Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്‍സല്‍ട്ടന്‍സി...

കണ്‍സല്‍ട്ടന്‍സി കരാര്‍ അന്വേഷണം പൊതുമരാമത്ത് വിജിലന്‍സിന്

text_fields
bookmark_border
കണ്‍സല്‍ട്ടന്‍സി കരാര്‍ അന്വേഷണം പൊതുമരാമത്ത് വിജിലന്‍സിന്
cancel

പാലക്കാട്: പാലക്കാട് ഗവ. മെഡിക്കല്‍ കോളജിന്‍െറ കണ്‍സല്‍ട്ടന്‍സി കരാറുമായി ബന്ധപ്പെട്ട ക്രമക്കേടന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉത്തരവിട്ടു. പൊതുമരാമത്ത് വിജിലന്‍സിനാണ് അന്വേഷണച്ചുമതല. രണ്ടാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. യുവമോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്‍റ് പി. രാജീവിന്‍െറ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പട്ടികജാതി വികസന വകുപ്പിന് കീഴിലെ മെഡിക്കല്‍ കോളജിന്‍െറ വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കിയത് നോയിഡയിലുള്ള എച്ച്.എസ്.സി.സി ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനമാണ്.

പൊതുമരാമത്ത് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാകണം കണ്‍സള്‍ട്ടന്‍സി സ്ഥാപനവുമായി കരാര്‍ ഒപ്പിടേണ്ടതെന്നാണ് സര്‍ക്കാര്‍ ചട്ടം.
എന്നാല്‍, പാലക്കാട് മെഡിക്കല്‍ കോളജിന്‍െറ കണ്‍സല്‍ട്ടന്‍സി കരാര്‍ ഒപ്പ് വെച്ചത് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസറും കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിന്‍െറ പ്രതിനിധിയും തമ്മിലാണ്.

കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഫീസ് മൊത്തം പദ്ധതിതുകയുടെ രണ്ട് ശതമാനത്തില്‍ കുറവാകണമെന്ന പൊതുമരാമത്ത് ചട്ടവും പാലക്കാട് മെഡിക്കല്‍ കോളജിന്‍െറ വിഷയത്തില്‍ ലംഘിക്കപ്പെട്ടതായി ആരോപണമുണ്ട്. 2.9 ശതമാനം ഫീസുറപ്പിച്ചാണ് കണ്‍സല്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചത്.
നാല് ജോലികള്‍ ശേഷിക്കെ കരാറില്‍നിന്ന് മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് ഏകപക്ഷീയമായി പിന്മാറിയത് ദുരൂഹമാണെന്നും പരാതിയിലുണ്ട്.
വിശദ പദ്ധതി റിപ്പോര്‍ട്ടിനായി താല്‍പര്യപത്രം ക്ഷണിക്കല്‍, വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കല്‍ എന്നീ ജോലികള്‍ മാത്രമാണ് കമ്പനി പൂര്‍ത്തീകരിച്ചതെന്നും താല്‍പര്യപത്രം ക്ഷണിച്ച വകയില്‍ കമ്പനിക്ക് 2013 ജൂലൈ നാലിന് 62,50,000 രൂപയും ഡി.പി.ആറിനും അനുബന്ധ ജോലികള്‍ക്കും 2013 ഒക്ടോബര്‍ 15നും നവംബര്‍ ഏഴിനുമായി 1,25,00,000 രൂപയും മെഡിക്കല്‍ കോളജ് അധികൃതര്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിന് നല്‍കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:consultancy deal
Next Story