Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈബ്രറികളും വാഷിങ്​​...

ലൈബ്രറികളും വാഷിങ്​​ മെഷീനുകളുമായി തെരുലിറങ്ങിയ കർഷക ജീവിതങ്ങൾ

text_fields
bookmark_border
ലൈബ്രറികളും വാഷിങ്​​ മെഷീനുകളുമായി തെരുലിറങ്ങിയ കർഷക ജീവിതങ്ങൾ
cancel

വേദിക സൂദ്​, ജൂലിയ ഹോളിങ്​സ്​വർത്ത്​ (സി.എൻ.എൻ)

ഇന്ദ്രപ്രസ്​ഥത്തിൽ ചെന്നുതൊടുന്ന പ്രധാന ഹൈവേകളിലൊന്നിൽ, താത്​കാലിക ടെൻറുകളിലിരുന്ന്​ വാഷിങ്​മെഷീനുകളിൽ വസ്​ത്രം കഴുകുകയാണ് പുരുഷന്മാരിപ്പോൾ. ന്യൂഡൽഹിയിലേക്ക്​ ചരക്കുമായി വന്ന ട്രക്കുകളും മനുഷ്യരുമായി പാഞ്ഞ മറ്റു വാഹനങ്ങളുമായി തിരക്കോടുതിരക്കിലായിരുന്നു മൂന്നു മാസം മുമ്പുവരെ ഈ ആറുവരി എക്​സ്​പ്രസ്​ പാത. വാഹനമൊഴുകുന്നതിന്​ പകരം രണ്ടു കിലോമീറ്റർ നീളത്തിൽ താത്​കാലിക സ​ൈപ്ല സ്​റ്റോറുകൾ, മെഡിക്കൽ വിഭാഗം, ഒരു ലൈബ്രറി എന്നിങ്ങനെ പലതുമാണിപ്പോൾ​ ഇവിടെ. മാസങ്ങളായി തെരുവിലിറങ്ങിയ ആയിരക്കണക്കിന്​ കർഷകർക്ക്​ വീടൊരുക്കി ഉയർന്നുനിൽക്കുന്ന വർണാഭ തുടിക്കുന്ന കൊച്ചുകുടിലുകൾ, തമ്പുകൾ തുടങ്ങിയവയുടെ ഭാഗങ്ങൾ.

കഴിഞ്ഞ നവംബറിലാണ്​, പുതിയ കാർഷിക നിയമങ്ങളിൽ നൊന്തും വെന്തും​ ആയിരക്കണക്കിന്​ കർഷകർ ട്രാക്​ടറുകളിലേറി രാജ്യ തലസ്​ഥാനത്തേക്കുള്ള വഴികളിൽ ചെന്നെത്തുന്നത്. ഡൽഹിയെ അയൽ സംസ്​ഥാനമായ ഉത്തർപ്രദേശുമായി ബന്ധിപ്പിക്കുന്ന അതിർത്തിയായ ഗാസിപൂരിൽ സ്​ഥിതി ചെയ്യുന്ന ഈ ക്യാമ്പ്​ താത്​കാലികമായി തീർത്ത പ്രധാന മൂന്നു ക്യാമ്പുകളിലൊന്നാണ്​. ഏറെ പേരും ഉത്തർ പ്രദേശിൽനിന്ന്​ എത്തിയവർ. മറ്റു ക്യാമ്പുകളി​ലുള്ളവർ പഞ്ചാബ്​, ഹരിയാന സംസ്​ഥാനക്കാരും. ഇതിൽ ഇന്ത്യയുടെ ധാന്യപ്പുരയായി​ അറിയപ്പെടുന്നതാണ്​​ പഞ്ചാബ്. ​ഭക്ഷ്യോൽപാദന വ്യവസായം അത്രകണ്ട്​ മുന്നിലാണ്​ ആ സംസ്​ഥാനത്ത്​ എന്നതു തന്നെ കാരണം.

