Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 21...

സംസ്ഥാനത്ത് 21 പേർക്ക്കൂടി കോവിഡ്

text_fields
bookmark_border
സംസ്ഥാനത്ത് 21 പേർക്ക്കൂടി കോവിഡ്
cancel

തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് 21 പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയ ൻ അറിയിച്ചു. കാസർകോട്​ 8, ഇടുക്കി 5, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്​, കണ്ണൂർ എ ന്നീ ജില്ലകളിൽ ഒാരോരുത്തർക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി . ഇതിൽ 256 പേർ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥീരികരിച്ച രണ്ടുപേർ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെ ത്തി നിരീക്ഷണത്തിലുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,65,261 പേർ വീടുകള ിലും 643 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 145 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8456 സാമ്പിളുകൾ പരിശോധനക്കയിച്ചു. ഇതിൽ 7622 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഉൾപ്പെടെ ഇതുവരെ രോഗം ബാധിച്ച 200 പേർ വിദേശത്തുനിന്ന് വന്ന മലയാളികളാണ്. ഏഴു പേർ വിദേശികളാണ്. രോഗികളുമായുള്ള സമ്പർക്കംമൂലം വൈറസ് ബാധിച്ചവർ 76 പേരാണ്.

ഐസൊലേഷൻ 28 ദിവസമാക്കി
മാർച്ച് 5 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽനിന്നോ മറ്റു സംസ്ഥാനങ്ങളിൽനിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസോലേഷൻ നിർബന്ധമായും പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവർ ദിശയുടെ നമ്പറിൽ ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യണമെന്ന് മനസ്സിലാക്കുകയും വേണം. 60 കഴിഞ്ഞവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി ഇടപഴകാൻ പാടില്ല. സാമൂഹിക വ്യാപനം തടയാനുള്ള പ്രധാനപ്പെട്ട വഴിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിതരല്ലാതെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണം
കോവിഡ് ബാധിതരല്ലാതെ മറ്റു കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മല‍യാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോകത്താകമാനമുള്ള മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണം. ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ അതിഥി തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള യാത്രാ സൗകര്യം ഒരുക്കണം. സംസ്ഥാനാന്തര ചരക്കുനീക്കം തടയുന്നില്ലെന്ന് ഉറപ്പാക്കാനും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുലക്ഷത്തോളം ബാത്ത്​ അറ്റാച്ച്​ഡ്​ മുറികൾ സജ്ജം
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ത്​ അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ഒ​രു​ല​ക്ഷ​ത്തോ​ളം ബാ​ത്ത്​ അ​റ്റാ​ച്ച്​​ഡ്​ മു​റി​ക​ൾ സ​ജ്ജ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ഡ്​​ജു​ക​ൾ, ഹോ​ട്ട​ൽ, ഹോ​സ്​​റ്റ​ൽ തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലാ​ണ്​ മു​റി​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ കു​റ​വാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത്ത്​ ച​ര​ക്കു​നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. തി​ക്കും​തി​ര​ക്കും ഒ​ഴി​വാ​ക്കി​യു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ ക്ര​മീ​ക​ര​ണം ഫ​ല​പ്ര​ദ​മാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച 13.51 ല​ക്ഷം പേ​ർ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വാ​ങ്ങി. ഇ​തോ​ടെ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി മൊ​ത്തം റേ​ഷ​ൻ വാ​ങ്ങി​യ​വ​രു​ടെ എ​ണ്ണം 28.36 ല​ക്ഷ​മാ​യി. വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി​മേ​ഖ​ല​യി​ൽ മു​ഴു​വ​ൻ റേ​ഷ​ൻ വാ​ങ്ങാ​തെ ത​ന്നെ ​റേ​ഷ​ൻ വാ​ങ്ങി​െ​യ​ന്ന്​ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി പ​രി​ശോ​ധി​ക്കും.
കോ​വി​ഡ്​ കൂ​ടാ​തെ മ​ണ്ണ​പ്പി​ത്തം ഉ​ൾ​പ്പെ​ടെ മ​റ്റ്​ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പി​ടി​െ​പ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ ജ​ന​ങ്ങ​ൾ പ​രി​സ​ര​ശു​ചീ​ക​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ജാ​ഗ്ര​ത കാ​ട്ട​ണം. ഉ​റ​വി​ട മാ​ലി​ന്യ സം​സ്​​ക​ര​ണ​ത്തി​ന്​ പ്ര​സ​ക്​​തി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്​​ഥാ​ന​ത്തെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളു​ടെ ലി​സ്​​റ്റ് പ​ര​സ്യ​പ്പെ​ടു​ത്തും. സം​സ്​​ഥാ​ന സാ​മൂ​ഹി​ക​നീ​തി, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ കീ​ഴി​ൽ വ​യോ​ജ​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ, സ്​​ത്രീ​ക​ൾ-​കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി സ​ർ​ക്കാ​ർ നേ​രി​ട്ടും സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ 124 സ്​​ഥാ​പ​ന​ങ്ങ​ളി​ൽ മ​രു​ന്നി​ന് ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കും. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ അ​വ​രു​ടെ ക്ഷേ​മ​നി​ധി​യി​ൽ​നി​ന്ന്​ ആ​യി​രം രൂ​പ വീ​തം അ​നു​വ​ദി​ക്കും. ക​ശു​വ​ണ്ടി സം​ഭ​ര​ണ​ത്തി​നും ന​ട​പ​ടി​യു​ണ്ടാ​കും. ക​ർ​ഷ​ക​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ ത​ട​സ്സ​മി​ല്ലാ​തെ ന​ൽ​കും. കോ​ഴി​ത്തീ​റ്റ ക്ഷാ​മ​വും പ​രി​ഹ​രി​ക്കും. കു​ടി​വെ​ള്ള പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നും ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
TAGS:covid 19 kerala news 
News Summary - cm briefing covid-kerala news
Next Story