോകൽ

ഇന്ത്യൻ ശിക്ഷാ നിയമം 367: കഠിനമായി ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോകൽ

• ഇന്ത്യൻ ശിക്ഷാ നിയമം 328: കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ദേഹോപദ്രവം ഏൽപിക്കൽ

• ഈ നാല് വകുപ്പുകളിലുമായി പത്ത് വർഷം വീതം 40 വർഷം തടവും ഓരോ വകുപ്പിലും 25,000 രൂപ വീതം പിഴയും. പിഴ അടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും ആറ് മാസം വീതം തടവും.

മറ്റ് ശിക്ഷകൾ ഇങ്ങനെ

• ഇന്ത്യൻ ശിക്ഷാ നിയമം 297: മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന കുറ്റം- ഒരു വർഷം തടവ്

• ഇന്ത്യൻ ശിക്ഷാ നിയമം 201: തെളിവ് നശിപ്പിക്കൽ-അഞ്ച് വർഷം തടവും 10,000 രൂപ പിഴയും

• ജുവനൈൽ ജസ്റ്റിസ് ആക്ട് 77: മദ്യം നൽകൽ- മൂന്ന് വർഷം തടവും 10,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും മൂന്ന് മാസം വീതം അധിക തടവും.

വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു

തൃശൂർ: വധശിക്ഷക്ക് വിധിക്കപ്പെട്ട അസ്ഫാഖ് ആലമിനെ കോടതി നടപടികൾക്കുശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 3.45ഓടെ കനത്ത സുരക്ഷയിലായിരുന്നു എത്തിച്ചത്. ആരോഗ്യപരിശോധനക്കു ശേഷം നാലുമണിയോടെ കൊടും കുറ്റവാളികളെ താമസിപ്പിക്കുന്ന ഡി ബ്ലോക്കിലെ സെല്ലിലേക്കു മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aluva Girl Murder
News Summary - death sentence for Asfaq Alam for rape and killing five year old girl in Aluva
Next Story