പ്രതിഷേധക്കാർ തീർത്തത്​ വലിയ ക്യാമ്പുകൾ

എവിടെനിന്നു വന്നാലും അവർക്ക്​ ലക്ഷ്യം ഒന്നേയുള്ളൂ: കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ പാസാക്കിയ കർഷക നിയമങ്ങൾ പിൻവലിക്കുക. തങ്ങളുടെ വരുമാനം മുടക്കുന്നതും ഉപജീവനം നാമാവശേഷമാക്കുന്നതുമാണ്​ ഈ നിയമങ്ങളെന്ന്​ അവർ പറയുന്നു. എന്നാൽ, രാജ്യത്തി​െൻറ കാർഷിക രംഗം ആധുനികവത്​കരിക്കലാണ്​ ലക്ഷ്യമെന്ന്​ സർക്കാറും ആണയിടുന്നു. ഈ രണ്ടു പക്ഷമാണ്​ 2014ൽ ആദ്യമായി അധികാരമേറിയ ശേഷം പ്രധാനമന്ത്രി മോദി നേരിടുന്ന ഏറ്റവും വലിയ പ്രക്ഷോഭത്തിലേക്ക്​ കാര്യങ്ങൾ എത്തിച്ചത്​.


10,000 ഓളം പേർ- യുവാക്കളായും മുതിർന്നവരായും ഏറെയും ആണുങ്ങൾ- ഗാസിപൂരിൽ മാത്രമുണ്ട്​. വീട്ടിൽപോയി വരാൻ കർഷകർ ഇതിനിടക്ക്​ സമയം കണ്ടെത്തുന്നതിനാൽ ആളുകൾ കൂടിയും കുറഞ്ഞുമിരിക്കുമെന്ന്​ ക്യാമ്പ്​ നേതാക്കൾ പറയുന്നു. കൃഷിയിടങ്ങൾ മറ്റു കുടുംബാംഗങ്ങളെ ഏൽപിച്ചാണ്​ വരവ്​. അതിനാൽ എത്ര വേണേലും ഇവിടെ തങ്ങാൻ തയാറാണെന്ന്​ പലരും പറയുന്നു.

താത്​കാലിക പട്ടണം

ഗാസിപൂരിലെത്തിയാൽ, അവിടെയുള്ള ക്യാമ്പി​െൻറ പ്രവർത്തനം എണ്ണയിട്ട യന്ത്രം കണക്കെയാണ്​. രാത്രിയായാൽ കർഷകർ പലനിറങ്ങൾ പൊഴിയുന്ന താൽക്കാലിക ക്യാമ്പുകളിലോ ട്രാക്​ടറുകൾക്കടിയിൽ പായവിരിച്ചോ അന്തിയുറങ്ങും. പകലിൽ ക്യാമ്പ്​ നടത്തിപ്പും അവർ ഏറ്റെടുക്കും.

അവശ്യ സേവനങ്ങളെല്ലാം നിർവഹിക്കപ്പെടുന്നുവെന്നതാണ്​ ഇവിടെ സവിശേഷത. സ്​ഥലം മാറ്റാവുന്ന ടോയ്​ലറ്റുകൾ, ഷാംപൂ പാക്കറ്റ്​ മുതൽ ടിഷ്യൂ വരെ ലഭിക്കുന്ന സ​ൈപ്ല സ്​റ്റോർ എന്നിവയെല്ലാ​മുണ്ട്​. മറ്റു ക്യാമ്പുകളിലെന്ന പോലെ ഇവിടെ ആവശ്യമായ വസ്​തുക്കളും കർഷകരോ അവരുടെ സമരത്തെ മനസ്സാ താൽപര്യപ്പെടുന്നവരോ നൽകുന്നവയാണ്​.


