Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്സഭയിൽ നിലവിൽ...

ലോക്സഭയിൽ നിലവിൽ ഏറ്റവും കൂടിയ വനിത പ്രാതിനിധ്യം

text_fields
bookmark_border
ലോക്സഭയിൽ നിലവിൽ ഏറ്റവും കൂടിയ വനിത പ്രാതിനിധ്യം
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലെ വ​നി​ത​പ്രാ​തി​നി​ധ്യം 1970ക​ൾ​വ​രെ അ​ഞ്ചു ശ​ത​മാ​ന​മാ​യി​രു​ന്നു. 2009ൽ ​മാ​ത്ര​മാ​ണ് അ​ത് ഇ​ര​ട്ട അ​ക്ക​ത്തി​ലെ​ത്തി​യ​ത്. രാ​ജ്യ​സ​ഭ​യി​ൽ വ​നി​ത പ്രാ​തി​നി​ധ്യം ലോ​ക്സ​ഭ​യേ​ക്കാ​ൾ കു​റ​വാ​ണ്. 1951 മു​ത​ൽ ഇ​ന്നു​വ​രെ ആ​കെ അം​ഗ​സം​ഖ്യ​യു​ടെ 13 ശ​ത​മാ​ന​ത്തി​ൽ കൂ​ടി​യി​ട്ടി​ല്ല. ഇ​തു​വ​രെ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​നി​ത പ്ര​തി​നി​ധി​ക​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന അ​നു​പാ​തം 2019ലെ ​അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി​രു​ന്നു, മൊ​ത്തം അം​ഗ​ത്വ​ത്തി​ന്റെ ഏ​ക​ദേ​ശം 15 ശ​ത​മാ​നം. അ​താ​യ​ത് 543 അം​ഗ​സ​ഭ​യി​ൽ 82 പേ​ർ. അ​തേ​സ​മ​യം, രാ​ജ്യ​സ​ഭ​യി​ലേ​ക്കു​ള്ള വ​നി​ത പ്ര​തി​നി​ധി​ക​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന അ​നു​പാ​തം 2014 ലാ​ണ്. 12.7 ശ​ത​മാ​നം.

1951ലും 1957​ലും ലോ​ക്‌​സ​ഭ​യി​ൽ അ​ഞ്ചു ശ​ത​മാ​ന​മാ​യി​രു​ന്ന സ്ത്രീ ​പ്രാ​തി​നി​ധ്യം (28 അം​ഗ​ങ്ങ​ൾ) 1962ലും 1967​ലും ഇ​ത് ആ​റു ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു, 1971ൽ ​അ​ഞ്ചും 1977ൽ ​നാ​ലു​മാ​യി കു​റ​ഞ്ഞു. 1980ൽ ​അ​ഞ്ചും 1984ൽ ​എ​ട്ടും 1989ൽ ​ആ​റും ശ​ത​മാ​ന​മാ​യി​രു​ന്നു വ​നി​ത​ക​ളു​ടെ ​ പ്രാ​തി​നി​ധ്യം. 1991ലും 1996​ലും ഏ​ഴു ശ​ത​മാ​ന​മാ​യി​രു​ന്നു. 1998ൽ ​എ​ട്ടും 1999ൽ ​ഒ​മ്പ​തും ശ​ത​മാ​ന​മാ​യി. 2004ൽ ​എ​ട്ടു ശ​ത​മാ​ന​മാ​യി​രു​ന്നു. 2009ൽ 11​ഉം 2014ൽ 12​ഉം ശ​ത​മാ​ന​മാ​യി.

രാ​ജ്യ​സ​ഭ​യി​ൽ സ്ത്രീ ​പ്രാ​തി​നി​ധ്യം 1952ൽ 6.9 ​ശ​ത​മാ​ന​വും 1954ൽ 7.8 ​ശ​ത​മാ​ന​വും ആ​യി​രു​ന്നു. 1956ൽ ​ഇ​ത് 8.6ഉം 1958​ൽ 9.5ഉം 1960​ൽ 10.2 ശ​ത​മാ​ന​വും ആ​യി. 1962ൽ 7.2 ​ശ​ത​മാ​നം ആ​യി​രു​ന്നു വ​നി​ത പ്രാ​തി​നി​ധ്യം. 1964ൽ 8.9, 1966​ൽ 9.8, 1968ൽ 9.6, 1970​ൽ 5.8, 1972ൽ 7.4 ​ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വ​നി​ത പ്രാ​തി​നി​ധ്യം. 1974ൽ 7.5​ഉം, 1974ൽ 10.1, 1976​ൽ 10.1ഉം , 1978​ൽ 10.2 ഉം ​ആ​യി​രു​ന്നു വ​നി​ത​ക​ളു​ടെ ശ​ത​മാ​നം. 1980ൽ 12, 1982​ൽ 10.1, 1984ൽ 10.3, 1986​ൽ 11.5, 1988ൽ 10.6, 1990​ൽ 10.3 , 1992ൽ 7.2 ​ശ​ത​മാ​നം വ​നി​ത ​പ്ര​തി​നി​ധി​ക​ളാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

1994ൽ 8.3, 1996​ൽ 7.8, 1998ൽ 7.7, 2000​ൽ ഒ​മ്പ​ത്, 2002ൽ 10.2, 2004​ൽ 11.4, 2004ൽ 10.2, 2006​ൽ 10.2, 2008ൽ 9.8 ​ശ​ത​മാ​നം,

2010ൽ 11, 2012​ൽ 10.6, 2014ൽ 12.7, 2016​ൽ 11, 2018ൽ 11.4, 2020​ൽ 10.2 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വ​നി​ത ​പ്രാ​തി​നി​ധ്യം.

അ​തേ​സ​മ​യം, സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ൽ വ​നി​ത​ക​ളു​ടെ ശ​രാ​ശ​രി പ്രാ​തി​നി​ധ്യം ഇ​തി​ലും കു​റ​വാ​ണ്. മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്. വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും എം.​പി​മാ​രു​ടെ​യും എ​ണ്ണ​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും പാ​ർ​ട്ടി​ക​ളി​ലും വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട്. 2022 ഡി​സം​ബ​റി​ലെ തി​ങ്ക്-​ടാ​ങ്ക് ഒ​ബ്സ​ർ​വ​ർ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ന്റെ വി​ശ​ക​ല​ന പ്ര​കാ​രം, ഇ​പ്പോ​ഴ​ത്തെ പ​തി​നേ​ഴാം ലോ​ക്‌​സ​ഭ​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​ത എം​പി​മാ​ർ ഉ​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabharepresentation of women
News Summary - The Lok Sabha currently has the highest representation of women
Next Story