Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്​ന സുരേഷി​െൻറ...

സ്വപ്​ന സുരേഷി​െൻറ ഫ്ലാറ്റിൽ വീണ്ടും കസ്​റ്റംസ്​ പരിശോധന

text_fields
bookmark_border
സ്വപ്​ന സുരേഷി​െൻറ ഫ്ലാറ്റിൽ വീണ്ടും കസ്​റ്റംസ്​ പരിശോധന
cancel

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ മുഖ്യആസൂത്രക സ്വപ്​ന സുരേഷി​​​െൻറ ഫ്ലാറ്റിൽ വീണ്ടും പരിശോധന​. തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റിൽ കസ്​റ്റംസാണ്​ പരിശോധന നടത്തുന്നത്​. ഇന്നലെ രാത്രിയും ഫ്ലാറ്റിൽ ഉദ്യോഗസ്​ഥർ​ പരിശോധന നടത്തിയിരുന്നു. 

രാത്രി നടത്തിയ പരിശോധനയിൽ ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തിരുന്നു. രണ്ടു ദിവസം മുമ്പാണ് സ്വപ്ന ഫ്ലാറ്റ് വിട്ടതെന്ന് പരിശോധനയിൽ വ്യക്തമായി. രണ്ടു ദിവസം മുമ്പ് സ്വപ്ന ഫ്ലാറ്റിൽനിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്.

ഞായറാഴ്​ചയാണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 30 കി​ലോ സ്വ​ര്‍ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടിയത്​. എ​യ​ര്‍ കാ​ര്‍ഗോ​യി​ല്‍ മ​ണ​ക്കാ​ടു​ള്ള യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​െ​ല കോ​ണ്‍സു​ലേ​റ്റ​റു​ടെ പേ​രി​ലെ​ത്തി​യ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ലാ​ണ് സ്വ​ര്‍ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. സംഭവത്തിൽ കോൺസുലേറ്റിലെ മുൻ ജീവനക്കാര​നായിരുന്ന സരിത്ത് പിടിയിലായി. കോൺസുലേറ്റിലെ ഐ.ടി വിഭാഗം മുൻ ജീവനക്കാരി സ്വപ്ന സുരേഷിനും പങ്കുണ്ടെന്ന് സരിത്ത് മൊഴി നൽകുകയായിരുന്നു.

ഇതോടെ സ്വപ്​ന സുരേഷിനെ ഐ.ടി വകുപ്പ്​ പിരിച്ചുവിട്ടു. ഇതിനുപിന്നാലെയാണ് സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത്. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്​ന നിലവിൽ സംസ്​ഥാന ഐ.ടി വകുപ്പിന്​ കീഴിലെ കെ.എസ്​.ഐ.ടിയിൽ ഓപ്പറേഷനൽ മാനേജറായിരുന്നു. തിങ്കളാഴ്​ച ഐ.ടി വകുപ്പ്​ സ്വപ്​നയെ പിരിച്ചുവിട്ടിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:124869124791124902
News Summary - Customs Raid at Swapna suresh flat -Kerala news
Next Story