വെള്ളം എത്തിക്കുന്നത്​ സമീപത്തെ കേന്ദ്രങ്ങളിൽ നിന്നാണ്​. ഉത്തർപ്രദേശിലെ ബിജ്​നൂർ സ്വദേശിയായ 26കാരൻ ജഗ്​ജീത്​ സിങ്​ ത​െൻറ ട്രാക്​ടറിൽ എല്ലാ ദിവസവും 4,000 ലിറ്റർ വെള്ളം കൊണ്ടുവരും. കുടിക്കാൻ, കുളിക്കാൻ, വസ്​ത്രമലക്കാൻ തുടങ്ങി എല്ലാറ്റിനും ഈ വെള്ളം ഉപയോഗിക്കാം. ചിലർ ​െചളിപുതച്ച റോഡിൽനിന്ന്​ ചെരിപ്പിലും ഷൂവിലും പറ്റിയ അഴുക്കും കഴുകി വൃത്തിയാക്കും.

ചെറിയ ഗ്യാസ്​ അടുപ്പിലാണ്​ ഭക്ഷണം പാകം ചെയ്യുന്നത്​. മുളദണ്ഡിലും പ്ലാസ്​റ്റിക്കിലും നിർമിച്ച കൊച്ചു തമ്പുകളിലാണ്​ ഭക്ഷണ വിതരണം. കൈയിൽ നീല ​മെഡിക്കൽ േഗ്ലാവുകൾ അണിഞ്ഞ ഒരു കർഷകൻ ഞങ്ങൾ ചെല്ലു​േമ്പാൾ പക്കവഡ വിതരണത്തിലാണ്​. തലമറച്ച്​ സ്​കാർഫും തൊപ്പിയും വെച്ച കർഷകർ നടന്നെത്തി അവ വാങ്ങിക്കഴിക്കും. തൊട്ടുചേർന്ന്​, കോളി ഫ്ലവറും കറിക്കിഴങ്ങും ചാക്കുകളിൽ കൂട്ടിയിട്ടിട്ടുണ്ട്​.

36കാരനായ കർഷകൻ കുൽദീപ്​ സിങ്​ ഭക്ഷണം തയാറാക്കുന്നിടത്ത്​ സഹായിയാണ്​. 60 ദിവസം മുമ്പ്​ ​എത്തിയിട്ടുണ്ട്​ കുൽദീപ്​​. മറ്റു പലരെയും പോലെ കുൽദീപി​െൻറ കുടുംബം നാട്ടിൽ കൃഷി നോക്കിനടത്തും. ഇടവിട്ട്​ ഇയാൾ നാട്ടിൽപോയി മടങ്ങും. ''നാട്ടിലായാലും ക്യാമ്പിലായാലും രണ്ടും ഒരുപോലെ പ്രധാനമാണ്​''- അദ്ദേഹം പറയുന്നു.

20കാരിയായ ഹിമാൻഷി റാണ രണ്ടു മാസത്തിലേറെയായി ഇവിടെ, താത്​കാലിക മെഡിക്കൽ സെൻററിൽ വളണ്ടിയറാണ്​. രോഗംവരുന്ന കർഷകർക്ക്​ അത്താണിയാണ്​ അവൾ. ജനുവരി 26ലെ സമരത്തിനിടക്ക്​ കണ്ണീർവാതക പ്രയോഗത്തിൽ പരിക്കുപറ്റിയവർക്കായും അവർ സേവന മുഖം തുറന്നിരുന്നു. അന്നത്തെ പ്ര​തിഷേധത്തിനിടെ ഒരു കർഷകൻ മരിച്ചിരുന്നു.

