Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്തെ റോഡുകൾക്ക്...

സംസ്ഥാനത്തെ റോഡുകൾക്ക് 506 കോടി അനുവദിച്ച് കേന്ദ്രം; റോഡുകൾ ഏതൊക്കെയെന്നറിയാം

text_fields
bookmark_border
സംസ്ഥാനത്തെ റോഡുകൾക്ക് 506 കോടി അനുവദിച്ച് കേന്ദ്രം; റോഡുകൾ ഏതൊക്കെയെന്നറിയാം
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട 30 റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പദ്ധതികളുടെ നടത്തിപ്പിനായി 506.14 കോടി രൂപ അനുവദിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് (സി. ആർ. ഐ. എഫ് )ഇൽനിന്നാണ് തുക അനുവദിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മുപ്പത് റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. ആകെ 403.25 കിലോമീറ്റർ റോഡാണ് പദ്ധതിപ്രകാരം നവീകരിക്കപ്പെടുക.

ജില്ല, റോഡ്, തുക ക്രമത്തിൽ: തിരുവനന്തപുരം- മടവൂർപ്പാറ-വലിയറത്തല-എറുവത്തൂർ(8 . 62 കോടി), ബാലരാമപുരം- വിഴിഞ്ഞം -പൂവാർ-പനനിന്ന-മരപ്പാലം-ആവണക്കുഴി-കട്ടച്ചക്കുഴി(29 . 2 )

കൊല്ലം: ഓച്ചിറ-ആയിരം തെങ്ങ്-അഴീക്കൽ, വെള്ളാനതുരുത്ത് -കരുനാഗപ്പള്ളി(22 . 5 ), പാരിപ്പള്ളി- പരവൂർ-ചാത്തന്നൂർ (22 .2 )

ഇടുക്കി: നെടുങ്കണ്ടം-പച്ചടി-മഞ്ഞപ്ര-മേലെ ചിന്നാർ റിവർ വാലി റോഡ് (19 കോടി)

എറണാകുളം : അരക്കുന്നം-ഒളിപ്പുറം തൃപ്പൻകുളം റോഡ്( 20 കോടി), കാലടി- മലയാറ്റൂർ റോഡ്-കടപ്പറ-മുള്ളങ്കുഴി റോഡ് (22 . 75 ), ദേശം-ചൊവ്വര-ശ്രീമൂല നഗരം , പുതിയേടം-പാറപ്പുറം- വള്ളംകടവ് റോഡ് (17 കോടി)

പാലക്കാട്: നെന്മാറ-ഒലിപ്പാറ റോഡ് (16 . 5 )

മലപ്പുറം : തൃക്കണ്ണാപുരം-നരിപ്പറമ്പ്-പൊന്നാനി റോഡ് (20 കോടി ), തൂത-വെട്ടത്തൂർ റോഡ് (15 കോടി ), വണ്ടൂർ-കാളികാവ് റോഡ് , വണ്ടൂർ ബൈ പാസ് റോഡ് (12 കോടി ), പേരക്കമണ്ണ-കുഴിയാംപറംബ് റോഡ്, കാവനൂർ വടക്കുമല- കാരപ്പറമ്പ് റോഡ് (13 കോടി)

കോഴിക്കോട് : ചെറുവണ്ണൂർ - ഫറോക്ക് പേട്ട-പരുത്തിപ്പാറ -ഫാറൂക്ക് കോളേജ് -അഴിഞ്ഞിലം-ഫറോക്ക് , ചുങ്കം -ചന്തക്കടവ് റോഡ് (12 . 35 ), കൂമുള്ളി- കുളത്തൂർ - കാരാട്ടുപാറ -എരമംഗലം -കോക്കല്ലൂർ റോഡ് (14 . 72 ), ഓമശ്ശേരി -പെറുവില്ലി-ശാന്തിനഗർ- കോടഞ്ചേരി -പുലിക്കയം-വലിയകൊല്ലി-പുല്ലൂരാംപാറ-പള്ളിപ്പടി റോഡ് (15 കോടി ), കുറ്റ്യാടി -വലകെട്ട്-കൈപ്രം കടവ് റോഡ് (16 കോടി)

വയനാട് : കാവുംമന്ദം -മടക്കുന്ന്-ബാങ്കുന്ന്‌ റോഡ് (15 കോടി ), പനമരം -നെല്ലിയമ്പം-നടവയൽ-വെളിയമ്പം(15 കോടി), ബേഗൂർ -തിരുനെല്ലി റോഡ് (12 കോടി), ബത്തേരി -കട്ടയാട് -പഴുപ്പത്തൂർ റോഡ് (18 കോടി ), മുള്ളൻകൊല്ലി- പാടിച്ചിറ-കബനിഗിരി - മരക്കടവ്-പെരിക്കല്ലൂർ റോഡ് (15 കോടി), വെള്ളമുണ്ട -വാരാമ്പറ്റ -പന്തിപ്പൊയിൽ - പടിഞ്ഞാറത്തറ റോഡ് (15 കോടി), ചെന്നലോട്- ഊട്ടുപാറ(15 കോടി )

കണ്ണൂർ : ആറാം മയിൽ -പാനുണ്ട -ആർട്ടെക്‌-ഒലായിക്കര -പാച്ചപ്പൊയ്ക -കായലോട്കുട്ടിച്ചാത്തൻ മഠം -കുഴിയിൽ പീടിക-പവർ ലൂം മൊട്ട -അറത്തിൽ കാവ് റോഡ് (26 . 4 ), പൊന്നുരുക്കിപ്പാറ-മാടംതട്ട് റോഡ് (19 . 9 കോടി )

കാസർഗോഡ് : ഒടയച്ചാൽ - എടത്തോട് -വെള്ളരിക്കുണ്ട് -ചെറുപുഴ റോഡ് (10 കോടി)

മേൽപ്പറഞ്ഞ റോഡുകളുടെ പുനരുദ്ധാരണനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. സി. ആർ. ഐ. എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിന് അർഹമായ തുക അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തിൽ പൊതുമാരമത്ത് വകുപ്പിന് വലിയ പിന്തുണയാണ് നൽകിയതെന്നും മന്ത്രി റിയാസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road FundCenter allocates
News Summary - Center allocates 506 crores for state roads; Know what the roads are
Next Story