Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിൽക്കീസ് ബാനു കേസ്; പ്രതികളെ വിട്ടയച്ച നടപടിയെ വിമർശിച്ച ഖുശ്ബുവിനെ അഭിനന്ദിച്ച് ശശി തരൂർ

text_fields
bookmark_border
Sasi Tharoor
cancel

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്‍റെ നടപടിയെ വിമർശിച്ച ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗവും നടിയുമായ ഖുശ്ബു സുന്ദറിനെ അഭിനന്ദിച്ച് ശശി തരൂരിന്‍റെ ട്വീറ്റ്. ഖുശ്ബു ബി.ജെ.പിയിൽ നിന്നുകൊണ്ട് സത്യത്തിന് വേണ്ടി നിലകൊള്ളുന്നതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹത്തിന്‍റെ ട്വീറ്റ് ചെയ്തു

കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്‍റെ നടപടിയെ ഖുശ്ബു രൂക്ഷമായി വിമർശിച്ചിരുന്നു. ബിൽക്കീസ് ബാനുവിന് നീതി ലഭിക്കണമെന്നും കുറ്റ​കൃത്യത്തിൽ ഉൾപ്പെട്ട ഒരാളെ പോലും വെറുതെ വിടരുതെന്നും അങ്ങനെ ചെയ്താൽ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമാണെന്നുമായിരുന്നു ഖുശ്ബിന്‍റെ ട്വീറ്റ്.

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ ആഗസ്റ്റ് 15നാണ് വിട്ടയച്ചത്. കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

എന്നാൽ 15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ച് ഇളവ് അനുവദിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ഇളവ് നൽകി വിട്ടയച്ചതിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിൽ ഗുജറാത്ത് സർക്കാറിന് സുപ്രിംകോടതിക്ക് നോട്ടീസ് അ‍യച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shashi Tharoor's praise came after BJP's Khushbu Sundar criticised the release of the Bilkis Bano case convicts
Next Story