ക്യാമ്പ്​ ജീവിതം ഒരു കഥയാണ്​

ക്യാമ്പിലെ അന്തരീക്ഷം പ്രതിഷേധ പ്രകടനമെന്നതിലുപരി ഒരു ഉത്സവവേദി പോലെയാണ്​. ക്യാമ്പ്​ തന്നെ ഒരു തരം പ്രതിഷേധമാണ്​- കാരണം, ഇവിടെ റോഡ്​ തടഞ്ഞ്​ കർഷകർ ജനത്തെ ബോധവത്​കരിക്കും. പ്രതിഷേധ പ്രകടനങ്ങളുടെ വേദിയുമാണിവിടം. അതിലൊന്നാണ്​ റിപ്പബ്ലിക്​ ദിനത്തിൽ അതിക്രമത്തിൽ കലാശിച്ചത്​. തീരെ പ്രതിഷേധം നടത്താതെ ക്യാമ്പ്​ നടത്തിപ്പിൽ പങ്കാളിയാകാതെ അൽപം സമയം വേറിട്ട്​ ചെലവഴിക്കുന്നവരുമുണ്ട്​. ഹുക്ക വലിച്ച്​ വട്ടമിട്ട്​ ഇരിക്കുകയാകും അപ്പോൾ അവർ. ചിലർ പുതപ്പുപുതച്ച്​ ശീട്ടുകളിക്കും. ഒരു ഡ​സനോ അതിലേറെയോ പേർ ഒരു ചുവന്ന ട്രാക്​ടറിലിരുന്ന കർഷക സമരഗാനം മൂളുകയാണ്​. കൗമാരക്കാർക്കും യുവാക്കൾക്കുമായി വിപ്ലവ കഥകൾ പല ഭാഷകളിൽ പറയുന്ന പുസ്​തകങ്ങൾ ശേഖരിച്ച ഒരു ലൈബ്രറിയുമുണ്ട്​.

പക്ഷേ, ഏതു സമയവും ''സർക്കാർ കീഴടങ്ങുംവരെ ഞങ്ങൾ ഇവിടെത്തന്നെയുണ്ടേ'' എന്നു പാടി ഒരു സംഘമുണ്ടാകും.

ജഗ്​ജിത്​ സിങ്​ ഇത്​ കൃത്യമായി പറഞ്ഞുതരും: ''വീട്ടിൽനിന്ന്​ വിട്ടുപോന്നുവെന്ന്​ തോ​ന്നുന്നേയില്ല''.


പ്രതിഷേധക്കാർക്ക്​ പുറമെ വേറെയും ചിലരുണ്ട്​ ഇവിടെ. ക്യാമ്പിനകത്ത്​ ഓടിനടക്കുന്ന കുട്ടികൾ. കിട്ടിയ വസ്​തുക്കൾ പെറുക്കി മറ്റിടങ്ങളിൽ ചെന്ന്​ വിൽക്കുകയാകും അവർ. പുതപ്പിൽ കർഷകാനുകൂല ബാഡ്​ജുകൾ തുന്നി ​ഇടപാടുകാരെ തേടുന്ന പരിസര ഗ്രാമങ്ങളിലെ വാണിഭക്കാർ മ​റ്റൊരു വിഭാഗം. എല്ലാം നോക്കിക്കാണാനെത്തുന്ന കാഴ്​ചക്കാ​ർ വേറെയും.

വ്യവസായമേഖലക്ക്​ കൂടുതൽ വിപണി സ്വാതന്ത്ര്യം അനുവദിക്കുന്ന പുതിയ നിയമങ്ങൾ കോർപറേറ്റുകളെ സഹായിക്കുന്നവയും തങ്ങളെ വഴിയാധാരമാക്കുന്നവയുമാണെന്ന്​ കർഷകർ പറയുന്നു.

