Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദാറുന്നജാത്ത്...

ദാറുന്നജാത്ത് വ്യാജനിയമനക്കേസ്: 19ന് ഹിയറിങ്

text_fields
bookmark_border
Darunjat Fake appointment case,
cancel

മ​ല​പ്പു​റം: ക​രു​വാ​ര​കു​ണ്ട് ദാ​റു​ന്ന​ജാ​ത്ത് യു.​പി സ്കൂ​ളി​ൽ വ്യാ​ജ​നി​യ​മ​ന രേ​ഖ​യു​ണ്ടാ​ക്കി മൂ​ന്ന് അ​ധ്യാ​പ​ക​ർ പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്ന് ഫ​ണ്ട് കൈ​പ്പ​റ്റി​യെ​ന്ന കേ​സി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ണ്ട​ർ സെ​ക്ര​ട്ട​റി ജൂ​ലൈ 19ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ഹി​യ​റി​ങ് ന​ട​ത്തും. പ​രാ​തി​ക്കാ​ര​നാ​യ എം. ​ഹു​സൈ​ൻ, ക​രു​വാ​ര​കു​ണ്ട് സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ഒ. ​സു​ലാ​ഹ, നി​ഷാ​ത്ത് സു​ൽ​ത്താ​ന, സി. ​റൈ​ഹാ​ന​ത്ത്, സ്കൂ​ൾ മാ​നേ​ജ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കാ​ണ് അ​ണ്ട​ർ സെ​ക്ര​ട്ട​റി നോ​ട്ടീ​സ് അ​യ​ച്ച​ത്. വ​ണ്ടൂ​ർ എ.​ഇ.​ഒ, മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ആ​രോ​പ​ണ​വി​ധേ​യ​രി​ൽ​നി​ന്ന് അ​ണ്ട​ർ സെ​ക്ര​ട്ട​റി മൊ​ഴി​യെ​ടു​ക്കും.

അ​ധ്യാ​പ​ക​ർ വ്യാ​ജ​നി​യ​മ​ന രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു കോ​ടി​യോ​ളം രൂ​പ കൈ​പ്പ​റ്റി​യെ​ന്നും അ​ത് തി​രി​ച്ചു​പി​ടി​ക്കു​ക​യും അ​ധ്യാ​പ​ക​ർ, ഹെ​ഡ്മാ​സ്റ്റ​ർ, സ്കൂ​ൾ മാ​നേ​ജ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ഡി.​പി.​ഐ​ക്ക് മ​ല​പ്പു​റം ഡി.​ഡി.​ഇ ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Darunjat Fake appointment case
News Summary - Darunjat Fake appointment case: Hearing on the 19th
Next Story