Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസികളുടെ 278...

ആദിവാസികളുടെ 278 പട്ടയങ്ങൾ മൂന്നര പതിറ്റാണ്ടായി അലമാരയിൽ

text_fields
bookmark_border
ആദിവാസികളുടെ 278 പട്ടയങ്ങൾ മൂന്നര പതിറ്റാണ്ടായി അലമാരയിൽ
cancel
Listen to this Article

കൊച്ചി: പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ ആദിവാസികൾക്ക് വിതരണം ചെയ്ത 278 പട്ടയങ്ങൾ മൂന്നര പതിറ്റാണ്ടായി അലമാരയിൽ. 1978 മുതൽ 1987 വരെയുള്ള കാലഘട്ടത്തിലാണ് പട്ടയത്തിന്‍റെ ഫോറം അഞ്ച്, ആറ് എന്നിവ വിതരണം ചെയ്തത്. ചിണ്ടക്കി, കരുവാര, പോത്തുപ്പാടി ഫാമുകളിലെ ഭൂമിക്കാണ് പട്ടയം അനുഭവിച്ചത്. ആദിവാസി കുടുംബത്തിന് അഞ്ചേക്കർ ഭൂമിയുടെ പട്ടയമാണ് നൽകിയത്. വരടിമല ഫാമിൽ ആദിവാസികളിലെ പുനരധിവസിപ്പിച്ചെങ്കിലും അവിടുത്തെ ഭൂമിക്ക് പട്ടയം നൽകിയിരുന്നില്ല. ഫാമിങ് സൊസൈറ്റി അധികൃതരാണ് വിതരണം ചെയ്ത പട്ടയങ്ങൾ പിന്നീട് ആദിവാസികളിൽനിന്ന മടക്കിവാങ്ങിയത്.

ആദിവാസികളുടെ പട്ടയരേഖകൾ ഈട് വെച്ച് പെരിന്തൽമണ്ണ പ്രാഥമിക കാർഷിക വികസന ബാങ്കിൽ നിന്ന് 1.29 കോടി രൂപയുടെ വായ്പയെടുത്തു. വായ്പ തിരിച്ചെടുക്കാൻ കഴിയാതെ വന്നപ്പോൾ ആദിവാസികൾ അഗളിയിൽ ശക്തമായ സമരം നടത്തി. 1988 ൽ അട്ടപ്പാടി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയിലെ ചില അംഗങ്ങൾ സർക്കാരിന് പരാതി നൽകിയതോടെ വിഷയം നിയമസഭയുടെ മുന്നിലെത്തി. ബാങ്കിന് 2.33 കോടിയും ( മുതലും പലിശയും ) കടം ഉണ്ടായിരുന്നു. പരാതിയുടെ ഗൗരവസ്വാഭാവം തിരിച്ചറിഞ്ഞാണ് കെ.വി.സുരേന്ദ്രനാഥ് നിയമസഭയിൽ ആദിവാസികൾക്കുവേണ്ടി പ്രമേയം അവതരിപ്പിച്ചത്. അതോടെ മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തു. പലിശയും പിഴപ്പലിശയും എഴുതിത്തള്ളാനും 1.29 കോടി വായ്പ തുക അടയ്ക്കാനും തീരുമാനമെടുത്തു. ട്രൈബൽ വീകസന ഫണ്ടിലെ തുക ഉപയോഗിച്ചാണ് വായ്പ തിരിച്ചടച്ചത്.

വായ്പ തിരിച്ചടച്ചിട്ടും ഭൂമിയുടെ പട്ടയം നിയമവിരുധമായി ഫാമിങ് സൊസൈറ്റി കൈവശംവെച്ചു. ഇപ്പോൾ സൊസൈറ്റി അധികൃതർ പറയുന്നത് സർക്കാർ നിർദേശപ്രകാരമേ പട്ടയം നൽകാൻ കഴിയുള്ളുവെന്നാണ്. പശ്ചിമ ഘട്ട വികസ പദ്ധതിയുടെ ഭാഗമായി വയനാട് അടക്കമുള്ള ജില്ലകളിൽ വിതരണം ചെയ്ത പട്ടയം ആദിവാസികളുടെ കൈവശമുണ്ട്. അട്ടപ്പാടിയിൽ മാത്രം ആദിവാസികൾക്ക് പട്ടയം നിഷേധിക്കുകയാണ്. മറ്റ് ജില്ലകളിൽ ആദിവാസി പുരനധിവാസ മിഷനാണ് ഈമേഖലയിലെ പ്രവർത്തനങ്ങൾ നടത്തുന്നത്.

അട്ടപ്പാടിയിൽ മാത്രം പട്ടികവർഗവകുപ്പും സൊസൈറ്റിയും ചേർന്ന് വൻതട്ടിപ്പ് നടത്തുകയാണ്. ഉദ്യോഗസ്ഥതലത്തിൽ വൻ അഴമിതിയാണ് ഫാമിങ് സൊസൈറ്റിയിൽ നടക്കുന്നതെന്നും ആരോപണമുണ്ട്. പ്രതിവർഷം ഒരു കോടി ഫാമിന്‍റെ വികസനത്തിന് നൽകിട്ടും ഫാം നഷ്ടത്തിലുമാണ്. ആദിവാസികൾക്ക് പട്ടയം നൽകിയ ഭൂമിയാണ് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നൽകാൻ ധാരണാപത്രം ഒപ്പിട്ടതോടെയാണ് വിവാദമായത്. ആദിവാസികളുടെ വികസനത്തിനായി രൂപീകരിച്ച അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിക്ക് കരാർ നൽകാൻ നിയമപ്രകാരം അധികാരമുണ്ടെന്ന് അധികൃർ വാദിച്ചു.

പട്ടികവർഗ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അത് അംഗീകരിച്ചതോടെയാണ് ധാരണാ പത്രം ഒപ്പിട്ടത്. എന്നാൽ, 60 ആദിവാസി കുടുംബങ്ങൾ കരാർ നൽകാൻ സൊസൈറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പട്ടികവർഗ വകുപ്പ് നിലപാട് മാറ്റിയത്. കോടതി കരാർ നിയമവിരുധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദുചെയ്തതോടെയാണ് പട്ടികർഗ ഡയറക്ടർ കരാർ റദ്ദാക്കി. എന്നിട്ടും ഭൂമിയുടെ അവകാശികൾക്ക് പട്ടയം തിരിച്ച് നൽകാൻ സൊസൈറ്റ് അദികൃതരും പട്ടികവർഗ തയാറാല്ല. മന്ത്രി സർക്കാർ ഇക്കാര്യത്തിൽ ഇടപെടുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal patta
News Summary - 278 tribal patta have been on the shelves for three and a half decades
Next Story