Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡിലെ കുഴി വില്ലനായി:...

റോഡിലെ കുഴി വില്ലനായി: ബൈക്കിൽനിന്ന്​ വീണ ദമ്പതികള്‍ ലോറി കയറി മരിച്ചു

text_fields
bookmark_border

ചാലക്കുടി: ദേശീയപാതയില്‍ സര്‍വിസ് റോഡിലെ കുഴിയില്‍ തെന്നി ബൈക്ക് മറിഞ്ഞ് റോഡിൽ വീണ​ ദമ്പതികള്‍ ലോറി കയറി മര ിച്ചു. പൂത്തന്‍ചിറ വേലപ്പറമ്പില്‍ ബാലകൃഷ്ണ​​​െൻറ മകന്‍ ഷൈന്‍ (55), ഭാര്യ ബിന്ദു (44) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ര ാവിലെ 10.45ന് മുരിങ്ങൂര്‍ സിഗ്​നല്‍ കവലക്ക്​ സമീപമായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. ബൈക്ക് സര്‍വിസ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു. റോഡിലേക്ക് വീണ ഇരുവരുടെയും മേല്‍ ലോറി കയറി. ബിന്ദു സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. ഷൈൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ട്യൂഷന്‍ സ​​െൻറർ നടത്തി വരികയായിരുന്നു ഷൈന്‍. രണ്ട് മക്കളുണ്ട്. അപകടത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചു.


മുണ്ട് ബൈക്ക് ചക്രത്തിൽ കുടുങ്ങി അപകടം : ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
ചെറുതുരുത്തി: ഗൾഫിൽ നിന്ന് അവധിക്കെത്തിയ സുഹൃത്തിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ മുണ്ട് ബൈക്കി​​​െൻറ ചക്രത്തിൽ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കൊളെജിൽ ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. മുള്ളൂർക്കര എസ്. എൻ. നഗർ സ്വദേശി കോലോത്ത് പറമ്പിൽ രാമ​​​െൻറ മകൻ കൃഷ്ണകുമാർ (കണ്ണൻകുട്ടി - 30) ആണ് ഇന്നലെ കാലത്ത് മരണമടഞ്ഞത്. കഴിഞ്ഞ ആഗസ്​റ്റ് 25നായിരുന്നു ആറ്റൂരിൽ വെച്ച് അപകടം സംഭവിച്ചത്.

സുഹൃത്ത്മുള്ളൂർക്കര അപ്പനാത്ത്പറമ്പിൽ വിട്ടിൽ സുന്ദരൻ -ശാരദ ദമ്പതികളുടെ മകൻ സുജിത്ത് (ബാബു - 28) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു. കൃഷ്ണ കുമാറാണ് ബൈക്ക് ഓടിച്ചിരുന്നത്. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചെറുതുരുത്തി പൊലീസ് മോൽ നടപടികൾ സ്വീകരിച്ചു കാർത്യയാനിയാണ് കൃഷ്ണ കുമാറി​​​െൻറ മാതാവ്. സഹോദരങ്ങൾ: വിജയകുമാർ, ആതിര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - accident death
Next Story