Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിപാത അങ്കമാലിയിൽ...

ശബരിപാത അങ്കമാലിയിൽ നിന്നു തന്നെ വേണമെന്ന് റെയിൽവേ മന്ത്രിയോട് ഡീൻ കുര്യാക്കോസ്

text_fields
bookmark_border
dean kuriakose
cancel
camera_alt

ഡീൻ കുര്യാക്കോസ് എം.പി

ന്യൂഡൽഹി: ബദൽ പാത മുന്നോട്ടുവെച്ച് അങ്കമാലി-ശബരി റെയിൽപാത ഉപേക്ഷിക്കരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെക്കണ്ട് ആവശ്യപ്പെട്ടു. ഇതിനകം 264 കോടി രൂപ ചെലവിട്ട പദ്ധതിയാണിത്. 100 കോടി രൂപ കഴിഞ്ഞ ബജറ്റിൽ അനുവദിച്ചതുമാണ്.

അതിനുശേഷം ചെങ്ങന്നൂർ-പമ്പ പാതയെന്ന നിർദേശവുമായി മുന്നോട്ടുവരുന്നത് കിഴക്കൻ മലയോര മേഖലയോടുള്ള അവഗണനയാണ് വെളിവാക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.

വാജ്പേയി സർക്കാർ തുടങ്ങിയ പദ്ധതി മോദി സർക്കാർ അട്ടിമറിക്കുന്നതിനു പിന്നിലുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്തെന്ന് വ്യക്തമാക്കണം. ആയിരക്കണക്കിന് കുടുംബങ്ങളാണ് കാൽ നൂറ്റാണ്ടായി അങ്കമാലി-ശബരി പാതക്കായി പ്രയാസം നേരിടുന്നത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dean KuriakoseSabari rail line
News Summary - Dean Kuriakose told the Railway Minister that Sabari rail line should be from Angamaly itself
Next Story