Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാക്​സിൻ കിട്ടാനില്ല, എന്നി​ട്ടെന്തിനാ വാക്സി​നെടുക്കാനാവശ്യപ്പെട്ട്​ മൊബൈൽ ഫോണിൽ ഈ റിങ്​ട്യൂൺ- കേന്ദ്രത്തിനെതിരെ ​ൈ​ഹക്കോടതി
cancel
Homechevron_rightNewschevron_rightIndiachevron_right'വാക്​സിൻ കിട്ടാനില്ല,...

'വാക്​സിൻ കിട്ടാനില്ല, എന്നി​ട്ടെന്തിനാ വാക്സി​നെടുക്കാനാവശ്യപ്പെട്ട്​ മൊബൈൽ ഫോണിൽ ഈ റിങ്​ട്യൂൺ'- കേന്ദ്രത്തിനെതിരെ ​ൈ​ഹക്കോടതി

text_fields
bookmark_border

ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ ആദ്യം കോവിഡിനെതിരെ തുടങ്ങിയ ഡയലർ ട്യൂൺ വാക്​സിനെടുക്കാൻ ആവശ്യപ്പെ​ട്ടാക്കി മാറ്റിയിട്ടുണ്ടെങ്കിലും വാക്​സിൻ​ എവിടെയും ലഭിക്കാതെ എന്തിനാണ്​ തുടരു​ന്നതെന്ന്​ ഡൽഹി ഹൈക്കോടതി. മതിയായ അളവിൽ വാക്​സിൻ ലഭ്യമല്ലെന്നിരിക്കെ അസ്വസ്​ഥതയുണ്ടാക്കുന്ന ഈ ഡയലർ എത്ര കാലമാണ്​ തുടരുകയെന്ന്​ കോടതി ചോദിച്ചു.

''ആര്​ കോൾ ചെയ്യു​േമ്പാഴും നിങ്ങൾ ഈ സന്ദേശം കേൾപിക്കുകയാണ്​. ആവശ്യത്തിന്​ വാക്​സിൻ ലഭ്യമല്ലാതിരിക്കെ എത്ര കാലം ഈ വാക്​സിനേഷന്​ വേണ്ടിവരുമെന്നറിയില്ല. നിങ്ങൾ ആളുകൾക്ക്​ വാക്​സിൻ നൽകുന്നില്ല. എന്നിട്ടും വാക്​സിൻ എടുക്കൂ എന്നാണ്​ പറയുന്നത്​. വാക്​സിനേഷൻ നടക്കാതെ ആർക്കാണ്​ വാക്​സിൻ ലഭിക്കുക. ഈ സന്ദേശത്തിൽ എന്തു കാര്യമാണുള്ളത്​''- ജസ്റ്റീസ്​ വിപിൻ സംഗിയും ജസ്റ്റീസ്രേഖ പള്ളിയും ചേർന്ന ബെഞ്ച്​ ചോദിച്ചു.

ഒരേ സന്ദേശം നിരന്തരം ആവർത്തിക്കുന്നതിനു പകരം ഒന്നിലേറെ സന്ദേങ്ങളായി ഇതിനെ മാറ്റണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതേ അവസ്​ഥ തുടർന്നാൽ ഒരു ടേപ്​ കേടുവരികയോ പ്രവർത്തനം നിലക്കുകയോ ചെയ്യുന്ന കാലം പരിഗണിച്ചാൽ അടുത്ത 10 വർഷത്തേക്ക്​ ഇതു തുടരുമെന്നും കോടതി പരിഹസിച്ചു.

രാജ്യത്തെ അടിസ്​ഥാന സാഹചര്യങ്ങളോട്​ കേന്ദ്രമായാലും സംസ്​ഥാനമായാലും സർക്കാറുകൾ പ്രതികരിക്കണമെന്ന്​ ആവശ്യപ്പെട്ടു.

ഡയലർ ട്യൂണിൽ മാറ്റങ്ങൾ വരുത്തിയാൽ അതെങ്കിലും കേൾക്കുന്നവർക്ക്​ സഹായകമാകും.

സാനിറ്റൈസർ ഉപയോഗിക്കുന്നതിനും മാസ്​ക്​ ധരിക്കുന്നതിനും പ്രേരണ നൽകി കഴിഞ്ഞ വർഷം നിരന്തര പ്രചാരണം നടന്നതാണ്​. ഇനിയത്​ മാറ്റി ഓക്​സിജൻ, കോൺസൻട്രേറ്ററുകൾ, മരുന്നുകൾ എന്നിവയെ കുറിച്ച ബോധവതക്​രണം നടത്തണം. ഇതിന്​ ടെലിവിഷൻ അവതാരകരും പ്രൊഡ്യൂസർമാരും പരിപാടികൾ ആവിഷ്​കരിക്കണം. സമയം അതിവേഗം അതിക്രമിക്കുകയാണ്​. അടിയന്തര സ്വഭാവത്തോടെ കാര്യങ്ങൾ നിർവഹിക്കപ്പെടണം''- കോടതി വ്യക്​തമാക്കി.

കോവിഡ്​ വിഷയം കൈകാര്യം​ ചെയ്യാൻ പ്രിന്‍റ്​, ടി.വി മാധ്യമങ്ങൾ വഴിയും ഡയലർ ട്യൂണുകളിലും പുതുതായി എ​ന്തു നടപടികൾ സ്വീകരിക്കുന്നുവെന്ന്​ മേയ്​ 18നകം വ്യക്​തമാക്കണമെന്നും നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtVaccine Dialer Tune
News Summary - "Who Will Get Vaccine When None Available?": High Court Slams Dialer Tune
Next Story