ന്യൂഡൽഹി: 21 ദിവസത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 10 ലക്ഷം പേർക്ക്. ഇതിൽ 42 ശതമാനം കോവിഡ് കേസുകളും രജിസ്റ്റർ ചെയ്തത് ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
വ്യാഴാഴ്ച 62,088 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 2,022,730 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് രോഗികൾ ഇരട്ടിയാകാനെടുക്കുന്ന സമയം 22.7 ദിവസമാണ്. യു.എസിൽ 60.2 ദിവസവും ബ്രസീലിൽ 35.7 ദിവസവുമാണ്. രോഗികൾ ഇരട്ടിയാകാനെടുക്കുന്ന സമയം. ഇന്ത്യയിൽ ഈ നിരക്ക് താരതമ്യേന ഉയർന്നതാണ്.
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുന്നില്ലെന്നതിെൻറ സൂചനയാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത ഘട്ടത്തിൽ 14 ദിവസം കൊണ്ട് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് മൂലം ഇന്ത്യയിൽ 41,633 പേരാണ് മരിച്ചത്. യു.എസിലും ബ്രസീലിലുമാണ് ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്.