ഒരു വശത്ത്​, ഇങ്ങനെയൊക്കെയാണ്​ ക്യാമ്പിനകത്തെ കാര്യങ്ങളെങ്കിൽ കർഷക സമരത്തെ ഒട്ടും തുണക്കാത്ത വേറെ ചിലരുമുണ്ട്​. ക്യാമ്പുകൾക്ക്​ തൊട്ടടുത്തായി നെടുനീളൻ പൊലീസ്​ ബാരിക്കേഡുകൾ കാണാം. ഡൽഹിയിലേക്ക്​ ഇനിയൊട്ടും ഇവർ സഞ്ചരിക്കരുതെന്ന്​ ഉറപ്പാക്കുന്നു​ ഇവ. ക്യാമ്പിനരികിൽ നി​റയെ സുരക്ഷാ സേനകളും നിലയുറപ്പിച്ചിട്ടുണ്ട്​​. ക്യാമ്പ്​ ഒഴിപ്പിക്കാൻ അവർ ഇതുവരെയും ശ്രമിച്ചില്ലെന്നത്​ മാത്രമാണ്​ ആശ്വാസം- രാഷ്​ട്രീയ അനിശ്​ചിതത്വത്തിലേക്ക്​ ഇവ വഴിമാറുമോ എന്ന ശങ്കയാകണം കാരണം.

ഈ ബാരിക്കേഡുകൾ തങ്ങളെ പുറമെക്കാരെ പോലെ തോന്നിക്കുന്നുവെന്ന്​ കർഷകർ പറയുന്നു. അതായത്​, സ്വന്തം നാട്ടിൽ വിദേശികളാകുന്ന അനുഭവം. ''ഞങ്ങൾ ചൈനക്കാരാണെന്ന നിലക്കാണ്​ സർക്കാർ ഞങ്ങളോട്​ പെരുമാറുന്നത്​. വേലിക്കപ്പുറത്ത്​ അങ്ങനെയാണ്​ സുരക്ഷ സേനയുടെ നിൽപ്​''- കുൽദീപ്​ സിങ്​ പറയുന്നു.

കർഷകർക്ക്​ എല്ലാം ദുരിതമയം

മാസങ്ങൾ പിന്നിടുന്നതോടെ, പ്രതിഷേധമിപ്പോൾ കഠിനതരമാണ്​. ശീതകാല തണുപ്പ്​ രാത്രിയിൽ 10 ഡിഗ്രിക്കും താഴെയെത്തും. കഴിഞ്ഞ ആഴ്​ച പലയിടത്തും ഇൻറർനെറ്റ്​ വിലക്കി.

കർഷക നിയമങ്ങളുടെ പേരിൽ മാത്രമല്ല, പ്രതിഷേധക്കാരെ നേരിടുന്ന രീതിയിലും സർക്കാർ പ്രതിസ്​ഥാനത്താണ്​. ജനുവരി അവസാനമാണ്​ മുഖ്യ പ്രതി​പക്ഷ പാർട്ടി കോൺഗ്രസും മറ്റു 15 കക്ഷികളും ചേർന്ന്​ പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നത്​. ''ധാർഷ്​ട്യം നിറഞ്ഞ, ഒട്ടും വഴങ്ങാത്ത, ജനാധിപത്യവിരുദ്ധമായ പ്രതികരണമാണ്​ പ്രധാനമന്ത്രിയുടെത്​'' എന്നാണ്​ അവരുടെ വിമർശനം.


''ആയിരക്കണക്കിന്​ കർഷകർ തണുപ്പും കനത്ത മഴയും വകവെക്കാതെ 64 ദിവസമായി നീതിയുടെയും അവകാശങ്ങളുടെയും പാതയിൽ സമരമുഖത്താണ്​. എന്നിട്ടും അനങ്ങാത്ത സർക്കാർ ജല പീരങ്കിയും ലാത്തിച്ചാർജും മാത്രമാണ്​ പകരം നൽകുന്നത്​. നിയമപരമായി സംഘടിപ്പിച്ച ഒരു പ്രക്ഷോഭത്തെ അനാദരിക്കാനാണ്​ ശ്രമം''- സംയുക്​ത പ്രസ്​താവന കുറ്റപ്പെടുത്തുന്നു.

