Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mahua moitra
cancel
Homechevron_rightNewschevron_rightIndiachevron_right'ഇത് സിദ്ദിഖ്...

'ഇത് സിദ്ദിഖ് കാപ്പന്റെയും ഉമര്‍ ഖാലിദിന്റെയും ഷർജീൽ ഇമാമിന്‍റേയുംകൂടി റിപ്പബ്ലിക്കാണ്​​, എല്ലാവർക്കും ആശംസകൾ'

text_fields
bookmark_border

ന്യൂഡൽഹി: ഭരണകൂട നയങ്ങളോട് വിയോജിക്കുന്നവർക്കുള്ള ഇടം കൂടി റിപബ്ലിക്കിലുണ്ടെന്ന് ഓർമിപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ പേരുകൾ എടുത്തു പറഞ്ഞാണ് മൊയ്ത്രയുടെ പ്രതികരണം. 'നമ്മുടെ റിപ്പബ്ലിക്കിന് ജന്മദിനാശംസകള്‍. എന്നാൽ ഇത് സിദ്ദീഖ് കാപ്പന്റെയും ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും കൂടി റിപബ്ലികാണ്' എന്നാണ് തൃണമൂൽ എംപി ട്വീറ്റ്​ ചെയ്തത്.


ഹാഥറസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെ യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകനാണ്​ സിദ്ദീഖ് കാപ്പന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായിതിന്റെ പേരില്‍ യു.എ.പി.എ ചുമത്തി ജയിലില്‍ കഴിയുന്നരാണ്​ ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും.

ട്വീറ്റിനെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്ത്​ എത്തി. ഹിന്ദുത്വ വാദികള്‍ മഹുവയുടെ അഭിപ്രായ പ്രകടനത്തിന് എതിരെ രംഗത്തെത്തി. റിപബ്ലിക്ക് ദിനം രാജ്യസ്നേഹികളെ ഓര്‍ക്കുന്നതാണെന്നും രാജ്യത്തിന്റെ 'ശത്രുക്കളെ' ശിക്ഷിക്കണമെന്ന് ഭരണഘടന തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു ട്വിറ്റര്‍ യൂസര്‍ പ്രതികരിച്ചു.'ഒടുവില്‍ ഒരാള്‍ ഷര്‍ജീല്‍ ഇമാമിനെ ഓര്‍മിപ്പിച്ചിരിക്കുന്നു, നിങ്ങള്‍ക്കു നന്ദി' മഹുവയുടെ നിലപാടിനെ അനുകൂലിച്ച് ഒരാള്‍ ട്വറ്ററില്‍ കറിച്ചു.


ഹാഥറസിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് 2020 ഒക്ടോബറിൽ സിദ്ദീഖ് കാപ്പൻ, പോപുലർ ഫ്രണ്ട് പ്രവർത്തകരായ അതീഖുർറഹ്‌മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവർ അറസ്റ്റിലായത്. ഇവർക്കെതിരെ യു.പി പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രമാണ് യു.പി പൊലീസ് സമർപ്പിച്ചിട്ടുള്ളത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umar KhalidMahua MoitraSharjeel Imamrepublic daySidheeq Kappan
News Summary - This is also the Republic of Siddique Kappan, Umar Khalid and Sharjeel Imam, Greetings to all’
Next Story