Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാന് ഇന്നലെ...

ജപ്പാന് ഇന്നലെ പര്‍വതദിനം, പൊതുഅവധി

text_fields
bookmark_border
ജപ്പാന് ഇന്നലെ പര്‍വതദിനം, പൊതുഅവധി
cancel
ടോക്യോ: രാജ്യത്തിന്‍െറ ഭൂപ്രകൃതിയും ഭൗമശാസ്ത്രവും സംസ്കാരവും തമ്മിലെ ബന്ധം ഉദ്ഘോഷിക്കുന്നതിന്‍െറ ഭാഗമായി വ്യാഴാഴ്ച ജപ്പാന്‍ ആദ്യമായി പര്‍വതദിനം ആചരിച്ചു. ഇതിന്‍െറ ഭാഗമായി പൊതുഅവധിയും പ്രഖ്യാപിച്ചു. 2014ലാണ് പര്‍വതദിനാചരണത്തിന്‍െറ ഭാഗമായി ആഗസ്റ്റ് 11ന് പൊതുഅവധി പ്രഖ്യാപിക്കാന്‍ നിയമമുണ്ടാക്കിയിരുന്നുവെങ്കിലും ഈ വര്‍ഷമാണ് പ്രാബല്യത്തിലായത്.

ജപ്പാനിലെ ജീവിതശൈലിയെ നിര്‍ണയിക്കുന്നതില്‍ പര്‍വതങ്ങള്‍ക്ക് കാര്യമായ പങ്കുണ്ടെന്നതിനാലാണ് ഇതുപോലൊരു ദിനം ആചരിക്കുന്നത്. അഗ്നിപര്‍വതങ്ങളുടെയും ഭൂകമ്പങ്ങളുടെയും പ്രഭവകേന്ദ്രങ്ങളായ നിരവധി പര്‍വതമേഖലകള്‍ ജപ്പാനിലുണ്ട്. ഈ ഭാഗങ്ങളില്‍ ജനവാസമില്ല. രാജ്യത്തെ സമതലപ്രദേശങ്ങളിലാണ് ജനങ്ങള്‍ ഏറെയും തിങ്ങിപ്പാര്‍ക്കുന്നത്. ജപ്പാനില്‍ ‘എട്ട്’ എഴുതാന്‍ ഉപയോഗിക്കുന്ന കഞ്ചി എന്ന അക്ഷരം മലയുടെ ചരിവുകള്‍ പോലിരിക്കും. വികലമായി 11 എഴുതിയ പോലിരിക്കും. ആഗസ്റ്റില്‍  മറ്റൊരു പൊതുഅവധിയുമില്ലാത്തതിനാലാണ് ഈ മാസം 11ന് ആചരണത്തിന് തെരഞ്ഞെടുത്തത്.

ഹരിതദിനം, സമുദ്രദിനം, വയോജനദിനം തുടങ്ങി വ്യത്യസ്ത മാസങ്ങളില്‍ ആചരിക്കുന്ന ദിനങ്ങളിലെല്ലാം രാജ്യത്ത് പൊതുഅവധിയാണ്. ഇത്തരത്തില്‍ ഒരുവര്‍ഷം ജപ്പാനില്‍ 16 പൊതുഅവധിയുണ്ട്. എന്നാല്‍, പൊതുഅവധി നല്‍കുന്നതിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യങ്ങളുമുണ്ട്. ജി-എട്ട് അംഗരാജ്യമായ ജപ്പാനില്‍ ഉപഭോക്തൃശേഷി കമ്മിയാണെന്ന വിലയിരുത്തലുണ്ട്. അവധി നല്‍കിയാല്‍ ആഘോഷത്തിന്‍െറ ഭാഗമായി പണം ചെലവിടുമെന്നാണ് വിലയിരുത്തല്‍. ദിനാചരണത്തിന്‍െറ ഭാഗമായി എട്ട് ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mountain Day
Next Story