Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബുര്‍ഹാന്‍ അനുകൂല...

ബുര്‍ഹാന്‍ അനുകൂല പോസ്റ്റ്: പാക് നടന്‍െറ ഫേസ്ബുകിനു വിലക്ക്

text_fields
bookmark_border
ബുര്‍ഹാന്‍ അനുകൂല പോസ്റ്റ്: പാക് നടന്‍െറ ഫേസ്ബുകിനു വിലക്ക്
cancel
ഇസ്ലാമാബാദ്: കശ്മീരില്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയെ പ്രശംസിക്കുന്ന സന്ദേശം പോസ്റ്റ് ചെയ്തതിന്‍െറ പേരില്‍ പാക് ചലച്ചിത്ര താരം ഹംസ അലി അബ്ബാസിന്‍െറ ഫേസ്ബുക് അക്കൗണ്ടിന് മൂന്നു ദിവസത്തെ നിരോധം.
കശ്മീര്‍ പ്രശ്നം പരാമര്‍ശിച്ചതിന്‍െറ പേരില്‍ ആഴ്ചകള്‍ക്കുമുമ്പും അബ്ബാസിന്‍െറ ഫേസ്ബുക് അക്കൗണ്ട് ബ്ളോക് ചെയ്തിരുന്നു.
സംഘര്‍ഷങ്ങളിലെ ഇരകള്‍ക്കുവേണ്ടി ശബ്ദിച്ചതിന്, അഭിപ്രായസ്വാത്രന്ത്യത്തിന്‍െറ പതാകവാഹകരായ ഫേസ്ബുക് ഇത്തരം നിരോധം പ്രഖ്യാപിക്കുന്നത് അസംബന്ധമാണെന്ന് നടന്‍ ‘ഡോണ്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.
ഫേസ്ബുക് വഴി സ്വതന്ത്ര വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ പടര്‍ന്ന സംഘര്‍ഷാവസ്ഥ മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് അലി അബ്ബാസിന്‍െറ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamza Ali Abbasi
Next Story