Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കൻ പൗരന്മാരിൽനിന്നും രണ്ടു കോടിയിലേറെ രൂപ തട്ടിയയാൾ പിടിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: യു.എസ് പൗരന്മാരിൽ രണ്ട് കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയതിന് മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പാർതർ മാർക്കർ എന്നയാളാണ് മുഖ്യപ്രതി. വത്സൽ മെഹ്ത എന്നയാളാണ് അറസ്റ്റിലായ മറ്റൊരാൾ.
മുതിർന്ന മയക്കുമരുന്ന് എൻഫോഴ്‌സ്‌മെന്റ് ഏജൻസി ഉദ്യോഗസ്ഥനെന്ന വ്യാജേനെയാണ് പാർതറിന്‍റെ നേതൃത്വത്തിലെ സംഘം തട്ടിപ്പു നടത്തിയിരുന്നത്. അഹമ്മദാബാദ് അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽവെച്ചും ഉഗാണ്ടയിൽനിന്നും സംഘം തട്ടിപ്പ് നടത്തിയിരുന്നു.
പ്രതികളെ കോടതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

