യു.ഡി.എഫ് കാലത്ത് പല മന്ത്രിമന്ദിരങ്ങളിലും കഴിഞ്ഞത് സാമൂഹികവിരുദ്ധര്‍ –ജി. സുധാകരന്‍
text_fieldsതിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രിമാര്‍ക്ക് ഒരു ബന്ധവുമില്ലാത്ത ഒരുപാട് സാമൂഹികവിരുദ്ധരെ പല മന്ത്രിമന്ദിരങ്ങളിലും താമസിപ്പിച്ചിരുന്നെന്ന് ആക്ഷേപിച്ച് മന്ത്രി ജി. സുധാകരന്‍. ‘എന്നാല്‍ ഒരു കാര്യം ഉറപ്പായി പറയാം. ഞങ്ങളുടെ കാലത്ത് ഇത്തരം തെമ്മാടികളെ താമസമന്ദിരങ്ങളുടെ പടിക്കകത്ത് കയറ്റില്ല. സ്ഥാനമൊഴിഞ്ഞ മന്ത്രിമാര്‍ ഉപേക്ഷിച്ചുപോയ കെട്ടിടങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ വന്‍ നാശനഷ്ടങ്ങളാണ് കണ്ടത്’ -അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ സര്‍ക്കാറിലെ മന്ത്രിമാരുടെ മന്ദിരങ്ങള്‍ താമസസ്ഥലങ്ങളാണെന്നേ തോന്നില്ല. വിജനമായ സ്ഥലങ്ങളില്‍ കാണുന്ന സത്രത്തില്‍ പോലും ഇത്തരമൊരവസ്ഥ ഉണ്ടാവില്ല. ഇത് കഴിഞ്ഞസര്‍ക്കാറിന്‍െറ കാലത്തെ എന്‍ജിനീയര്‍മാര്‍ ശ്രദ്ധിച്ചിട്ടില്ല. ശ്രദ്ധിച്ചാലും കാര്യങ്ങള്‍ നേരേ ചൊവ്വേ കൊണ്ടുപോകാന്‍ മന്ത്രിമാര്‍ സമ്മതിക്കില്ലാ
യിരുന്നു. ഇതിനെതിരെ നടപടിയെടുക്കാനോ നാശനഷ്ടങ്ങള്‍ നികത്തിയെടുക്കാനുള്ള പണമീടാക്കാനോ നിലവിലുള്ള നിയമങ്ങള്‍ വെച്ച് പ്രയാസമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍
കുറിച്ചു.