സമര മുഖത്തെ കർഷകരുടെ കൂട്ടായ്​മയായ സംയുക്​ത കിസാൻ​ മോർച്ചയുടെ കണക്കുകൾ പ്രകാരം ഇതുവരെ 147 പേർ പ്രതിഷേധങ്ങൾക്കിടെ പല കാരണങ്ങളാൽ മരിച്ചിട്ടുണ്ട്​. ആത്​മഹത്യ മുതൽ റോഡപകടവും കടുത്ത കാലാവസ്​ഥയും വരെ പലതാണ്​ മരണകാരണം. ഇതുവകവെക്കാതെ സമരം ഇനിയും തുടരാൻ തന്നെയാണ്​ കർഷകരുടെ തീരുമാനം.

ഇനിയെന്ത്​?

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമായ ഇന്ത്യയിൽ പ്രതിഷേധസമരങ്ങൾ സാധാരണമാണ്​. വലിയ പ്രക്ഷോഭം രാജ്യത്തെ പിടിച്ചുലക്കുന്നതും ആദ്യ കാഴ്​ചയല്ല. 2019ൽ മൂന്നു രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക്​ ഇന്ത്യൻ പൗരത്വം നൽകുന്ന നിയമം പാസാക്കിയിരുന്നു. മുസ്​ലിംകൾ മാത്രമാണ്​ നിയമത്തിൽ നിന്ന്​ പുറത്തായത്​. ഇത്​ കനത്ത പ്രതിഷേധങ്ങളുടെ ജ്വാലയാണ്​ തീർത്തത്​.

ഇത്തവണ പക്ഷേ, മോദിക്ക്​ വെല്ലുവിളി തീർക്കാൻ ശേഷിയുള്ളതാണ്​ ഈ സമരങ്ങൾ.

ഇന്ത്യയിലെ 130 കോടി ജനസംഖ്യയിൽ 58 ശതമാനം പേരുടെയും പ്രഥമ ഉപജീവനമാണ്​ കൃഷി. എന്നുവെച്ചാൽ, കർഷകരാണ്​ ഇന്ത്യയിലെ ഏറ്റവും വലിയ വോട്ടുബാങ്ക്​. കർഷകർ കൈവിട്ടാൽ 2024ലെ തെരഞ്ഞെടുപ്പിൽ മോദി അറിയും. കർഷകർക്കൊപ്പമാണ്​ തങ്ങളെന്ന്​ മോദിയും അനുയായി വൃന്ദവും പറഞ്ഞുകൊണ്ടേയിരിക്കുന്നു. പുതിയ നിയമങ്ങൾ ചരിത്ര പിറവിയാണെന്നും അവർ പറയുന്നു. പക്ഷേ, ഈ നിയമങ്ങൾ മഹാമാരി കാലത്തുതന്നെ എന്തിനാണ്​ നടപ്പാക്കിയതെന്നത്​​ മോദി വിശദീകരിക്കുന്നില്ല. പതിറ്റാണ്ടുകൾക്കിടെ ആദ്യമായി സാമ്പത്തിക മാന്ദ്യത്തി​െൻറ പിടിയിലാണ്​ രാജ്യമിപ്പോൾ.

സമരം അവസാനിപ്പിക്കാൻ നടന്ന ചർച്ചകൾ ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. മൂന്നു നിയമങ്ങളും തത്​കാലം നടപ്പാക്കരുതെന്ന​ും പ്രത്യേക സമിതി അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകണമെന്നും സുപ്രീം കോടതി ഇടപെട്ട്​ ​ പറഞ്ഞിട്ടുണ്ടെങ്കിലും കർഷകർ ചെവി കൊടുത്തിട്ടില്ല.

കഴിഞ്ഞ മാസം കേന്ദ്ര സർക്കാറും ഈ നിയമം ഒന്നര വർഷം നിർത്തിവെക്കാമെന്ന്​ അറിയിച്ചിരുന്നു. അതും പക്ഷേ, വിജയിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - What life is like in Indian farmers protest camps on Delhi's outskirts
Next Story