Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2016 11:24 PM GMT Updated On
date_range 12 July 2016 11:24 PM GMTപക്ഷിപ്രദര്‍ശനം കാണാനത്തെിയ കുട്ടിയെ റാഞ്ചാന്‍ പരുന്തിന്‍െറ ശ്രമം
text_fieldsbookmark_border
മെല്‍ബണ്‍: മധ്യ ആസ്ട്രേലിയയിലെ ആലിസ് സ്പ്രിങ് ഡെസേര്‍ട്ട് പാര്‍ക്കില്‍ പക്ഷിപ്രദര്‍ശനം കാണാനത്തെിയ കൊച്ചു ബാലനെ റാഞ്ചിയെടുക്കാന്‍ പരുന്തിന്‍െറ ശ്രമം. ആറു വയസുള്ള കുട്ടിക്കുനേരെയാണ് പക്ഷിയുടെ ആക്രമണം. ചെറിയൊരു മൃഗത്തെയെന്ന ലാഘവത്തോടെ കുട്ടിയെ റാഞ്ചാനായിരുന്നു പരുന്തിന്‍െറ ശ്രമമെന്നും പക്ഷിയുടെ പിടിത്തത്തില്‍നിന്ന് രക്ഷപ്പെട്ട കുട്ടി പേടിച്ചുവിറച്ച് കരഞ്ഞതായും കാണികള്‍ പറഞ്ഞു. പരുന്തിന്‍െറ ആക്രമണത്തില്‍ കുട്ടിക്ക് മുറിവേല്‍ക്കുകയും ചെയ്തു. കുട്ടിക്കൊപ്പം മാതാപിതാക്കളുണ്ടായിരുന്നു. 15 മീറ്ററോളം ദൂരെനിന്ന് കുത്തനെ പറന്നുവീഴുകയായിരുന്നു പരുന്ത്. അടുത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഈ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു.
സംഭവത്തത്തെുടര്‍ന്ന് പക്ഷി പ്രദര്‍ശനം നിര്‍ത്തിവെച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും തുടര്‍ന്നുള്ള ഷോയില്‍നിന്ന് പരുന്തിനെ മാറ്റിനിര്‍ത്തുമെന്നും പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.
സംഭവത്തത്തെുടര്‍ന്ന് പക്ഷി പ്രദര്‍ശനം നിര്‍ത്തിവെച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും തുടര്‍ന്നുള്ള ഷോയില്‍നിന്ന് പരുന്തിനെ മാറ്റിനിര്‍ത്തുമെന്നും പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story