Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര പരിസ്ഥിതി...

കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ്​ ദവെ അന്തരിച്ചു

text_fields
bookmark_border
കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ്​ ദവെ അന്തരിച്ചു
cancel

ന്യൂഡൽഹി: കേന്ദ്ര പരിസ്​ഥിതി മന്ത്രി അനിൽ മാധവ്​ ദവെ (60)അന്തരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്​. വർഷങ്ങളായി ശ്വാസകോശ കാൻസർ രോഗിയാണ്​.

2016 ജൂലൈ അഞ്ചിന്​ മന്ത്രി സഭ വികസനത്തിലൂടെയാണ്​ അനിൽ ദവെക്ക്​ മന്ത്രി പദം ലഭിച്ചത്​. പരിസ്​ഥിതി –വനം–കാലാവസ്​ഥാ വ്യതിയാന വകുപ്പി​​​​െൻറ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു.

നർമദ നദി സംരക്ഷണ സമിതിയിലടക്കംവിവിധ സമിതികളിൽ അംഗമായിരുന്നു.  1956 ജൂലൈ ആറിന്​ ഉജ്ജയിനിയിലെ  ഭട്​നാഗറിലാണ്​ ജനനം. രാഷ്​ട്രീയ സ്വയം സേവക സംഘത്തിലൂടെയാണ്​ രാഷ്​ട്രീയത്തിലെത്തുന്നത്​. 2009ലാണ്​ രാജ്യസഭയിലേക്ക്​​ നാമനിർനദശം ചെയ്യ​പ്പെടുന്നത്​. ഇത്​ രണ്ടാംതവണയാണ്​ ദവെ രാജ്യസഭയിൽ മധ്യപ്രദേശിനെ പ്രതിനിധീകരിക്കുന്നത്​. ഹിന്ദിയിൽ ഒമ്പതു പുസ്​തകങ്ങൾ രചിച്ചിട്ടുണ്ട്​. ‘ബിയോണ്ട്​ കോപ്പൻഹേഗൻ’ എന്ന പുസ്​തകം ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്​. 

വലിയ അണക്കെട്ടുകൾ നിർമിക്കുന്നതിന്​ എതിരായിരുന്നു ദവെ. രാഷ്​ട്രീയത്തിനതീതമായി ത്രിപുര മുഖ്യമന്ത്രി മാണിക്​ സർക്കാറി​​െൻറ ലാളിത്യത്തെ ആരാധിച്ചിരുന്ന വ്യക്​തിയാണ്​ ദവെ. 

ദവെയുടെ മരണം തനിക്ക്​ വ്യക്​തിപരമായ നഷ്​ടമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Environment MinisterAnil Madhav Dave
News Summary - Union Environment Minister Anil Madhav Dave passes away
Next Story