105ാം വയസ്സിൽ സീതാലക്ഷ്മിയമ്മക്ക് പെൻഷനും രേഖകളും കിട്ടി
text_fieldsആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യരാജ് സീതാലക്ഷ്മിക്ക് പെൻഷൻ തുക കൈമാറുന്നു
ആലപ്പുഴ: 105ാം വയസ്സിൽ പെൻഷനും രേഖകളും കിട്ടിയതിന്‍റെ സന്തോഷത്തിലാണ് സീതാലക്ഷ്മിയമ്മ. നഗരസഭ അധ്യക്ഷ സൗമ്യരാജ് നേരിട്ടെത്തിയാണ് കൈതവന വാർഡില്‍ ഏഴരപറ വീട്ടിൽ താമസിക്കുന്ന വയോധിക്ക് പെൻഷൻ തുക നൽകിയത്.
ഇതുവരെ റേഷൻ കാർഡ്, ആധാർ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ ആധികാരിക രേഖകൾ ഒന്നുമില്ലാതെയാണ് ജീവിച്ചിരുന്നത്. വാർഡ് കൗൺസിലറുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ ഈ രേഖകളും ഇതിനൊപ്പം ശരിയാക്കി നല്‍കി. സീതാലക്ഷ്മിയമ്മയുടെ പെൻഷന് വേണ്ടിയുള്ള അപേക്ഷയും നഗരസഭ അധ്യക്ഷ വീട്ടിൽപോയാണ് സ്വീകരിച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ സജേഷ് ചക്കുപറമ്പില്‍, പൊതുപ്രവര്‍ത്തകരായ മണികണ്ഠന്‍, മിനി വേണുഗോപാല്‍, എ.ഡി.എസ് ചെയര്‍പേഴ്സൻ രമ്യ മനോജ്, മിനി ജോർജ്, സാമ്പത്തിക സഹായം നല്‍കിവന്ന അക്ഷയ സെന്‍റര്‍ ഉടമ കല തുടങ്ങിയവര്‍ പങ്കെടുത്തു.