Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ് സാം മാത്യു...

ബിഷപ് സാം മാത്യു അന്തരിച്ചു

text_fields
bookmark_border
ബിഷപ് സാം മാത്യു അന്തരിച്ചു
cancel

കോട്ടയം: സി.എസ്.ഐ മധ്യകേരള മഹായിടവക മുന്‍ അധ്യക്ഷന്‍ ബിഷപ് ഡോ. സാം മാത്യു (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളത്തെുടര്‍ന്ന് പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു അന്ത്യം. 2001ല്‍  മഹായിടവക അധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച് മാങ്ങാനത്തുള്ള വസതിയില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ സെമിത്തേരിയില്‍.
സഭാ സെക്രട്ടറിയായിരിക്കേ 1993 സെപ്റ്റംബര്‍ ഒന്നിനാണ് മധ്യമഹായിടവകയുടെ പതിനൊന്നാമത്തെ ബിഷപ്പായി അഭിക്ഷിക്തനായത്. ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും സഭയില്‍ പരിസ്ഥിതി വകുപ്പ് ഉണ്ടാക്കുകയും ചെയ്തത് ഇദ്ദേഹത്തിന്‍െറ കാലത്താണ്. സാമൂഹിക-വിദ്യാഭ്യാസരംഗത്ത് വിവിധ പദ്ധതികള്‍ക്കും രൂപംനല്‍കി.  2001 ഒക്ടോബര്‍ എട്ടിനാണ് അധ്യക്ഷസ്ഥാനമൊഴിഞ്ഞത്.
ഭാര്യ:  കീഴ്വായ്പ്പൂര് പൊട്ടശേരില്‍ കുടുംബാംഗം കുഞ്ഞമ്മ സാം. മക്കള്‍: ക്രിസ്റ്റി സാം മാത്യു, ശാന്തി എസ്. മാത്യു, ആനി എസ്. മാത്യു ( അധ്യാപിക, സി.എസ്.ഐ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തിരുവല്ല). മരുമക്കള്‍: അഞ്ജു ആനി ക്രിസ്റ്റി (അധ്യാപിക, സി.എം.എസ് കോളജ് ഹയര്‍സെക്കന്‍ഡറി, കോട്ടയം), ഐപ്പ് ആന്‍ഡ്രൂസ് വലിയവീട്ടില്‍ (ഓറിയന്‍റ് ബ്ളാക്സ്വാന്‍, കൊച്ചി), വിനോദ് മാത്യൂസ് കാട്ടിക്കുളത്തില്‍ (കൃഷി വിജ്ഞാനകേന്ദ്രം പത്തനംതിട്ട).

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sam mathyu
Next Story